spot_img

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ നിങ്ങളുടെ പണം നഷ്ടമായാൽ എന്ത് ചെയ്യണം ?

Published:

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് എന്നത്, ഇന്റർനെറ്റിന്റെ  വഴി നിങ്ങളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പു സംഘങ്ങൾ മോഷ്ടിക്കുന്ന പ്രവർത്തികളാണ്. നമ്മുടെ രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുക‌ള്‍ വര്‍ധിച്ചു വരികയാണ്. യുപിഐ ആപ്പുകളിലെ ചെറിയ തുകയുടെ അക്കൗണ്ട് ട്രാന്‍സാക്ഷന്‍ മുതല്‍ സമ്പന്നരായ ആളുകളുടെ കോടികള്‍ വരെ ഇതില്‍പ്പെടുന്നു. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ ഇക്കൂട്ടത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ സ്വയം മുന്‍കരുതലുകളെടുക്കുക എന്നതാണ് പ്രധാനം. ഇതിനായി ആദ്യം അറിയേണ്ടത് ഇത്തരക്കാർ ഏപ്രകാരമാണ് നമ്മളെ പറ്റിക്കുവാൻ ശ്രമിക്കുന്നത് എന്ന് തിരിച്ചറിയുകയാണ്. വിവിധരീതികളിലായിരിക്കും ഇവർ നമ്മളെ പറ്റിക്കുന്നത്. ഉദാഹരണത്തിന്:

1. ഫിഷിംഗ് (Phishing): വ്യാജ വെബ്സൈറ്റുകൾ അല്ലെങ്കിൽ ഇമെയിലുകൾ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തൽ.

2.വ്യാജ ലോൺ ഓഫറുകൾ: കുറഞ്ഞ പലിശനിരക്കിൽ ലോൺ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കൽ.

3. ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ്: ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ നിക്ഷേപ പ്ലാനുകൾ.

4. ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്: സാധനങ്ങൾ വിതരണം ചെയ്യാതെ പണം വാങ്ങൽ.

5. ഫോകോൾ തട്ടിപ്പ്: ബാങ്ക് ഡിറ്റെയിലുകൾ അല്ലെങ്കിൽ OTP എന്നിവ ചോദിച്ച് പണം കൈക്കലാക്കൽ.

രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ

1.വ്യാജ വെബ്സൈറ്റുകളെ തിരിച്ചറിയുക: HTTPS ഉള്ള വെബ്സൈറ്റുകൾ മാത്രമാണ് സുരക്ഷിതം.

2. OTP, പാസ്സ്‌വേഡ് മറ്റ് ആരോടും പങ്കിടരുത്: ബാങ്ക് ജീവനക്കാരോ അല്ലെങ്കിൽ തട്ടിപ്പു സംഘങ്ങളോ ഇത് ചോദിച്ചേക്കാം.

3.ഓഫറുകൾ വിശ്വസിക്കരുത്: വളരെ ലാഭകരമായ ഓഫറുകൾ പലപ്പോഴും തട്ടിപ്പാണെന്ന് തിരിച്ചറിയുക.

4. വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക: സോഷ്യൽ മീഡിയ, ഇമെയിൽ, അല്ലെങ്കിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങളിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്.

5. സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിക്കുക: ആന്റിവൈറസ്, ഫയർവാൾ തുടങ്ങിയ സൈബർ സെക്യൂരിറ്റി സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക.

6. ബാങ്കിംഗ് അപ്‌ഡേറ്റുകൾ ഉറപ്പ് വരുത്തുക: നിങ്ങളുടെ ട്രാൻസാക്ഷൻ ആക്ടിവിറ്റികൾ നിരീക്ഷിക്കുക. അതിനായി നിങ്ങളുടെ ബാങ്കിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

7. സംശയകരമായ സന്ദേശങ്ങൾ പരിശോധിക്കുക: ബാങ്കിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് സ്ഥിരീകരിക്കുക.

തട്ടിപ്പിന് ഇരയായൽ എന്തു ചെയ്യണം

1.ബാങ്കിൽ റിപ്പോര്‍ട്ട് ചെയ്യുക : ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടണം. കൃത്യമായ വിവരങ്ങള്‍ നല്‍കി അവരില്‍ നിന്ന് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിക്കുക.

അക്കൗണ്ട് മരവിപ്പിക്കുക : നിങ്ങളുടെ പണം നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് കൂടാതെ നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുക. ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുക, സിം മാറ്റുക തുടങ്ങിയ സാധ്യതകളും പരിശോധിക്കുക.

പൊലീസിനെ വിവരം അറിയിക്കുക : പരാതി നല്‍കുന്ന സമയത്ത് നിങ്ങളുടെ കയ്യിലുള്ളതും, ബാങ്കില്‍ നിന്നും കിട്ടിയതുമായ വിവരങ്ങളും മറ്റു തെളിവുകളും പൊലീസിനെ ഏല്‍പ്പിക്കുക. സൈബര്‍ ക്രൈം സെല്ലിനെയും സമീപിക്കണം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും പരാതി നല്‍കാവുന്നതാണ്.

ടു- ഫാക്ടര്‍ ഓതന്റിക്കേഷന്‍ : സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, അവയേക്കാള്‍ പ്രധാനമായി സാമ്പത്തിക ആവശ്യങ്ങള്‍ക്കും ടു- ഫാക്ടര്‍ ഓതന്റിക്കേഷന്‍ സെറ്റ് ചെയ്യുക. നിങ്ങളുടെ യുപി ഐ ഐഡി, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍, അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമായി സൂക്ഷിച്ച് ഉപയോഗിക്കുക. അടുത്ത കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇവ നല്‍കുന്നതിന് മുന്‍പ് പോലും പല തവണ ആലോചിക്കുക.

എല്ലായ്പ്പോഴും ജാഗ്രത പാലിക്കുക, എല്ലാ സാമ്പത്തിക ഇടപാടുകളും ഔദ്യോഗികമായ ചാനലുകളിലൂടെ മാത്രം നടത്തുക.

 

 

 

Cover Story

Related Articles

Recent Articles