ന്യൂഡെൽഹി :-അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, ‘പേ ഡേ സെയിലു’മായി എയർ ഇന്ത്യ എക്സ്പ്രസ്.അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറു മായി എയര്‍ ഇന്ത്യ എക്സ്പ്ര സിന്റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേ ക്കുള്ള സര്‍വീസുകളില്‍ 180 ദിര്‍ഹം (4,321 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ, ‘എക്സ്പ്രസ് ലൈറ്റ്’ ടിക്കറ്റുകൾക്ക് ഉപഭോക്താക്കൾക്ക് 54 ദിർഹം മുതലും ‘എക്സ്പ്രസ് വാല്യൂ’ ടിക്കറ്റുകൾക്ക് 56 ദിർഹം മുതലും നിരക്കുകൾ മുതലും ആരംഭി ക്കുന്നു. കൂടാതെ, മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വർക്ക് ‘സീറോ കൺവീനിയൻസ് ഫീസ്’ പോലുള്ള നിരവധി ആഡ്-ഓൺ സൗകര്യങ്ങളും എയർലൈൻ നൽകുന്നുണ്ട്. ആഭ്യന്തര യാത്ര ക്കാർക്ക് 15 കിലോഗ്രാം ബാഗേജ് ഏകദേശം 42 ദിർഹമിനും, അന്താ രാഷ്ട്ര യാത്രക്കാർക്ക് 20 കിലോ ഗ്രാം ബാഗേജ് 54 ദിർഹമിനും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് ബിസിനസ് ക്ലാസിന് തുല്യമായ ‘എക്സ്പ്രസ് ബിസ്’ ടിക്കറ്റു കൾക്കും ‘ഗോർമെയർ’ വിഭവ ങ്ങൾക്കും പ്രത്യേക കിഴിവുകൾ ലഭിക്കും. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും സായുധ സേനാംഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളും എയർലൈൻ നൽകുന്നുണ്ട്.