Friday, May 10, 2024
Google search engine

realme 12 Pro+ 5G, realme 12 Pro 5G മോഡലുകൾ യുഎഇ വിപണിയിലെത്തി .

spot_img

realme 12 Pro+ 5G, realme 12 Pro 5G മോഡലുകൾ യുഎഇ വിപണിയിലെത്തി.ഉയർന്ന ഫ്ലാ​ഗ്ഷിപ്പ് ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ultra-telephoto lens ആണ് realme 12 Pro+ 5G ഫോണിലെ പ്രധാന ആകർഷണം. അഡ്വാൻസ്‍ഡ് സൂം ലഭിക്കുന്ന സാങ്കേതികവിദ്യയാണ് ലെൻസിനുള്ളത്. ദൂരത്തിലുള്ള വസ്തുക്കളെ എളുപ്പത്തിൽ ക്ലാരിറ്റിയോടെ പകർത്താം എന്നതാണ് പ്രത്യേകത.realme 12 Pro Series 5G എല്ലാ പ്രധാന റീട്ടെയിൽ ശൃംഖലകളിലും ഓൺലൈനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം Noon വഴിയും വാങ്ങാം. പ്രാരംഭ വില 1099 AED. രണ്ട് നിറങ്ങളിലാണ് മോഡലുകൾ ലഭിക്കുക – Submarine Blue and Navigator Beige.യുവ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഫോണുകൾ പ്രീമിയം ഡിസൈൻ, ഉയർന്ന ഇമേജിങ് ക്വാളിറ്റി എന്നിവയ്ക്കൊപ്പം ആകർഷകമായ വിലയിലാണ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

പെരിസ്കോപ് ടെലിഫോട്ടോ ലെൻസ്

realme 12 Pro+ 5G മോഡലിലെ periscope telephoto lens ഉപയോ​ഗിച്ച് 3X optical zoom, 6X in-sensor zoom നിസ്സാരമായി കൈവരിക്കാം. കൂടാതെ 71mm ഫോക്കൽ ലെങ്തും ഉറപ്പിക്കാം. 64MP റെസല്യൂഷൻ ഉറപ്പാക്കുന്ന OV64B Omnivision 1/2″ സെൻസറാണ് ക്യാമറയുടെ പ്രകടനത്തിന് പിന്നിൽ. സൂം ഇൻ ഷോട്ടുകളിൽ പോലും കുറഞ്ഞ വെളിച്ചം മാത്രമുള്ള സാഹചര്യങ്ങളിൽ നോയിസ് കൺട്രോളും സാധ്യമാകും.

അഞ്ച് lossless zoom levels (0.6X, 1X, 2X, 3X, and 6X) ഉറപ്പാക്കുന്ന Omnifocal Photography System ആണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഒരു റിയൽമി ഡിവൈസിൽ ഈ സാങ്കേതികവിദ്യ വരുന്നത്. ഇതിലൂടെ ഡിവൈസിലെ ഇൻ-സെൻസർ സൂം ടെക്നോളജി ക്വാളിറ്റിയുള്ള ഫോട്ടോകൾ ഉറപ്പാക്കുന്നു. realme 12 Pro+ 5G എത്തുന്നത് 120X SuperZoom സൗകര്യത്തോടെയാണ്. ഇത് ultra long-range zoom ഫോട്ടോകൾ എളുപ്പമാക്കുന്നു. ഇമേജ് സ്റ്റെബിലൈസേഷന് SuperOIS technology ഉണ്ട്. ഇത് കൂടാതെ ക്യാമറ 50MP Sony IMX890 OIS ആണ്. realme 12 Pro ഡിവൈസിലെ 50MP ക്യാമറ SONY IMX882 sensor സഹിതമാണ്. 

ഇനിയെടുക്കാം സിനിമാറ്റിക് പോർട്രെയ്റ്റുകൾ

പോർട്രെയ്റ്റ് ഫോട്ടോ​ഗ്രഫിയിൽ പുതിയ തലങ്ങൾ സൃഷ്ടിക്കാൻ realme 12 Pro Series 5G ശ്രമിക്കുകയാണ്. ഇതിൽ Cinematic Bokeh Algorithm ഉണ്ട്. ലൈഫ് ഓഫ് പൈ, ടോപ് ​ഗൺ മാവെറിക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ഛായാ​ഗ്രാഹകനും ഓസ്കർ ജേതാവുമായ ക്ലോഡിയോ മിറാൻഡയുമായി ചേർന്നാണ് ഈ സാങ്കേതികവിദ്യ. Master Camera Filters എന്ന ഈ സങ്കേതം അദ്ദേഹമാണ് കസ്റ്റമൈസ് ചെയ്തത്.

ഡിസൈൻ മാസ്റ്റർപീസ്

അന്താരാഷ്ട്ര ലക്ഷ്വറി വാച്ച് ഡിസൈനർ ഓൽവിയർ സാവിയോയുമായി ചേർന്നാണ് realme 12 Pro Series 5G ഡിസൈൻ. ഉയർന്ന മൂല്യമുള്ള വാച്ചുകളിലെ അതേ സാങ്കേതികവിദ്യയായ Golden Fluted Bezel ഈ ഡിവൈസുകളുടെ നിർമ്മാണത്തിലും പ്രതിഫലിക്കുന്നു. ക്ലാസിക് ലക്ഷ്വറി വാച്ചുകളുടെ തിളക്കം ഈ ഡിവൈസിലുമുണ്ട്. പ്രീമിയം വീ​ഗൻ ലെതർ ആണ് മറ്റൊരു ശ്രദ്ധേയമായ പരീക്ഷണം.

നീണ്ടു നിൽക്കുന്ന പെർഫോമൻസ്, കിടിലൻ ഡിസ്പ്ലേ

realme 12 Pro+ 5G പ്രവർത്തിക്കുന്നത് Snapdragon 7s Gen 2 പ്രോസസറിലാണ്. 8-core 64-bit ആണ് സെറ്റ് അപ്. അതേ സമയം realme 12 Pro പ്രവർത്തിക്കുന്നത് Snapdragon 6 Gen 1 പ്രോസസറിലാണ്. realme 12 Pro Series 5G ഡിസ്പ്ലേ 6.7-inch 120Hz Curved Vision OLED ആണ്. ഇതിന്റെ 93% ആണ് സ്ക്രീൻ ടു ബോഡി അനുപാതം. രണ്ടു മോഡലുകളിലും 67W SUPERVOOC ബാറ്ററിയാണ്. 5000mAh ആണ് പവർ. വേ​ഗത്തിലുള്ള ചാർജിങും ഡിവൈസുകൾ വാ​ഗ്ദാനം ചെയ്യുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp