spot_img

ദുബായിലെ ഡ്രൈവിംഗ്: ഒഴിവാക്കേണ്ട ചില ശീലങ്ങളും അവയ്ക്കുള്ള ശിക്ഷകളും

Published:

യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടുക എന്നതിനർത്ഥം നിങ്ങൾക്ക് ഇപ്പോൾ ഒരു കാർ ഓടിക്കാം എന്നല്ല. നിങ്ങൾ പതിവായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ശ്രദ്ധയോടെ യാണ് വാഹനമോടിക്കുന്നതെന്നും ഉറപ്പാക്കണം. മാത്രമല്ല, ഒരു നിയമവും ലംഘിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ നിങ്ങൾ കനത്ത പിഴകൾ നൽകേണ്ടിവരും.ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ വ്യത്യസ്ത ട്രാഫിക് പിഴകളുണ്ട്. നിങ്ങൾ എങ്ങനെയാണ് ട്രാഫിക് ലംഘനം നടത്തിയത്, ഏത് ഘട്ടത്തിലാണ് നിങ്ങൾ ലംഘനം നടത്തിയത്, സാഹചര്യം എന്തായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലംഘനത്തെ ആശ്രയിച്ച്, നിങ്ങൾക്ക് 100,000 ദിർഹം വരെ പിഴ ചുമത്താം. ദുബായിൽ ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഈ ശീലങ്ങൾ തുടർന്നാൽ വലിയ പിഴയും മറ്റ് ശിക്ഷകളും നേരിടേണ്ടിവരും. 1.മൊബൈൽ ഫോൺ ഉപയോഗം
വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗി ക്കുന്നത് ദുബായിലെ റോഡുക ളിലെ പ്രധാന അപകടകാരണ ങ്ങളിൽ ഒന്നാണ്. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ശ്രദ്ധയില്ലാത്ത ഇത്തരം ഡ്രൈവിംഗ് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 നിയമലംഘന ങ്ങളാണ് ഇത്തരത്തിൽ രേഖപ്പെടു ത്തിയത്.
*പിഴ: 800 ദിർഹം 4.ബ്ലാക്ക് പോയിൻ്റ്.

2.ഇൻഡിക്കേറ്റർ ഉപയോഗിക്കാതെ ലെയിൻ മാറൽ
മുന്നറിയിപ്പ് നൽകാതെ ലെയിൻ മാറുമ്പോൾ അത് മറ്റ് വാഹന ങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാ ക്കുകയും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാവു കയും ചെയ്യും.
*പിഴ: 400–1,000 ദിർഹം, 4–6 ബ്ലാക്ക് പോയിൻ്റ്.

3 .സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ്
അമിത വേഗതയിൽ മുന്നിലുള്ള വാഹനത്തിന്റെ വളരെ അടുത്ത് ഡ്രൈവ് ചെയ്യുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, അല്ലെങ്കിൽ മറ്റ് ഡ്രൈവർമാരെ ഭീഷണിപ്പെടു ത്തുന്ന രീതിയിൽ പെരുമാറുക തുടങ്ങിയവയെല്ലാം അപകടക രമാണ്.
*പിഴ: 400 ദിർഹം, 4ബ്ലാക്ക് പോയിൻ്റ്.  നിയമലംഘനം ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്.
4.റൗണ്ട്‌ബൗട്ടിലെ നിയമലംഘനങ്ങൾ
റൗണ്ട്‌ബൗട്ടുകളിൽ ശരിയായ സിഗ്നൽ നൽകാതെയും നിയമ ങ്ങൾ പാലിക്കാതെയും വാഹനം ഓടിക്കുന്നത് സാധാരണമാണ്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
*പിഴ: 400 ദിർഹം, 3–4 ബ്ലാക്ക് പോയിൻ്റ്.
5.ഫാസ്റ്റ് ലെയിനിൽ തടസ്സമുണ്ടാക്കൽ
വേഗത കുറഞ്ഞ വാഹനങ്ങൾ ഇടതുവശത്തുള്ള ഫാസ്റ്റ് ലെയിനിൽ തുടരുന്നത് ഗതാഗത തടസ്സങ്ങൾക്കും മറ്റ് ഡ്രൈവർ മാർക്ക് അസൗകര്യങ്ങൾക്കും കാരണമാകും.
*പിഴ: 600–2,000 ദിർഹം, 6–12 ബ്ലാക്ക് പോയിൻ്റ്. ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.
6.അനാവശ്യമായി ലെയിൻ മാറൽ
അനാവശ്യമായി ലെയിനുകൾ മാറുകയോ, സിഗ്നൽ നൽകാതെ പെട്ടെന്ന് ലെയിൻ മാറുകയോ ചെയ്യുന്നത് അപകടങ്ങൾ ഉണ്ടാക്കും.
*പിഴ: 400–2,000 ദിർഹം, 3–12 ബ്ലാക്ക് പോയിൻ്റ്. ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്.
7.അപകടസ്ഥലത്ത് തങ്ങുന്നത്
അപകടം നടന്ന സ്ഥലത്ത് അനാവ ശ്യമായി വാഹനം നിർത്തിയിടു കയോ, ഫോട്ടോകളോ വീഡിയോ കളോ എടുക്കുകയോ ചെയ്യുന്നത് മറ്റ് ഡ്രൈവർമാർക്ക് ശ്രദ്ധ തെറ്റാനും കൂടുതൽ അപകടങ്ങൾ ഉണ്ടാകാനും കാരണമാകും.
*പിഴ: 1,000 ദിർഹം വരെ, 6–12 ബ്ലാക്ക് പോയിൻ്റ്.
8,അപ്രതീക്ഷിത ബ്രേക്കിംഗ്
അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും, മുന്നറിയിപ്പില്ലാതെ വാഹനം നിർത്തുന്നതും പിന്നിൽ വരുന്ന വാഹനങ്ങൾക്ക് അപകടമു ണ്ടാക്കും.
*പിഴ: 1,000 ദിർഹം, 6 ബ്ലാക്ക് പോയിൻ്റ്.
9.സിഗ്നൽ ക്യൂവിൽ ഇടിച്ചുകയറുന്നത്
സിഗ്നലിനായി കാത്തുകിടക്കുന്ന വാഹനങ്ങളുടെ ക്യൂവിൽ ഇടിച്ചുക യറാൻ ശ്രമിക്കുന്നത് നിയമവിരു ദ്ധമാണ്.
*പിഴ: 400–2,000 ദിർഹം, 4–23 ബ്ലാക്ക് പോയിൻ്റ്.
10.ഹൈബീം ഉപയോഗം
റോഡിൽ മറ്റ് വാഹനങ്ങളു ള്ളപ്പോൾ ഹൈബീം ഉപയോഗി ക്കുന്നത് എതിരെ വരുന്ന ഡ്രൈവർ മാരുടെ കാഴ്ചയെ തടസ്സപ്പെടുത്തു കയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ആവശ്യത്തിന് വെളിച്ചമില്ലാത്ത ഹൈവേകളിൽ മാത്രം ഹൈബീം ഉപയോഗിക്കുക, മറ്റ് വാഹനങ്ങൾ വരുമ്പോൾ ലോബീമിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക.
*പിഴ: 500 ദിർഹം,4ബ്ലാക്ക് പോയിൻ്റ്.
ഈ നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴയും ബ്ലാക്ക് പോയിന്റുകളും കൂടുമെന്നും, ചില സാഹചര്യങ്ങളിൽ വാഹനം കണ്ടുകെട്ടാനും സാധ്യതയു ണ്ടെന്നും ഓർക്കുക. സുരക്ഷിത മായ ഡ്രൈവിംഗ് ശീലങ്ങൾ പാലിക്കുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാനും പിഴയിൽ നിന്ന് രക്ഷപ്പെടാനും കഴിയും.

 

Cover Story

Related Articles

Recent Articles