spot_img

മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Published:

റിയാദ്:- മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി.സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണ്ണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാര നാണ് വ്യാഴാഴ്ച വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നിർവഹിച്ചത്. ഡെപ്യൂട്ടി ഗവർണർ വിശുദ്ധ കഅബയുടെ ഉൾവശം പനിനീർ കലർന്ന സംസം വെള്ളത്തിലാണ് കഴുകിയത്. രണ്ട് വിശുദ്ധ മസ്ജിദുകൾക്കായി ജനറൽ അതോറിറ്റി തയ്യാറാക്കിയ പവിത്രമായ മിശ്രിതത്തിൽ നനച്ച തുണിക്കഷണങ്ങൾ ഉപയോഗിച്ച് അകത്തെ ഭിത്തികൾ മൃദുവായി വൃത്തിയാക്കി. ത്വവാഫും നടത്തി. കഴുകൽ ചടങ്ങിൽ രാജകുമാര നോടൊപ്പം നിരവധി ഉദ്യോഗസ്ഥരും രാജ്യത്തിലേക്കുള്ള അംഗീകൃത ഇസ്ലാമിക നയതന്ത്ര സേനാംഗ ങ്ങളും വിശുദ്ധ കഅബയുടെ പാര മ്പര്യ സൂക്ഷിപ്പുകാരും ഉണ്ടായി രുന്നു.

Cover Story

Related Articles

Recent Articles