spot_img

ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജുജോണപ്പൻ അന്തരിച്ചു

Published:

കൊച്ചി:-ചലച്ചിത്രതാരം ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ അന്തരിച്ചു.ചലച്ചിത്രതാരവും നിർമ്മാതാവുമായ ബൈജുഎഴുപുന്നയുടെ സഹോദരനും വ്യവസായിയുമായ ഷെൽജു ജോണപ്പൻ(49) ഹൃദയാഘാതം മൂലം അന്തരിച്ചു. ചെവ്വാഴ്ച വൈകിട്ട് സ്വഗൃഹത്തിൽ വെച്ചായിരുന്നു മരണം. ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്ക്കാര ശുശ്രുഷകൾ നടന്നു. ആലപ്പുഴ ജില്ലയിലെ എഴുപുന്ന ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും
എരമല്ലൂർ സാനിയ തിയറ്റർ ഉടമയുമായ എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെൽജു.  പരേതയായ ഫിൽബി ജോണപ്പനാണ് മാതാവ്. ഭാര്യ സിമി ഷെൽജു സിയാൻ ഷെൽജു, ഷോൺ ഷെൽജു, സോണിയ ഷെൽജു എന്നിവർ മക്കളാണ്. ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്. എന്നിവർ സഹോദരങ്ങളാണ്.
അന്തരിച്ച ചലച്ചിത്ര താരം രാജൻ.പി . അമ്മാവനാണ്.

Cover Story

Related Articles

Recent Articles