spot_img

ദുബായ് സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി; അറിയാം പുതിയ നിബന്ധനകൾ

Published:

ദുബായ്:-ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കുന്നതിന് ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡും റിട്ടേൺ ടിക്കറ്റിൻ്റെ പകർപ്പും സഹിതം ഹോട്ടൽ ബുക്കിംഗ് രേഖ സമർപ്പിക്കണമെന്നാണ് പുതിയ നിബന്ധന. അല്ലെങ്കിൽ, വിസ നടപടികൾ വൈകാം.
ഇത്തരം രേഖകൾ സമർപ്പിക്കാത്ത നിരവധി മലയാളികളുടെ വിസ അപേക്ഷകൾ പാതിവഴിയിലാണ്.നേരത്തെ യാത്ര ചെയ്യുമ്പോൾ എയർപോർട്ടിലെ ഇമിഗ്രേഷനിൽ ചോദിക്കുമ്പോൾ മാത്രം ഈ രണ്ട് രേഖകളും കാണിച്ചാൽ മതിയായിരുന്നു. കൂടാതെ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡിൽ 2 മാസത്തെ വിസയ്ക്ക് 5,000 ദിർഹവും ഒരു മാസത്തെ വിസയ്ക്ക് 3,000 ദിർഹവും നിർബന്ധമാണ്. എന്നാൽ
ഇന്നലെ രാവിലെ മുതൽ ഓൺലൈനായി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിംഗിൻ്റെയും റിട്ടേൺ ടിക്കറ്റിൻ്റെയും രേഖകൾ ഇമിഗ്രേഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയാണെന്ന് ദുബായിലെ ട്രാവൽ ഏജൻസികൾ പറയുന്നു.ട്രാവൽ ഏജൻസികൾക്കും വ്യാപാര കമ്പനികൾക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ രണ്ട് വിസകളുടെയും നിയമങ്ങളും വ്യവസ്ഥകളും ഒന്നുതന്നെയാണ്.
സന്ദർശക വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും അപേക്ഷിക്കുമ്പോൾ പാക്കിസ്ഥാനിലെയും ചില ആഫ്രിക്കൻ രാജ്യങ്ങളിലെയും പൗരന്മാർക്ക് അത്തരം വ്യവസ്ഥകൾ ഇതിനകം നിലവിലുണ്ട്.
അതേസമയം, യുഎഇയിൽ താമസിക്കുന്ന ഒരു പ്രവാസി തൻ്റെ കുടുംബത്തിന് വേണ്ടി സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിംഗും മടക്ക ടിക്കറ്റും സമർപ്പിക്കണമോ എന്ന കാര്യത്തിൽ വ്യക്തതയില്ല

Cover Story

Related Articles

Recent Articles