spot_img

ഓൺലൈനിൽ വന്നിട്ടുള്ള പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലിസ്

Published:

ദുബായ്:-ഓൺലൈനിൽ വന്നി ട്ടുള്ള പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലിസ് അറിക്കുന്നു.ഇത്തവണ ഉപഭോക്തൃ സംരക്ഷണത്തിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലിസ് അറിയിച്ചു.സെർച്ച് എൻജിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌ സൈറ്റുകൾ വഴി ഓൺലൈൻ തട്ടിപ്പ് നടത്തുന്നതിനുള്ള പുതിയ ശ്രമത്തിനെതിരെ ദുബായ് പോലിസ് മുന്നറിയിപ്പ് നൽകി.ഈ വെബ്‌സൈറ്റുകൾ സൃഷ്ടി ക്കുന്ന തട്ടിപ്പുകാർ ഔദ്യോഗിക “ഉപഭോക്തൃ സംരക്ഷണ” പ്ലാറ്റ്‌ഫോമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തു ന്നത്.ഇവർ “റിമോട്ട് അക്‌സസ്” ആപ്ലിക്കേഷനുകൾ വഴി ഇരകളുടെ മൊബൈൽ ഡേറ്റാ അക്‌സസ് ചെയ്യാൻ ഉപയോഗിക്കുകയും അനധികൃത സാമ്പത്തിക ഇടപാ ടുകൾ നടത്തുകയും ചെയ്യുന്നു വെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് വിഭാഗം പറഞ്ഞു.പൊതുജനങ്ങൾ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ മാർങ്ങൾ ഉപയോഗിക്ക ണമെന്നും സംശയാ സ്പദമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊലിസ് പറഞ്ഞു.ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തിഗത ഡേറ്റയും പണവും സംരക്ഷിക്കു ന്നതിനായി, ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Cover Story

Related Articles

Recent Articles