അബുദാബി:-യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചിലയിട ങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാ കുമെന്ന് എൻസിഎംഅറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങ ളിലാണ് ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകുമെന്ന് എൻസിഎം അറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലെയും യുഎഇയിലെയും പല ഭാഗങ്ങളിലും മഴ പെയ്തു, ഇത് രാത്രി മുഴുവനും രാവിലെ വരെയും തുടർന്നു, അസ്ഥിരമായ കാലാവ സ്ഥയും മൂടിക്കെട്ടിയ അവസ്ഥയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പ്രവചി ക്കുന്നു.കേന്ദ്ര കാലാവസ്ഥാ ബുള്ളറ്റിനിൽ “ഇടിയും മിന്നലും ഇടയ്ക്കിടെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രത യുള്ള മഴ”പ്രവചിച്ചു.ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.