spot_img

ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ ലിസ്റ്റിൽ യുഎഇയും : 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ മുൻകൂർ വിസ വേണ്ട

Published:

അബുദാബി :-ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ ലിസ്റ്റിൽ യുഎഇയും : 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ മുൻകൂർ വിസ വേണ്ട.ആഗോള സാമ്പത്തിക കൺസൾട്ടന്‍സിയായ ആര്‍ട്ടൺ കാപിറ്റലിന്‍റെ പാസ്പോര്‍ട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോര്‍ട്ട് ശക്തമായ സ്ഥാനം നേടിയത്.യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 179 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ, തായ്‌ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങ ളിൽ യുഎഇ പാസ്പോര്‍ട്ട് ഉടമ കൾക്ക് ഓൺ അറൈവൽ വിസ ലഭിക്കും. 132 രാജ്യങ്ങളിലേക്ക് യുഎഇ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശിക്കാം. 47 രാജ്യങ്ങളിൽ ഓൺ അറൈവല്‍ വിസ ലഭിക്കും. ലോകത്തിലെ 19 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ യുഎഇ പാസ്പോർട്ടിൽ പ്രവേശ നത്തിന് വിസ വേണമെന്ന വ്യവസ്ഥ വച്ചിട്ടുള്ളത്.അതേസമയം യുഎഇ പാസ്പോർട്ടുമായി ജപ്പാനിലേക്ക് പോകുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് താങ്ങാ നാകും. തൊഴിൽ, വിനോദ ആവശ്യ ങ്ങൾക്കായി പോകുന്നവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ചികിത്സ യ്ക്കും വിനോദത്തിനുമായി തായ്‌ ലാൻഡിലേക്ക് പോകുന്നവർക്ക് ഓൺലൈൻ വഴി പ്രവേശന കാർഡ് ലഭിക്കും. യാത്രയുടെ മൂന്ന് ദിവസം മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മതിയാകും.

Cover Story

Related Articles

Recent Articles