അബുദാബി :-ദുബായിൽ പ്രവാച കൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യ ങ്ങളും അൽ ഖൈൽ ഗേറ്റ് പാർ ക്കിംഗും (N.365) ഒഴികെ, പ്രവാച കൻ്റെ ജന്മദിനമായ 2025 സെപ്റ്റം ബർ 5 വെള്ളിയാഴ്ച എല്ലാ പൊതു പാർക്കിംഗും സൗജന്യമായിരി ക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പണമടച്ചുള്ള പാർക്കിംഗ് 2025 സെപ്റ്റംബർ 6 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ആർടിഎ പ്രസ്താവനയിൽ അറിയിച്ചു.പ്രവാചകൻ്റെ ജന്മദിന അവധിക്കാലത്ത് ആർടിഎ തങ്ങളുടെ സേവനങ്ങളുടെ പ്രവർത്തന സമയവും പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, പണമടച്ചുള്ള പാർക്കിംഗ് സോണുകൾ, പൊതു ബസുകൾ, ദുബായ് മെട്രോ, ദുബായ് ട്രാം, മറൈൻ ട്രാൻസ്‌പോർട്ട്, സർവീസ് പ്രൊവൈഡർ സെൻ്ററുകൾ (വാഹന സാങ്കേതിക പരിശോധന) എന്നിവ ഈ സമയങ്ങളിൽ ഉൾപ്പെടുന്നു.എല്ലാ RTA കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും സെപ്റ്റംബർ 5-ന് അടച്ചിടും. ഉം റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവാർ, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ് സെൻ്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം) ദീർഘനേരം പ്രവർത്തിക്കും.