spot_img

വി.കെ.രാജശേഖരൻപിള്ള ബെഹ്റിനിൽ ഉദിച്ചുയർന്ന നന്മനക്ഷത്രം

Published:

മഹാന്മാരുടേയും പ്രശസ്തരുടേയും ഇടയില്‍ താനൊരു സാധാരണ മനുഷ്യനാണെന്ന നിലയില്‍ മിതത്വം പാലിച്ചും, എന്നാല്‍ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും നില്‍ക്കുന്നവര്‍ എത്രപേരുണ്ടാകും നമുക്കിടയില്‍. പരിമിതമായേ അത്തരം വ്യക്തിത്വങ്ങളെ നമുക്ക് കണ്ടെത്താനാവൂ. എന്നാല്‍ കേരളത്തിന്റെയും ബെഹ്‌റിന്റേയും സമ്പദ്‌വ്യവസ്ഥയ്ക്ക്  ഏറെ സംഭാവനകള്‍ നല്‍കി ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊ ന്നായ “പ്രവാസി ഭാരതീയസമ്മാന്‍’ പുരസ്‌കാരം “കരസ്ഥമാക്കിയ വി. കെ. രാജശേഖരന്‍പിള്ള അത്തരമൊരു വ്യക്തിത്വമാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. സ്വന്തം വ്യക്തിത്വം തന്നെയാണ് ഇദ്ദേഹത്തിന്റെ എല്ലാ വിജയത്തി ന്റേയും മുഖവുരയും മുഖമുദ്രയും. ബെഹ്‌റിന്‍, സൗദിഅറേബ്യ, യു. എ. ഇ, സിംഗപ്പൂര്‍, യു. കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരനായ വി. കെ. രാജശേഖരന്‍പിള്ള മനസ്സില്‍ നന്മയുണ്ടെങ്കില്‍ ദൈവം വഴിവിള ക്കുമായി മുന്നില്‍ എത്തുമെന്ന സത്യം കര്‍മ്മങ്ങളിലൂടെ ആഗോള മലയാളിക്ക് കാട്ടിത്തന്ന വ്യക്തി യാണ്. അതുകൊണ്ടു തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഒട്ടേറെ വിശേഷണങ്ങള്‍ ഇദ്ദേഹ ത്തിനുണ്ട്.                      മറ്റുള്ളവരുടെ നന്മയിലും വളര്‍ച്ചയിലും മറ്റാരെക്കാളും മനസ്സു തുറന്ന് സന്തോഷിക്കുന്ന മഹത്‌വ്യക്തി….മാനുഷിക മൂല്യ ങ്ങള്‍ക്ക് മറ്റെന്തിനേക്കാളും മഹത്വം കല്‍പ്പിക്കുന്ന മനുഷ്യ സ്നേഹി…..തന്റെ സമ്പാദ്യം സഹജീവികള്‍ക്കു കൂടി എന്നു ചിന്തിക്കുന്ന അപൂര്‍വ്വം പ്രവാസികളില്‍ ഒരാൾ‍. എന്നിങ്ങനെ ധാരാളം വിശേഷണങ്ങള്‍ ഉണ്ടെങ്കിലും നിറഞ്ഞലാളിത്യവും മനസ്സുനിറയെ നന്മയും കൈമുതലാക്കിയ ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്ന വിശേഷണമായിരിക്കും ഇദ്ദേഹത്തിന് ഏറെ ചേരുക. എളിയനിലയില്‍ ജീവിതം ആരംഭിച്ച് കഠിനാദ്ധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കി അതിലൊരു ഭാഗം പാവങ്ങള്‍ക്കായി ചിലവിടുന്ന ഇദ്ദേഹം ഒരു മനുഷ്യന്റെ ദൃഢനിശ്ച യത്തിലൂടെയും കഠിനാദ്ധ്വാനത്തി ലൂടേയും ഏതു കൂറ്റന്‍ പര്‍വ്വത നിരകളും എത്തിപ്പിടിക്കാമെന്ന് സ്വന്തം ജീവിതവിജയം തന്നെ ലോകമലയാളിയ്ക്ക് മുന്നില്‍ സാക്ഷ്യം നല്‍കുകയാണ്. സത്യസന്ധതയും സഹാനുഭൂതിയും, ദാനശീലവും, ആത്മാര്‍ത്ഥതയും കൈമുതലാക്കി പ്രത്യക്ഷവും പരോക്ഷവുമായി ആയിരക്കണ ക്കിനാളുകളുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന വി. കെ. രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിലൂടെ….                  മാന്നാറില്‍ നിന്നും തുടക്കംകിഴക്കിന്റെ വെനീസ് എന്നറിയ പ്പെടുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്‌ളോക്ക് പഞ്ചായ ത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെറുഗ്രാമ മാണ് മാന്നാര്‍. ഒരുകാലത്തു ഓട്, ചെമ്പ്, ഖാദിവസ്ത്രം എന്നീ വ്യവസായങ്ങളിലൂടെ കേരള ത്തിന്റെ ഗള്‍ഫ് എന്നറിയപ്പെട്ടിരുന്ന നാട്. പക്ഷെ, ചരിത്രത്തില്‍ ഇടം നേടാന്‍ കാരണം ഇവിടെയുള്ള സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ശിവക്ഷേത്രങ്ങളും, ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളുമാണ്. മാത്രമല്ല 1948-ല്‍ വാസ്‌കോഡഗാമ പണികഴിപ്പിച്ചു എന്നുപറയപ്പെടുന്ന ലത്തീന്‍കത്തോലിക്കാ വിഭാഗത്തിന്റെ ആദ്യപള്ളിയായ പരുമലപള്ളിയും, മാലിക്ദീനാറും സംഘവും പണികഴിപ്പിച്ച മുഹിയിദ്ദീന്‍ മുസ്‌ലിംപള്ളിയും മാന്നാറിന്റെ ചരിത്രപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ചരിത്രപ്രസിദ്ധമായ ഇതിനടു ത്തുള്ള പ്രദേശമാണ് കുട്ടംപേരൂര്‍. ക്രോഷ്ടമുനിയുടെ ചിതല്‍ പുറ്റ് കൊണ്ടും, ക്ഷേത്രകൊത്തു പണികള്‍ കൊണ്ടും പ്രസിദ്ധി      യാര്‍ജ്ജിച്ച സ്ഥലം. അവിടെയുള്ള അനുഗ്രഹീത പുരാതന നായര്‍ തറവാടായ ചക്കനാട്ടു കുടുംബത്തില്‍ കൃഷ്ണപ്പണി ക്കരുടേയും (ധകുട്ടന്‍പിള്ള) മണ്ണുരേത്ത് ശാരദാമ്മയുടേയും പുത്രനായിട്ടായിരുന്നു വി. കെ. രാജശേഖരന്‍ പിള്ളയുടെ ജനനം.മാന്നാര്‍ നായാര്‍ സമാജം ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജശേഖരൻ പിള്ളയുടെ  വിദ്യാഭ്യാസകാലത്തെ ഏറ്റവും വലിയ ആഗ്രഹം സ്വന്തം കാലില്‍ നില്‍ക്കണമെന്നാ യിരുന്നു.   എങ്കിലും ആ ഉദ്ദേശ ത്തോടെയോ, ജീവിത പ്രാരാബ്ധം കൊണ്ടോ ആയിരുന്നില്ല പത്താം ക്ലാസ് പഠനത്തിനുശേഷം ബോംബെയിലേക്ക് ചേക്കേറിയത്.  മാന്നാറില്‍ മൊത്തവിതരണ സ്ഥാപനം നടത്തുന്ന കൃഷ്ണപണി ക്കരുടെ മക്കള്‍ക്ക് ഒരു പ്രവാസ ജീവിതത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. മുംബൈയില്‍ താമസിക്കുന്ന സഹോദരിയുടെ, ഭര്‍ത്താവ് വിദേശത്ത് പോയ അവസരത്തില്‍ അവര്‍ക്കൊരു കൂട്ടായി ബോംബയില്‍ പോയി താമസിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് അച്ഛനായിരുന്നു. 1978- ലെ ആ യാത്രയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് രാജശേഖരന്‍ പിള്ള പറയുന്നു. അങ്ങനെ പത്താം ക്ലാസ് പാസായ ശേഷം സഹോദരിയുടെ താമസ സ്ഥലമായ മുംബൈയി ലേക്ക് രാജശേഖരന്‍ പിള്ള യാത്രയായി. പതിനാറാം വയസ്സില്‍ മുംബൈ എന്ന മഹാനഗര ത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ രാജശേഖരന്‍പിള്ള എന്ന ബാലന്റെ കൈവശം ഉണ്ടായിരു ന്നത് കേവലം ഒരു സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു വെങ്കിലും ഏതൊരു മഹാമേരുവിന്റെ മുന്നിലും അടിയറവുപറയാത്ത ഒരു മനസ്സും ഒപ്പമുണ്ടായിരുന്നു.സഹോദരിയുടെ കൂടെ താമസിച്ചു കൊണ്ട് ഭോപ്പാല്‍ യൂണിവേഴ്‌സി റ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാ ക്കിയ രാജശേഖരന്‍പിള്ള നാഷണല്‍ അഡ്വര്‍ടൈ സിംഗ് കമ്പനിയില്‍ ജീവനക്കാരനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. എങ്കിലും സാമ്പത്തിക സുരക്ഷയേയും ജീവിതസുര ക്ഷയേയും മുന്നില്‍ കണ്ടുകൊണ്ട് മുംബൈയിലെ പലകമ്പനികളിലും മാറിമാറി പത്തുവര്‍ഷകാലത്തോളം ജോലിചെയ്തു. പക്ഷെ ഒന്നിലും രാജശേഖരന്‍പിള്ള എന്ന യുവാവിന് സംതൃപ്തി ലഭിച്ചില്ല. തന്റെ ജീവിതം ഇത്തരത്തില്‍ തളച്ചിടെണ്ട ഒന്നല്ല, തനിയ്ക്കു വെട്ടിപ്പിടിയ്ക്കുവാന്‍ സാമ്രാ ജ്യങ്ങള്‍ ഏറെയുണ്ടെന്നൊരു തോന്നല്‍. ഒടുവില്‍ രാജശേഖരന്‍ എന്ന യുവാവിന്റെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കികൊണ്ട് നരിമാന്‍ പോയന്റിലെ ഒരുട്രാവല്‍ ഏജന്‍സി അദ്ദേഹത്തിന് അനുയോജ്യമായ ഒരു വിസ വെച്ചുനീട്ടി.അങ്ങനെയാണ് 1988ല്‍ സൗദിഅറേബ്യയിലേക്ക് യാത്രയാ വുന്നത്.                                     പുതിയ ആകാശം പുതിയഭൂമി   1988-ലെ സൗദി അറേബ്യ, പാശ്ചാ ത്യ ലോകത്തിനു പലദിശകളിൽ നിന്നും വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക മാതൃകയായിരുന്നു. മദ്ധ്യപൂർവേഷ്യയിലെ എണ്ണസമ്പ ത്തിന്‍റെ ഉപജ്ഞാതാവായ ഈ രാജ്യം അതിന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് എണ്ണക്കയറ്റുമ തിയിലൂടെ കണ്ടെത്തിയിരുന്നു. 1980-കളുടെ തുടക്കത്തിൽ എണ്ണവില ഉയരുന്നതിനാൽ സൗദിക്ക് വലിയ ധനശേഖരണം ഉണ്ടായിരുന്നുവെങ്കിലും, 1986-ൽ ഉണ്ടായ എണ്ണവിലയിൽ  തകർച്ച നേരിടാൻ തുടങ്ങി.അതിന്റെ ദോഷഫലങ്ങൾ 1988-ലും നിലനി ന്നിരുന്നു. എണ്ണവ്യാപാര ത്തിൽ മാത്രം ആശ്രയിച്ചിരുന്ന രാജ്യം പുതിയ സമ്പദ്‌വ്യവസ്ഥാപന പദ്ധതികളിലേക്കുള്ള കുതിപ്പിന് തയ്യാറാവേണ്ടിവന്നു. പലതരം വികസനപ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു, എന്നാൽ ഇതെല്ലാം എണ്ണവിലയുടെ അതിമഹത്തായ സ്വാധീനത്തിൽ തളർന്നിരുന്നതാണ് സത്യാവസ്ഥ. എങ്കിലും അറബിപ്പെ ന്നിൻ്റെ സൗകുമാരകം തേടി സൗദി യിലേയ്ക്ക് ഒഴുകിയ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ നിശ്ചയമായും രാജ്യം വികസിപ്പിച്ചെടുത്ത താളത്തിന്റെ യും ഹൃദയത്തിന്റെയും ഭാഗമായി രുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കെട്ടിടനിർമ്മാണം, ഹോസ്പിറ്റാലിറ്റി, ഗൃഹസേവനം, ഡ്രൈവിംഗ്, ആരോഗ്യ പരിപാലനം തുടങ്ങി അനേകം മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇവരുടെ തൊഴിൽ ജീവിതം ‘ഖഫീല സംവിധാനം’ എന്ന സ്പോൺ സർഷിപ്പ് സിസ്റ്റം വഴി നിയന്ത്രിക്ക പ്പെട്ടിരുന്നു. ഇത് അവരുടെ സ്വാതന്ത്ര്യത്തിൽ വലിയ തടസ്സങ്ങ ളുണ്ടാക്കിരുന്നു.ജോലി മാറാൻ കഴിയില്ല, അത്യാവശ്യകാര്യ ങ്ങൾക്കുപോലും നാട്ടിൽ പോകാൻ അനുവദനില്ല, ചിലപ്പോൾ ശമ്പളം ലഭിക്കാൻ മാസങ്ങൾ കാത്തിരി ക്കേണ്ടി വരും. ചിലർ കഠിനമായ തൊഴിൽ സാഹചര്യങ്ങളിലും ദുരിതഭരിതമായ താമസസ്ഥല ങ്ങളിലും കഴിയേണ്ടി വന്നിരുന്നു. ഈകാലഘട്ടത്തിലാണ് വി.കെ. രാജശേഖരൻപിള്ള സൗദിയിൽ എത്തുന്നത്. അക്കാലത്തെക്കുറിച്ച് രാജശേഖരൻ പിള്ള തന്നെ പറയുന്നു”ഇന്നത്തെ സൗദിയുമായി വിദൂരസാദൃശ്യം പോലുമില്ലാ യിരുന്നു. ചുട്ടുപഴുത്ത കാലാവസ്ഥ കുറച്ചൊന്നുമല്ല എന്നെ കഷ്ടപ്പെടു ത്തിയത്. അന്നേവരെ ചെയ്ത ജോലിയുമായി യാതൊരു ബന്ധവു മില്ലാത്ത തൊഴില്‍മേഖലയും. സാധാരണഗതിയില്‍ ഏതൊരു മനുഷ്യനും അടിയറവ് പറഞ്ഞുപോകുന്ന സാഹചര്യം. പക്ഷെ ഞാൻ  ആ സാഹചര്യ ത്തോട് വളരെ വേഗം പൊരുത്ത പ്പെട്ടു”. അതുമാത്രമല്ല കമ്പനി ഉടമയായിരുന്ന അറബിയോട് രാജശേഖരന്‍ പിള്ളയ്ക്ക് ഒരു ആത്മബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞു. ഈ അടുപ്പം സ്‌പോ ണ്‍സറും കൂടിയായ അറബിയുമാ യിച്ചേര്‍ന്ന് ‘നജിഡ്‌സ് സെന്റര്‍ ഫോര്‍ സേഫ്റ്റി സപ്‌ളൈസ്’ എന്ന സ്ഥാപനത്തിന് രാജശേഖരന്‍പിള്ള തുടക്കം കുറിച്ചു.ചുരുങ്ങിയനാള്‍കൊണ്ടു തന്നെ സുരക്ഷാഉപകരണമേഖലയില്‍ നിന്നും നേടിയ അറിവും അനുഭവ സമ്പത്തും അതോടൊപ്പം രാജശേഖരന്‍ പിള്ളയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യവും കഠിനാദ്ധ്വാനവും ഇതിനെല്ലാമുപരി ദൈവാനുഗ്രഹവും ആ കമ്പനിയെ അറബുനാട്ടില്‍ പ്രശസ്തമാക്കി. 1990- ല്‍ ഇന്റര്‍നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നല്‍കുന്ന അമേരിക്കയിലെ ചഎജഅ യുടെ അംഗീകാരം ലഭിച്ചത് രാജശേഖരന്‍പിള്ളയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തി രിവായി. ഇതോടെ രാജശേഖരന്‍പിള്ള സുരക്ഷാ ഉപകരണരംഗത്ത് അറബുനാട്ടിലെ ആരാലും പിടിച്ചുകെട്ടാനാവാത്ത ഒരു യാഗാശ്വമായി മാറി.
ഈ ആത്മവിശ്വാസത്തിന്റെ പിന്‍ബലവുമായി രാജശേഖരന്‍പിള്ള സൗദിഅറേബ്യയില്‍ ‘അലറാം വേള്‍ഡ്’ എന്ന പുതിയൊരു സ്ഥാപനം കൂടിയാരംഭിച്ചു. ഈ കാലഘട്ടത്തിലാണ് തടിയൂര്‍ (തെള്ളിയൂര്‍) സ്വദേശിയായ നാരായണന്‍പിള്ളയുടേയും പി. ജി. പെണ്ണമ്മയുടേയും മകള്‍ ശ്രീകല രാജശേഖരന്‍ പിള്ളയുടെ ജീവിതസഖിയായി എത്തുന്നത്.ബി. എ, ബി. എഡ് ബിരുദധാരിയും ചിത്രകാരിയുമായ ശ്രീകലയുടെ സാമിപ്യം രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും വ്യാപ്തിയും ഉത്തരവാദിത്വവും നല്‍കി.’ഭാഗ്യം മനുഷ്യനെ അലസനാക്കും, കര്‍മ്മനിരതമായി രിക്കണം ജീവിതം’
എന്ന പ്രമാണത്തില്‍ മുറുകെ പിടിച്ചുകൊണ്ട് ബിസിനസ്സ് ചെയ്തു കൊണ്ടിരുന്ന രാജശേഖരന്‍ പിള്ളയുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്2002-ൽ ബെഹ്‌റിനിലാണ്.മദ്ധ്യേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യ മുള്ള ബെഹ്‌റിനിലെ ബിസിനസ്സ് സാധ്യതകള്‍ തിരിച്ചറിഞ്ഞ രാജശേഖരന്‍ പിള്ള അവിടെ നാഷണല്‍ ഫയര്‍ ആന്റെ് സേഫ്റ്റി എന്ന പേരില്‍ പുതിയൊരു കമ്പനി ആരംഭിച്ചു.ലോകരാഷ്ട്രങ്ങള്‍ക്കിടയിലേക്ക് ഒരു വന്‍ കുതിച്ചുകയറ്റം നടത്തികൊണ്ടിരുന്ന ബെഹ്‌റി നിലെ വ്യാവസായികലോകത്ത് രാജശേഖരന്‍ പിള്ളയുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു. മാത്രമല്ല പ്രവാസി ബിസിന സ്സുകാരോടുള്ള ബഹ്‌റിന്‍ രാജകു ടുംബത്തിന്റെ തുറന്നസമീപനവും രാജശേഖരന്‍ പിള്ളയ്ക്ക് മുന്നില്‍ അവസരങ്ങളുടെ പുത്തന്‍ വാതാ യനങ്ങള്‍ മലര്‍ക്കേ തുറക്കപ്പെട്ടു. തുടര്‍ന്നു വ്യക്തമായ ആസൂത്രണ മികവോടെ കഠിനാദ്ധ്വാനം ചെയ്ത രാജശേഖരന്‍ പിള്ള തന്റെ ബിസിനസ്സില്‍ വിശ്വസ്തതയുടെ മേമ്പൊടി ചേര്‍ത്ത് വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുവാന്‍ തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബെഹ്‌റിന്‍ ജനതയുടെ മനസ്സില്‍ സുരക്ഷയുടെ മറുവാക്കായി നാഷണല്‍ മാറി. ബഹ്‌റിനിലെ ഒട്ടുമിക്ക വ്യവസായ മേഖലകളിലും നാഷണല്‍ തങ്ങ ളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ സൗദിഅറേബ്യയിലേക്കും യു. എ. ഇ. ലേക്കും രാജശേഖരന്‍ പിള്ള ‘നാഷണല്‍ ഫയര്‍ ഫൈറ്റിംഗ്’ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പിന്നീട് വൈവിധ്വ വല്‍ക്കരണത്തിന്റെ ഭാഗമായി ബഹ്‌റിനില്‍ പുതിയൊരു സ്ഥാപനം കൂടിയാരംഭിച്ചു. ഈ സ്ഥാപനത്തിലെ മിതമായനിരക്കും ഹൈടെക് സാങ്കേതികവിദ്യയുടെ സഹായത്താല്‍ നല്‍കിപ്പോന്ന മികച്ച സേവനവും ഈ സ്ഥാപനത്തേയും ബഹ്‌റിന്‍കാ രുടെ ഇടയില്‍ ജനപ്രിയമാക്കി. ഇന്ന് വിശ്വസ്തതയുടേയും സേവനത്തിന്റെയും നീണ്ട മുപ്പതുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബഹ്‌റിന്‍, യു. എ. ഇ, സിംഗപ്പൂര്‍, സൗദിഅറേബ്യ, യു. കെ, ഇന്ത്യ എന്നിവിടങ്ങളിലായി നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിലായി ക്വാളിറ്റി ഗാര്‍നെറ്റ്, ഗ്‌ളോബല്‍ ടെക്‌നിക്കല്‍ ട്രെയിഡിംഗ്, എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍, ഗഌറ്റ്‌സ്, ഐ. ടി. സൊല്യൂഷന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി പതിനഞ്ചോളം സ്ഥാപനങ്ങളുമായി രാജശേഖരന്‍ പിള്ള തന്റെ ജൈത്രയാത്ര തുടരുകയാണ്.വിദേശരാജ്യങ്ങളില്‍ മാത്രമല്ല സ്വന്തം നാട്ടിലും ഇദ്ദേഹം ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സിമെന്റ് പ്രൊഡക്ട്‌സ്, നാഷണല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, ഗ്‌ളോബല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ എന്നിങ്ങനെ നീളുന്നു രാജശേഖരന്‍ പിള്ളയുടെ കേരളത്തിലെ സംരംഭങ്ങള്‍. എന്നാല്‍ ഇതിനെക്കാളുപരിയായി വയനാട്ടില്‍ തുടങ്ങാനിരിക്കുന്ന സാരംഗി റിസോര്‍ട്ട് അക്ഷരാര്‍ത്ഥ ത്തില്‍ രാജശേഖരന്‍ പിള്ളയുടെ പ്രകൃതിസ്‌നേഹം വിളിച്ചോതുന്ന ഒന്നാണ്. വാണിജ്യ ഉദ്ദേശ്യത്തി നപ്പുറം കേരളത്തിന്റെ മനസ്സ് തൊട്ടറിയാന്‍ ലോകജനതയ്ക്ക് അവസരമൊരുക്കുവാനുള്ള തയ്യാറെടുപ്പുകളാണ് ഇദ്ദേഹം ഇവിടെ നടത്തിവരുന്നത്. പ്രകൃതിവിഭവങ്ങള്‍ ആവോളം നല്‍കി ഈശ്വരന്‍ അനുഗ്രഹിച്ച വയനാട്ടിലെ ധാതുസമ്പുഷ്ടമായ കൃഷിഭൂമിയേയും, മണ്‍സൂണ്‍കാലം തരുന്ന അനുഗ്രഹ വര്‍ഷത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ അന്യം നിന്നു പോകുന്ന നെല്ലിനങ്ങളായ ജീരകശാല, ഗന്ധകശാല തുടങ്ങിയ അപൂര്‍വ്വഇനങ്ങള്‍ ഈ റിസോര്‍ട്ടിനോട് ചേര്‍ന്ന് കൃഷി ചെയ്യുവാനുള്ള പ്രഥമിക തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം ഒരു അശോക വനവും പരിഗണനയിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മാത്രമല്ല ഈ റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ താമസിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ തന്നെ കൃഷി ചെയ്ത് ഉദ്പ്പാദിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതും ജൈവരീതിയില്‍ തന്നെ. തീര്‍ത്തും പ്രകൃതിയേയും അതിന്റെ സന്തുലനാവസ്ഥയുടേയും പ്രാധാന്യം മനസ്സിലാക്കികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ റിസോര്‍ട്ട് മാതൃകാപരമായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ്രയകേരളമല്ല സ്വാശ്രയകേരള മാണ് തന്റെ സ്വപ്‌നം എന്നു പറയുന്ന രാജശേരന്‍ പിള്ള കേരളത്തിനെ ലോകത്തിന്റെ മര്‍മ്മപ്രധാനമായ ഒരു ഡെസ്റ്റിനേഷ നാക്കുവാനുള്ള മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ രാജശേഖരന്‍ പിള്ളയുടെ ഈ ചിരകാലസ്വപ്‌നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായി ക്കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്-രാജശേഖരന്‍ പിള്ളയുടെ ഈ ബൃഹത് പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു പക്ഷെ വരും തലമുറ ഇദ്ദേഹ ത്തിന്റെ നാമം ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യും എന്നതില്‍ സംശയമില്ല.

രാജശേഖരന്‍ പിള്ള എന്ന
മനുഷ്യസ്‌നേഹി സാമൂഹ്യപ്രതിബദ്ധത പ്രസംഗത്തിലല്ല പ്രവര്‍ത്തിയി ലാണെന്ന് വിശ്വസിക്കുന്ന വി. കെ. രാജശേഖരന്‍ പിള്ള സാധാരണ ക്കാരോടും നിര്‍ദ്ധനരോടുമുള്ള തന്റെ ഉത്തരവാദിത്വം മറക്കുന്നില്ല. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സന്നദ്ധസേവാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം രൂപം നല്‍കിയ രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ്. നിര്‍ദ്ധനരുടേയും നിരാലംബ രുടേയും ക്ഷേമം ഉറപ്പുവരുത്തുക, പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടു ത്തുക തുടങ്ങിയ മാതൃകാപരമായ ക്ഷേമപ്രവര്‍ത്തനങ്ങളാണ് രാജശ്രീ ചാരിറ്റബിള്‍ട്രസ്റ്റിന്റെ കീഴില്‍ അദ്ദേഹം നടത്തിവരുന്നത്. ഇതുമാത്രമല്ല തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം നാട്ടിലും മറുനാട്ടിലുമായി ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്യുന്ന രാജശേഖരന്‍ പിള്ള പറയുന്നു.‘ഞാന്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത് പണമുണ്ടാക്കു മ്പോഴല്ല, ആ പണം മറ്റുള്ളവരുടെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം ആകുന്നത് കാണുമ്പോഴാണ്. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധത ഒരു ബിസിനസ്സുകാരന്റെ ഉത്തരവാദിത്വ മാണെന്നും ഞാന്‍ വിശ്വസിക്കുന്നു’. തന്റെ ജീവകാരുണ്യ പ്രവര്‍ത്തന ത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടു ത്തുവാന്‍ രാജശേഖരന്‍ പിള്ള തയ്യാറായില്ല. മാനവസേവ മാധവസേവയായി കാണുന്ന ഇദ്ദേഹം തനിക്ക് ലഭിക്കുന്ന സമ്പാദ്യത്തിന്റെ ഒരുവിഹിതം സമൂഹത്തിലേക്കു തന്നെ തിരികെ നല്‍കുകയാണ് ചെയ്യാറ്. ‘എന്നെക്കൊണ്ട് ആകുന്ന സഹായങ്ങള്‍ ഞാന്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. വിജയത്തിന്റെ പടവുകള്‍ കയറുന്നതിനനുസരിച്ച് സഹായങ്ങളുടെ അളവും വര്‍ദ്ധിപ്പിച്ചു വരുന്നു. രാജശേഖരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു’.
ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് സാക്ഷ്യം പറയുന്നത് നിരാലംബരും നിര്‍ദ്ധനരുമാണ്. മാത്രമല്ല നാട്ടിലേയും മറുനാട്ടിലേയും സംഘടനകളും സമാജങ്ങളുമാണ്. പ്രവാസി മലയാളികളേയും, മലയാളി സംഘടനകളേയും എന്നും സ്‌നേഹിക്കുകയും അവരുടെ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഒരു സംഘടനകളുടേയും നേതൃസ്ഥാനത്തേയ്ക്ക് എത്തിച്ചേരാന്‍ ശ്രമിച്ചിട്ടില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ ബഹ്‌റിനിലെ ഒട്ടുമിക്ക സംഘടനകളുടേയും പിന്നിലെ സാമ്പത്തികസ്രോതസ്സില്‍ രാജശേഖരന്‍ പിള്ളയും ഉള്‍പ്പെ ട്ടിട്ടുണ്ട് എന്നുള്ളതാണ് സത്യം. സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേ ക്കാളും വിലകല്‍പ്പിക്കുന്ന യാളാണിദ്ദേഹം. എന്റെ ഏറ്റവും വലിയ സമ്പാദ്യം ലാഭേച്ഛയില്ലാത്ത സൗഹൃദങ്ങളാണ്. ഇതില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടുന്നു. എന്നാല്‍ തന്റെ സൗഹൃദങ്ങളേയും വ്യക്തിബന്ധങ്ങളേയും അനാവശ്യമായ ശുപാര്‍ശകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കാറില്ലെന്നും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും പ്രശസ്തിക്കുമായി അവരുടെ പേരുകള്‍ താന്‍ വലിച്ചിക്കാറി ല്ലെന്നും രാജശേഖരന്‍ പിള്ള പറയുന്നു.മുതലാളിമാര്‍ തൊഴിലാളികളെ ഏറെ ചൂഷണം ചെയ്തുകൊ ണ്ടിരിക്കുന്ന സമകാലികതയില്‍ തന്റെ സ്ഥാപനത്തിലെ തൊഴിലാ ളികളെ മുഴുവന്‍ സഹപ്രവര്‍ത്ത കരായികണ്ട് അവരുടെ ക്ഷേമകാര്യങ്ങളില്‍ ഏറെ ഔത്സുക്യം പുലര്‍ത്തുന്ന ഇദ്ദേഹം അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളുന്ന കുടുംബത്തിലെ ഒരു വല്ല്യേട്ടനാണ്. മാത്രമല്ല അവര്‍ക്ക് നാളിതുവരെ കുടിശ്ശികകൂടാതെ കൃത്യമായി ശമ്പളം നല്‍കിവരുന്നു എന്നതും ഇദ്ദേഹത്തെ കുറിച്ച് എടുത്തു പറയേണ്ട ഒരു പ്രധാന വസ്തുത യാണ്. ഇത്തരത്തില്‍ ബിസിനസ്സ് രംഗത്തും സാമൂഹ്യരംഗത്തും മാനവികതയിലും മികച്ചരീതിയില്‍ മുന്നേറുന്ന ഈ മനുഷ്യ സ്‌നേഹിയെത്തേടി അര്‍ഹതയ്ക്കു ള്ള അംഗീകാരം എന്നോണം നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. അക്ഷരാ പുസ്തക നിധിയുടെ മികച്ച വ്യവസായിക്കുള്ള പുരസ്‌കാരം, സാമൂഹ്യപ്രവര്‍ത്ത കനുള്ള ദേശീയ അവാര്‍ഡ് എന്നിങ്ങനെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ഇദ്ദേഹത്തിന് ഒടുവില്‍ രാജ്യം പരമോന്നത ബഹുമതിക ളില്‍ഒന്നായ പ്രവാസിഭാരതീയ സമ്മാന്‍ നല്‍കി ആദരിക്കുകയു ണ്ടായി. 2017 ജനുവരി 9-ാംതീയ്യതി ബാംഗഌരില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഇദ്ദേഹത്തിന് പുരസ്‌കാരം നല്‍കി ആദരിച്ചത്. കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന, സിനിമാ താരങ്ങള്‍ക്ക് ഭരത്, സൈനികര്‍ക്ക് കീര്‍ത്തി ചക്ര, എന്നതുപോലെ പ്രവാസികള്‍ക്ക് അഭിമാനവും അന്തസ്സും അംഗീകാരവും ആദരവും നല്‍കുന്നതാണ് പ്രവാസി ഭാരതീയ സമ്മാന്‍. വിദേശ രാജ്യങ്ങളില്‍ ജീവിത വിജയം നേടുന്നതിനോപ്പം മാതൃരാജ്യത്തിന്റെ സംസ്‌കാരവും മഹത്വവും ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ പുരസക്കാരം. ഇത്തവണ ബംഗളൂരുവില്‍ വച്ച് നടന്ന പ്രവാസി സമ്മേളനത്തില്‍, ആസ്ട്രേലിയ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ‘പ്രവാസി ഭാരതീയ സമ്മാന്‍’ ഏറ്റുവാങ്ങി. സാമൂഹിക സേവനം, ബിസിനസ്, കലാസാംസ്‌കാരികം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, പാരിസ്ഥിതികം, സാമൂഹിക നേതൃത്വം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയവര്‍. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം നീനാ ഗില്‍, അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ തുടങ്ങി അവാര്‍ഡ് സ്വീകരിച്ച 30 പേരില്‍ ഒരാള്‍ മലയാളിയാ യിരുന്നു, വി. കെ. രാജശേഖരന്‍ പിള്ള. അദ്ദേഹം ഈ പുരസ്‌കാരം ഏറ്റുവാങ്ങിയനേരംസമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും അഭിമാനം നല്‍കിയ നിമിഷമായിരുന്നു. ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും നിശബ്ദ സേനവനത്തിനും ലഭിച്ച ആ അംഗീകാരത്തെ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.     കടമകള്‍ മറക്കാത്ത കുടുംബനാഥന്‍കുടുംബത്തെപ്പറ്റി ചോദിച്ചപ്പോ ഴാണ് പൊതുവെ സൗമ്യനായ രാജശേഖരന്‍ പിള്ള ഏറെ വാചാലനായത്. തന്റെ ഏറ്റവും വലിയ സമ്പാദ്യം കുടംബമാണെന്ന് ഇദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഇതിന്റെ കാരണം അദ്ദേഹം തന്നെ പറയന്നു.‘കുടുംബത്തില്‍ നിന്നാണ് എല്ലാത്തിന്റേയും ആരംഭം. നീതിയുക്തമായ ഒരു സമൂഹ ത്തിന്റെ അടിത്തറ വിദ്യാഭ്യാസവും അച്ചടക്കമുള്ള കുടുംബവുമാണ്. കഴിഞ്ഞ തലമുറയില്‍ ഏതുരീതി യിലാണ് കുട്ടികളെ വളര്‍ത്തിയത് ആ രീതിയിലാണ് ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുന്നത്. അവരും അതിഷ്ട പ്പെടുന്നു. അതുപോലെ തന്നെ സംസ്‌കാരിക, സാമൂഹിക, പ്രമുഖരുമായുള്ള ബന്ധം ഇതൊക്കെ കുട്ടികളുടെ വ്യക്തിത്വത്തെയും ചിന്താഗതിയെയും കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’. ഓണവും വിഷുവുമൊക്കെ നമ്മുടെ നാടിന്റെ തനതായ രീതിയില്‍ കുട്ടികള്‍ക്കൊപ്പം നമ്മള്‍ ആഘോഷിക്കേണ്ടതുണ്ടെന്നും അത് ഭാവിയിലും നമ്മുടെ സംസ്‌കാരം നിലനിന്നു പോകുവാന്‍ ആവശ്യമാണെന്നും രാജശേഖരന്‍ പിള്ള പറയുന്നു.ഇദ്ദേഹത്തിന് രണ്ട് കുട്ടികളാ ണുള്ളത്. മകള്‍ രാജശ്രീ കോഴിക്കോട് എന്‍. ഐ. റ്റിയില്‍നിന്ന്ബി.ടെക്പൂ ര്‍ത്തിയാക്കിയശേഷം പൂനയിലെ നിക്ക്മാറില്‍ (ചകഇങഅഞ)പി. ജി ചെയ്തു കൊണ്ടിരിക്കുകയാണ്. നാട്ടിലുംമറുനാട്ടിലുമായി സംഗീതത്തിലും കവിതാപാരായണ ത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരു കലാകാരികൂടിയാണ് രാജശ്രീ. ബഹ്‌റിനിലെ ഇന്ത്യന്‍ സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിയായ മകന്‍ ശ്രീരാജും ചേച്ചിയെപ്പോലെത്തന്നെ പഠനത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ചുകൊ ണ്ടിരിക്കുന്നു. പിതാവിന് തന്റെ മക്കള്‍ക്ക് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും വലിയസമ്പാദ്യമാണ് വിദ്യാഭ്യാസമെന്നും തന്റെ ഇന്നീകാണുന്ന ഉയര്‍ച്ചയുടെ വിജയരഹസ്യം തന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയും തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഠിനാദ്ധ്വാനവും നന്മനിറഞ്ഞമനസ്സുംകൊണ്ട് ഇദ്ദേഹം നേടിയത് ഒരു ബിസിനസ്സ് സാമ്രാജ്യം മാത്രമല്ല, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു കുടുംബജീവിതവും കൂടിയാണ്. വിജയങ്ങള്‍ ഒരിക്കലും തന്നെ ലഹരി പിടിപ്പിക്കാറില്ല. മറിച്ച് ഭാവിയിലേക്ക് ഉറച്ചകാല്‍വെപ്പുകളുമായി മുന്നേറാന്‍ അവ പ്രചോദനമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Cover Story

Related Articles

Recent Articles