spot_img

ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം; കനത്ത പുകപടലം,ആളപായമില്ല

Published:

ദുബായ് : -ഷാർജയിലെ വ്യാവസാ യിക മേഖലയിൽ ഒരു വെയർ ഹൗസ് സമുച്ചയത്തിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആരംഭിച്ച തീഅതിവേഗം പടർന്നുപിടിച്ചതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത കറുത്ത പുകപടലങ്ങൾ ഉയർന്നു, ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കി.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ്, പോലീസ്, മറ്റ് അടിയന്തര സേനാം ഗങ്ങൾ എന്നിവർ സംഭവസ്ഥല ത്തേക്ക് കുതിച്ചെത്തി. മെഗാ മാളിന് സമീപമുള്ള ബു ഡാനിഖ് പോലുള്ള അടുത്തുള്ള പ്രദേശങ്ങ ളിൽ താമസിക്കുന്നവർ സൈറ ണുകൾ കേട്ടതായും, അൽ വഹ്ദ സ്ട്രീറ്റിന് പിന്നിലായി വെയർഹൗ സുകളുടെ കൂട്ടത്തിൽ നിന്ന് തീജ്വാ ലകൾ ഉയരുന്നത് കണ്ടതായും പറഞ്ഞു.
“അത് അൽ വഹ്ദ സ്ട്രീറ്റിന് പിന്നിലെവിടെയോ ആണെന്ന് തോന്നുന്നു,” മെഗാ മാളിനടുത്തുള്ള ബു ഡാനിഖിൽ താമസിക്കുന്ന എ.എ. പറഞ്ഞു. ഇദ്ദേഹം തന്റെ ബാൽക്കണിയിൽ നിന്ന് എടുത്ത തീപിടിത്തത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു. കട്ടിയുള്ള പുകപടല ങ്ങൾ ആകാശത്തേക്ക് ഉയരുന്നത് ദൂരെനിന്നുപോലുംവ്യക്തമായിരുന്നു.ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ വേഗത്തിൽ പ്രതികരിക്കു കയും തീ നിയന്ത്രണവിധേയമാ ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കു കയും ചെയ്തു. തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളി ലേക്കോ പടരുന്നത് തടയാൻ മുൻക രുതൽ നടപടികൾ സ്വീകരിച്ചു. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തി നൊടുവിൽ സിവിൽ ഡിഫൻസ് സംഘം തീ പൂർണ്ണമായും നിയന്ത്ര ണവിധേയമാക്കി. നിലവിൽ തണുപ്പിക്കൽ (കൂളിംഗ്) നടപടികൾ നടക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചി ട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ തുടർന്ന് ഈ മേഖലയിലേക്കുള്ള ഗതാഗതം പോലീസ് നിയന്ത്രിക്കു കയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ തൊഴിലാളി കളെ ഒഴിപ്പിക്കുകയും ചെയ്തി രുന്നു. കൃത്യമായ നാശനഷ്ടങ്ങൾ എത്രയെന്ന് കണക്കാക്കിവരു ന്നതേയുള്ളൂ. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ അധികൃതർ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷി ക്കുന്നത്.

Cover Story

Related Articles

Recent Articles