spot_img

യുഎഇയിൽ നിങ്ങൾക്ക് ആരംഭിക്കാൻ പറ്റിയ അഞ്ച് മികച്ച ബിസിനസ്സുകൾ

Published:

നിങ്ങൾ ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്ത് ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ…? എങ്കിൽ നിങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം യുഎഇയാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങ ളിലെ ഏറ്റവും വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. കാരണം മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ യുഎഇ യുടെ വരുമാനം എണ്ണയിലും വാത കത്തിലും മാത്രമായി പരിമിതപ്പെടു ത്തിയിട്ടില്ല. വരുമാനം വർദ്ധിപ്പിക്കു ന്നതിനും സമ്പദ്‌വ്യവസ്ഥ ഉയർ ത്തുന്നതിനും യുഎഇ സർക്കാർ എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകുന്നു. അതു കൊണ്ട് തന്നെ യുഎഇ അറബു രാജ്യങ്ങളിൽ നിങ്ങൾ ബിസിനസ്സ് ആരംഭിക്കുക എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാൽകരിക്കാനുള്ള ഏറ്റവും നല്ല ഒപ്ക്ഷനാണ് യുഎഇയിൽ നിങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുവാൻ പറ്റിയ ഏറ്റവും അഞ്ച് മേഖലകൾ ഇതാ.

1.റീട്ടെയിൽയുഎഇയിലെ എല്ലാ എമിറേറ്റു കളിലും ചില്ലറ വ്യാപാരം വമ്പിച്ച വളർച്ചക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ദുബായിൽ, നിരവധി ആഗോള റീട്ടെയിൽ കമ്പനികളുടെ ആസ്ഥാനങ്ങൾ യുഎഇയിൽ സ്ഥാപിച്ചിട്ടുണ്ട്, ഈ മേഖലയുടെ ലാഭം വരും കാലയളവുകളിൽ പതിനായിരക്കണക്കിന് കോടികൾ കവിയുമെന്ന് പ്രതീക്ഷിക്കുന്നു.

2.ആരോഗ്യ പരിരക്ഷ മേഖലയുഎഇയുടെ ആരോഗ്യ മേഖല യിൽ വൻ വികിസിത സംവിധാന ങ്ങളാണ് നിലനിൽക്കുന്നത്.ഈ മേഖലയെ ശക്തിപ്പെടുത്താനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും നൽകാനും രാജ്യം എല്ലായ്‌പ്പോഴും ലക്ഷ്യമിടുന്നു, അത് യുഎ ഇയെ ലോകത്തിലെ ഏറ്റവും മികച്ചതാ കാൻ യോഗ്യമാക്കുന്നു. നിലവിൽ യുഎഇയുടെ ആരോഗ്യ പരിപാലന മേഖലയുടെ വരുമാനം പ്രതിവർഷം 100 ബില്യൺ ദിർഹത്തിനു മേലെയാണ് .

3.നിർമ്മാണ മേഖലഎണ്ണ ഇതര വ്യവസായങ്ങൾ, ഭക്ഷ്യ പാനീയ നിർമ്മാണം, പ്ലാസ്റ്റിക്, റബ്ബർ, മെഷിനറി, ഇലക്ട്രി ക്കൽ ഉപകരണങ്ങൾ, രാസവസ്തുക്കൾ, രാസ ഉൽപന്ന ങ്ങൾ, ധാതുക്കൾ, ലോഹ ഉൽപന്നങ്ങൾ, മുത്തുകൾ, വിലയേറിയ കല്ലുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലെ രണ്ടാമത്തെ വലിയ സംഭാവനയാണ് നിർമ്മാണ മേഖല .

4.ഹോസ്പിറ്റാലിറ്റിലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഏറ്റവുമ ധികം ആളുകൾ സന്ദർശിക്കുന്ന ലോക നഗരങ്ങളിലൊന്നാണ് മാത്രമല്ല സന്ദർശകരുടെ എണ്ണം വർഷം തോറും ദശലക്ഷക്ക ണക്കിന് കവിയുന്നു, ദുബയ് ഇത് നിരന്തരം വികസിച്ചുകൊണ്ടിരി ക്കുന്ന ഒരു പ്രമുഖ വിനോദസ ഞ്ചാര കേന്ദ്രമായി തുടരുമെന്നാണ് ഈ മേഖലയിലെ പ്രമുഖരുടെ വിലയിരുത്തൽ.

5.ദൃശ്യ-മാധ്യമ മേഖലപബ്ലിക് റിലേഷൻസ് കമ്പനികൾ, പരസ്യ കമ്പനികൾ, പ്രിൻ്റിംഗ്, പ്രൊഡക്ഷൻ, ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയുടെ ആസ്ഥാനമാണ് ദുബായ്.അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ 2020-ൽ അറബ് മീഡിയ ക്യാപിറ്റൽ എന്ന് അടുത്തിടെ നാമകരണം ചെയ്യപ്പെടുകയുണ്ടായി.വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും അതിൻ്റെ ദിശകൾ നിർണയിക്കു ന്നതിലും മാധ്യമങ്ങൾ പങ്കാളിയാണ് എന്നതിനാൽ, യുഎഇയിലെ സമ്പദ്‌വ്യവസ്ഥയുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അത് പ്രധാന പങ്ക് വഹിക്കുന്നു.

 

Cover Story

Related Articles

Recent Articles