ദുബായ് : – ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്നു.ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്ന വിവരം ഒമാൻ വാർത്താ വിതരണ മന്ത്രാലയമാണ് പുറത്തുവിട്ടത്.ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും ഒമാൻ വാർത്താ വിതരണ മന്ത്രാലയവും സംയുക്തമായിട്ടാണ് 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നത് .സാഹിത്യം, ബൗദ്ധികം, കല, ശാസ്ത്രം, ചരിത്രം എന്നീ വിഭാഗങ്ങളിലെ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ മേളയിലെ ഒമാന്‍റെ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. 112 രാജ്യങ്ങളിലെ 2,522 പ്രസാധകരും പ്രദര്‍ശകരും ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഷാർജ പുസ്തകമേള നവംബർ പതിനേഴിനാണ് മേള അവസാനിക്കുന്നത്.