spot_img

കേരളത്തിനുമേൽ ഉദിച്ചുറയർന്ന ചന്ദ്രശോഭ : ആരാണ് രാജീവ് ചന്ദ്രശേഖർ …?

Published:

ആരാണ്                                   രാജീവ്ചന്ദ്രശേഖർ…?                    ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുക്ക പ്പെട്ടതോടെയാണ് മലയാളികൾ പരസ്പരം ഈ ചോദ്യം ചോദിക്കുവാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആഗോള മലയാളികൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത നാമവും ഇതുതന്നെയാണ്. 2024-ൽ തിരുവനന്തപുരം ലോക്‌സഭ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പട്ടിക പുറത്തു വന്നതോടെയാണ് കേരള ജനത   രാജീവ് ചന്ദ്രശേഖര്‍ എന്ന നാമം മലയാളി ശ്രദ്ധിക്കുവാൻ തുടങ്ങിയത്. എന്നാല്‍ ഇതിനും വളരെക്കാലം മുന്‍പെ ലോകജനത ഇദ്ദേഹത്തെ അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനത രാജീവ് ചന്ദ്രശേഖരനെ നെഞ്ചില്‍ ഏറ്റുവാങ്ങിയത്1994-ലാണ്. ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റെ തല തൊട്ടപ്പന്‍ എന്ന നിലയില്‍. ആ വര്‍ഷമാണ്‌ ടെലികോമിന്റെ അനന്ത സാധ്യത കളുടെപുത്തന്‍ വാതായനം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അദ്ദേഹംതുറന്നുകൊടുത്തത്. അന്നോളം വരെ സമ്പന്ന രാഷ്ട്രങ്ങളിലെ അതിസമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന മൊബൈല്‍ ഫോണ്‍ എന്ന ഈ നൂറ്റാണ്ടിന്റെ വിസ്മയം ഇന്ത്യയിലെ സാധാരണക്കാര്‍ക്കും അനുഭവവേദ്യമാക്കിക്കൊടുത്ത ഇദ്ദേഹം ഇന്ത്യന്‍ ടെലികോം മേഖലയുടെ വികസനത്തില്‍ വഹിച്ച പങ്കിനെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ ലോകം രാജീവ് ചന്ദ്രശേഖര്‍ എന്ന നാമം അടയാളപ്പെടുത്തിയിരിക്കുന്നത്’ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റെ പോസ്റ്റര്‍ ബോയ് ‘എന്നാണ്. ഇക്കാരണത്താല്‍
ലോകം നിലനില്‍ക്കുന്ന കാലമത്രയും രാജീവ് ചന്ദ്രശേഖര്‍ എന്ന നാമം ചരിത്രതാളുകളില്‍ തങ്ക ലിപികളാല്‍ തെളിഞ്ഞ് തന്നെ നില്‍ക്കും എന്ന കാര്യത്തില്‍ ആർക്കും രണ്ടഭിപ്രായമില്ല. ഇതുകൊണ്ടൊന്നും തീരുന്നില്ല ഇദ്ദേഹത്തിന്റെ ചരിത്രം.ലോകം പിന്നെയും ഒത്തിരി വിശേഷ ണങ്ങള്‍ ഇദ്ദേഹത്തിനു മേല്‍ ചാര്‍ത്തിക്കൊടുത്തു. വ്യവസായി, നിക്ഷേപകന്‍, രാഷ്ട്രീയക്കാരന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജ്യസഭ എം. പി , കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ , ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി എന്നിങ്ങനെ ഒരുപിടി വിശേഷങ്ങള്‍. ഒടുക്കം ഇതാ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയും.കൈവെച്ച മേഖലകളിലെല്ലാം കാലത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ ചന്ദ്രശോഭ വിതറി നില്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ സംഭവബഹുലമായ ജീവിത ഭൂമികയിലൂടെ….കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഭാരതപ്പുഴയുടെ അടുത്തു കിടക്കുന്ന ദേശമംഗലം പഞ്ചായത്തില്‍പ്പെട്ട പ്രശാന്തസുന്ദരമായ ഗ്രാമമാണ് കൊണ്ടയൂര്‍.അവിടത്തെ അതിപുരാതനവും സര്‍വ്വൈശ്വര്യദായകനുമായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തപുരാതന നായര്‍ തറവാടാണ് ശ്രീനികേത് .              ആ കുടുംബത്തിലെ അംഗങ്ങളായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മാതാപിക്കളായ ആനന്ദവല്ലിയും എം.കെ.ചന്ദ്രശേഖറും,
ഇതുകൊണ്ടു തന്നെ ജനിച്ചതും, വളര്‍ന്നതും, കര്‍മ്മമേഖല കണ്ടെത്തിയതും മറുനാട്ടിലാണെങ്കിലും, പാര്യമ്പര്യം കൊണ്ടും, കുടുംബ പശ്ചാത്തലം കൊണ്ടും രാജീവ് ചന്ദ്രശേഖര്‍ ഒരു മലയാളി തന്നെയാണെന്ന് നമുക്ക് അടിവരയിട്ടു തന്നെ പറയാം. രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ എയര്‍ കമാന്‍ഡര്‍ ആയിരുന്നു. അദ്ദേഹം ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലി നോക്കുന്ന കാലത്താ യിരുന്നു ആനന്ദവല്ലി രാജീവ് ചന്ദ്രശേഖര്‍യ്ക്ക് ജന്മം നല്‍കിയത്. അതുകൊണ്ടു തന്നെ അദ്ദേഹ ത്തിന്റെ ബാല്യം ഇന്ത്യൻ‍ എയര്‍ഫോഴ്‌സിലെ ക്വോര്‍ട്ടേഴ്‌ സിലെ രാജ്യസ്‌നേഹികളായിരുന്ന ധീര ജവാന്മാരോടെപ്പം ആയിരുന്നു. അവരോടുള്ള സഹവാസത്താല്‍ നന്നെ ചെറുപ്രായത്തില്‍ തന്നെ രാജ്യ സ്‌നേഹവും സഹജീവി സ്‌നേഹവും രാജീവ് ചന്ദ്രശേഖറിന്‍ വേരോടിയിരുന്നു. മാത്രമല്ല
ജാതി മതങ്ങള്‍ക്ക് അതീതമായി ഭാരതീയന്‍ എന്ന ചിന്താഗതിയോടെയാണ് കൊച്ചു രാജീവ് വളര്‍ന്നത്.രാഷ്ട്രീയത്തില്‍ ചേരുമ്പോഴാണ് രാജീവ് ആദ്യമായി തന്റെ ജാതി, മത, ഭാഷാ സ്വത്വം എല്ലാം അറിഞ്ഞത്. കാരണം അവര്‍ക്കിടയില്‍ അതൊന്നു മില്ലായിരുന്നു. അവരെല്ലാവരും ഒരേജാതിയായിരുന്നു. അവര്‍ക്കെല്ലാം ഒരേവികാരമാ യിരുന്നു ‘ഇന്ത്യാ ‘ എന്ന വികാരം. ‘അവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു മാതാവെ ഉണ്ടായിരുന്നുള്ളു   “ഭാരത മാതാവ് ” .
നന്നെ ചെറുപ്രായത്തില്‍ പിതാവില്‍ നിന്ന്‌ ദേശസ്‌നേഹവും, സഹജീവിസ്‌നേഹവും കണ്ടു മനസ്സിലാക്കിയ രാജീവിനെ മലയാളത്തിന്റെ മാധുര്യം നല്‍കി ഊട്ടി വളര്‍ത്തിയത് അമ്മ ആനന്ദവല്ലിയായിരുന്നു.പിതാവ് ഇന്ത്യന്‍ വ്യോമസേന എയര്‍ കമാന്‍ഡറായിരുന്നതുകൊണ്ടു തന്നെ ഇന്ത്യയില വിവിധ സംസ്ഥാനങ്ങളിലെ കന്റോണ്‍മെന്റുകളിലും എയര്‍ഫോഴ്‌സ് ബേസുകളുടെ ചുറ്റുമുള്ള വിവിധ കേന്ദ്ര വിദ്യാലയങ്ങളിൽ നിന്നുമായിരുന്നു രാജീവ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലം മുതല്‍ക്കെ വിവര സാങ്കേതിക വിദ്യയോട് ഏറെ ആഭിമുഖ്യം വെച്ചുപുലര്‍ത്തിയിരുന്ന രാജീവ് തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കി. ശേഷംഇന്ത്യയിലെ ആദ്യ സോഫ്റ്റ് വേര്‍ കമ്പനിയായ Safe Tech -ല്‍ ഉദ്യോഗസ്ഥനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.എന്നാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയെകൂറിച്ച് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിരുന്ന രാജീവ്‌ ജോലിയിൽ പ്രവേശിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ആ ജോലി രാജിവച്ചു. ശേഷം കമ്പ്യൂട്ടറില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന തിനായി 1988-ല്‍ ഐ.ടി രംഗത്ത് വന്‍ മുന്നേറ്റം നടന്നുകൊണ്ടിരുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ വലിയ നഗരവും മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ചിക്കാഗോയിലേയ്ക്ക് യാത്രയായി.1980 -കളില്‍ ആരംഭം കുറിച്ച വ്യവസായമേഖലയിലെ ഡിജിറ്റലൈസേഷന്‍ ചിക്കാഗോ നഗരത്തിലെ ഐ.ടി മേഖലയില്‍ ബിസിനസ് ആപ്ലിക്കേഷനുകളുടെ വികാസവും,ഐ.ടി കണ്‍സള്‍ട്ടിങ്, സിസ്റ്റം ഇന്റഗ്രേഷന്‍, സോഫ്‌റ്റ് വേര്‍ ഡെവലപ്‌മെന്റ്, നെറ്റ് വര്‍ക്കിംങ് സൊല്യൂഷന്‍സ്, ഹാര്‍ഡ് വേര്‍ മെയിന്റ്റനന്‍സ് തുടങ്ങിയ സേവനങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. നിരവധി ചെറിയ ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ചിക്കാഗോയില്‍ സ്ഥാപിതമായതിനെ തുടര്‍ന്ന് ഐടി രംഗത്തെ ഈ വളര്‍ച്ച ക്കൊപ്പം, നഗരത്തിലെ സര്‍വ്വകലാ ശാലകളും കോളേജുകളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോഫ്‌റ്റ് വേര്‍ എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ഗവേഷണവും പ്രോത്സാഹി പ്പിച്ചിരുന്ന സമയം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സോഫ്റ്റ്‌വെര്‍ കമ്പനികളും ഹാര്‍ഡ് വേർ നിര്‍മ്മാതാക്കളും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച കാലം.ചിക്കാഗോയിലെ ഐ.ടി മേഖല യില്‍ സംഭവിച്ച ഈ മാറ്റങ്ങളും പുരോഗതികളും നഗരത്തിന്റെ ആഗോള സാങ്കേതിക രംഗത്തുള്ള സ്ഥാനം വര്‍ദ്ധിപ്പിച്ചു, വ്യവസായ ങ്ങളുടെ ആധുനികവല്‍ക്കരണം, സര്‍വ്വീസുകളുടെ പ്രാഗത്ഭ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാങ്കേതികമികവ് എന്നി ഘടകങ്ങൾ ചിക്കാഗോ നഗര ത്തിലെ ഐ.ടി മേഖലയെ വ്യാപിച്ചിരുന്നു. ഈ കാലഘട്ടത്തിൽ അതായത് അമേരിക്കയുടെ ഐ.ടി മേഖലയുടെ സുവര്‍ണ്ണകാലഘട്ടത്ത് ചിക്കാഗോ നഗരത്തില്‍ എത്തി ച്ചേര്‍ന്ന രാജീവ് ചന്ദ്രശേഖർ
അവിടത്തെ പഴക്കം ചെന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നും ഇല്ലിനോയിസ് ടെക് എന്നും ഐഐടി എന്നും അറിയപ്പെടുന്ന സ്വകാര്യഗവേഷണ സര്‍വ്വകലാ ശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നു.കമ്പ്യൂട്ടറുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അതീവ താൽപ്പര്യവും, സമര്‍ദ്ധരായ അദ്ധ്യ പകരുടെ ശിക്ഷണവും മൂലം ഉയര്‍ന്ന മാര്‍ക്കോടുകൂടി തന്നെ രാജീവ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തി യാക്കി.ഇതെതുടര്‍ന്ന്‌ രാജീവ് ചന്ദ്രശേഖറെ തേടി മൈക്രോ സോഫ്റ്റ് വേര്‍ കമ്പനിയില്‍ നിന്ന് ജോബ് ഓഫര്‍ എത്തിയെങ്കിലും അത് സ്വീകരിക്കാതെ ഇന്റല്‍ ഹാഡ് വേര്‍ കമ്പനിയുടെ നിര്‍ബന്ധ ത്തിനു വഴങ്ങി ഇന്റലില്‍ സീനിയര്‍ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു.ഇന്റലില്‍ i486 പ്രോസസര്‍ രൂപകല്‍പ്പന ചെയ്ത ആര്‍ക്കി ടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.നീണ്ട ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.
1991-ല്‍ വിവാഹത്തിനായി ഇന്ത്യ യില്‍ എത്തിയ രാജീവ് ചന്ദ്രശേഖര്‍ പിതാവിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ സ്റ്റുഡന്റും അന്നത്തെ കേന്ദ്രടെലികോം മന്ത്രിയായിരുന്ന രാജേഷ് പൈല റ്റിനെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണത്തിനിടയില്‍ രാജീവ് ചന്ദ്രശേഖറിന്റെ കഴിവ് മനസ്സിലാ ക്കിയ രാജേഷ് പൈലറ്റ് അദ്ദേഹ ത്തിനോട് അമേരിക്കയിലെ ജോലി മതിയാക്കി ഇന്ത്യയില്‍ നില്‍ക്കു വാന്‍ ആവശ്യപ്പെട്ടെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ഏറെ ബഹുമാ നത്തോടെ അത് നിരസ്സിക്കുക യാണ് ചെയ്തത്.ബിപിഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ബാംഗ്ലുരുരിലെ കോറമംഗലം സ്വദേശിയുമായ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെയാണ് രാജീവ് ചന്ദ്രശേഖര്‍ വിവാഹം കഴിച്ചത്. വിവാഹ ചടങ്ങുകള്‍ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ രാജീവ് വൈകിട്ട് തന്റെ ഗ്രീന്‍കാര്‍ഡ് പുതുക്കാനായി അമേരിക്കയിലേയ്ക്ക് ട്രെംഗ്കോള്‍ ബുക്ക് ചെയ്ത് വിളിച്ചെങ്കിലും അക്കാലത്തെ ഇന്ത്യന്‍ ടെലികോ മിന്റെ പരിമിതികള്‍ കാരണം കോള്‍ പൂര്‍ത്തിയാക്കാന്‍ രാജീവിന് കഴിഞ്ഞില്ല. ഇതുമൂലം വളരെ ഏറെ മാനസിക സംഘര്‍ഷ ങ്ങള്‍ നേരിട്ടു .1991- കാലഘട്ട ത്തിന്‍ ഇന്ത്യയിലെ ടെലികോം മേഖല തികച്ചും ശോചനീയ മായിരുന്നു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം മേഖലയിലെ പ്രധാന സേവന ദാതാവ് BSNL (Bharat Sanchar Nigam Limited) മാത്രമായിരുന്നു. അത് കൈകാര്യം ചെയ്തതാകട്ടെ PTT (Post, Telegraph and Telephone) വകുപ്പും. ഒരു ടെലി ഫോണ്‍ കണക്ഷന്‍ ലഭിക്കുന്ന തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയു മായിരുന്നു.മാത്രമല്ല ടെലികോം സേവനങ്ങള്‍ക്ക് വളരെ ഉയര്‍ന്ന ചാര്‍ജുകള്‍ നല്‍കണമായിരുന്നു. ഈ അവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കണ്ടെപറ്റു എന്ന് ആ ചെറുപ്പക്കാരന്റെ മനസ്സ് മന്ത്രിച്ചു.വിവാഹശേഷം ടെലികോം മേഖലയെ കൈ പിടിച്ചു കയറ്റുവാനുള്ള വഴികള്‍ രാജീവ് അന്വേഷിച്ചു കൊണ്ടിരുന്നു. അതിനായി കുറച്ച്‌നാള്‍ നാട്ടില്‍ തുടരുവാന്‍ തിരുമാനിച്ചു. ഇതിനിടയില്‍ ഭാര്യാ പിതാവായ ടി.പി.ജി. നമ്പ്യാര്‍ തന്റെ കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാൻ  രാജീവ് ചന്ദ്രശേഖറെ നിര്‍ബ്ബന്ധിച്ചു. അങ്ങനെ ഭാര്യാ പിതാവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ കമ്പനിയായ ബിപിഎല്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവൃത്തിക്കുവാന്‍ തിരുമാനിച്ചു. (രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ പിതാവായ ടി.പി.ജി. നമ്പ്യാര്‍ തന്റെ ബ്രിട്ടനിലെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1963 -ല്‍ പാലക്കാട് ആരംഭിച്ച കമ്പനിയാ യിരുന്നു ബി പി എല്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഉയര്‍ന്ന നിലവാരമുള്ള ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഈ കമ്പനി 1982- ഏഷ്യന്‍ ഗെയിംസിന് ശേഷം അതിന്റെ ആസ്ഥാനം കര്‍ണ്ണാട യിലേക്ക് മാറ്റുകയും ബ്രിട്ടീഷ് കമ്പനിയുയുടെ സഹകരണ ത്തോടെ കമ്പനി കൂടുതല്‍ വിപുലീകരിച്ച് കളര്‍ ടെലിവിഷന്‍, വീഡിയോ കാസറ്റ്, റെക്കോര്‍ഡ റുകള്‍, റഫ്രിജറേറ്ററുകളും ബാറ്ററികളും മറ്റ് ഉപഭോക്തൃ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുവാനും തുടങ്ങിയിരുന്നു. ഇക്കാലഘട്ടത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ബിപിഎൽ കമ്പിനി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നാല്‍ ഇന്ത്യന്‍ ജനതയ്ക്ക് BPL ആയിരുന്നു.

ഏകദേശം രണ്ടു വര്‍ഷക്കാലം അദ്ദേഹം ആ കമ്പനിയോട് സഹകരിച്ചു പ്രവര്‍ത്തിച്ചു. പിന്നിട് തന്റെതല്ലാത്ത കരണങ്ങളാല്‍ BPL കമ്പനിയിലുണ്ടായ ചില ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് സൗഹൃദ പൂര്‍വ്വം കമ്പനിയോട് വിട പറഞ്ഞു. 1994-ല്‍ സ്വന്തം ഉടമസ്ഥതയില്‍ അദ്ദേഹം ബിപിഎല്‍ മൊബൈല്‍ എന്ന പേരില്‍ ഒരു പുതിയ കമ്പനി ആരംഭിച്ചു. ഇന്ത്യാ ഗവണ്‍മെ ന്റിന്റെ അംഗീകാരത്തോടെയുള്ള ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനികളിലൊന്നായിരുന്നു അത്. പക്ഷെ അമേരിക്ക പോലുള്ള വികസിത രാജ്യത്ത് ജീവിച്ച രാജീവ് ചന്ദ്രശേഖര്‍ക്ക് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യത്ത് ഒരു കമ്പനി സ്ഥാപിച്ച് സുഗമമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. പലപ്പോഴും തന്റെ സ്വപ്നയാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടിവരുമെന്ന് അദ്ദേഹത്തിന് തോന്നി. അതിന്റെ കാരണം ഇന്ത്യയില്‍ നിലനിന്നിരുന്ന ഔദ്യോഗിക കീഴ് വഴക്കങ്ങളും, രാഷ്ടീയ മേലാളന്മാരുടെ മുട്ടാപ്പ് നയങ്ങളുമായിരുന്നു. ഇന്ത്യ പോലുള്ള രാജ്യത്ത് അവരെയെല്ലാം വെല്ലുവിളിച്ച് അന്നേവരെ ഒരിന്ത്യക്കാരൻ്റെ ചിന്തകളില്‍ പോലും കടന്നുചെല്ലാത്ത സെല്ലുലാര്‍ ബിസിനസ്സില്‍ നിന്ന് പിന്‍മാറാന്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചു.ഈ ബിസിനസ്സ് ഇന്ത്യന്‍ മണ്ണില്‍ ഒരിക്കലും വേരോ ടില്ലെന്ന് അക്കാലത്തെ ടെലികോം മേഖലയിലെ തലതൊട്ടപ്പന്മാര്‍ പത്രമാധ്യമങ്ങളിലൂടെ പരസ്യ പ്രവചനം നടത്തി. എന്നാല്‍ ഇതൊ ക്കെ കേട്ട് തോറ്റ് പിന്‍മാറാന്‍ ധിഷണാശാലിയായ ആ ചെറുപ്പക്കാരന്‍ തെയ്യാറായില്ല. അത്രക്കുണ്ടായിരുന്നു രാജീവ് ചന്ദ്രശേഖര്‍ക്ക് തന്നിലും, തന്റെ പ്രോജക്റ്റിലുമുള്ള വിശ്വാസം.
കല്ലും മുള്ളും നിറഞ്ഞ കനല്‍ വഴികള്‍ താണ്ടി ഒടുക്കം അദ്ദേഹം വിജയത്തിന്റെ രുചിയറിഞ്ഞു. അങ്ങനെ 1994-ല്‍ സ്ഥാപിതമായ BPL മൊബൈല്‍ കമ്മ്യൂണിക്കേ ഷന്‍സ് പതുക്കെ പിച്ചവെച്ച് ഇന്ത്യ യിലെ ആദ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായി രാജീവ് ചന്ദ്രശേഖറുടെ BPL കമ്പനി മാറി. 1995 -ല്‍ കമ്പനി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇരുപത്തി ഏഴാം വയസ്സില്‍ രാജ്യത്തെ ഏറ്റവും വലിയ സെല്ലുലാര്‍ ശൃംഖലയുടെ തലവനായി മാറുകയായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ എന്ന ചെറുപ്പക്കാരന്‍.
അങ്ങനെ അദ്ദേഹം 1994-ല്‍ ആരംഭിച്ച BPL മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടി.
ഇതോടെ സ്വകാര്യ മേഖലകളുടെയും വിദേശ നിക്ഷേപങ്ങളുടെയും പ്രവേശം ഈ മേഖലയിലേക്ക് കടന്നുവന്നു. ഇത് ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍ക്കും വളര്‍ച്ചക്കും വഴി തുറന്നു. ഇതോടെ രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ്സ് മാഗ്‌നറ്റ് വെട്ടിനിരത്തിയ വഴികളിലൂടെ ടെലികോം മേഖലയിലേക്ക്
നുഴഞ്ഞു കയറുവാന്‍ തുടങ്ങിയ പുതിയ കമ്പനികളോട് മത്സരിക്കുക എന്നത് തന്റെ ആദര്‍ശങ്ങളുമായി ഒത്തുചേരില്ല എന്ന് മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖര്‍ 2005- ജൂലൈയില്‍ ബിപിഎല്‍ കമ്മ്യൂണിക്കേഷനിലെ തന്റെ 99ശതമാനം ഓഹരികള്‍ ഖൈതാന്‍ ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പിന് 700 കോടി രൂപാക്ക് വില്‍പ്പന നടത്തി. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കച്ചവടമായിരുന്നു അത്. തുടര്‍ന്ന് അതെ വര്‍ഷം തന്നെ 100 മില്യണ്‍ യുഎസ് ഡോളറിന്റെ പ്രാരംഭ നിക്ഷേപ ത്തോടെ രാജീവ് ചന്ദ്രശേഖര്‍ ബംഗളുര്‍ കേന്ദ്രീകരിച്ച് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന പേരില്‍ ഒരു നിക്ഷേപ, സാമ്പത്തിക സേവന സ്ഥാപനം സ്ഥാപിച്ചു.
ഇന്ത്യയുടെ ആഗോളവല്‍ക്കരണ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ന്നു വരുന്ന പുതിയ വിപണികളില്‍ നാളത്തെ ബിസിനസ്സുകളിലേക്ക് കടക്കാനുള്ള കാഴ്ചപ്പാടുകളോടെ നിലകൊള്ളുന്ന ജുപിറ്റര്‍ ക്യാപിറ്റ ലിന്റെ ചെയര്‍മാന്‍ പദവി മാത്ര മാണ് അദ്ദേഹം വഹിച്ചിരുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും നടത്തുന്ന പ്രൊഫ ഷണല്‍ മാനേജര്‍മാരുടെ ഒരു ടീമാണ് ജൂപ്പിറ്റര്‍ ക്യാപിറ്റലിനെ നയിക്കുന്നത്.ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ അതിന്റെ നിക്ഷേപങ്ങളില്‍ വിജയിക്കുകയും വിലയേറിയതും നൂതനവും വിജയകരവുമായ ബ്രാന്‍ഡുകളും ഫ്രാഞ്ചൈസികളും സൃഷ്ടിച്ചതോടെ നിക്ഷേപക കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ഉപയോഗിച്ച് രാജീവ് ചന്ദ്രശേഖറുടെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രാജ്യാന്തര പ്രശസ്തി നേടുവാന്‍ തുടങ്ങി.ദൃശ്യമാധ്യമം, സാങ്കേതികവിദ്യ, ഗതാഗതം, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ കമ്പനി ആധിപത്യം സ്ഥാപിച്ചു മുന്നേറുവാന്‍ തുടങ്ങി. ഇതോടെ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപവും കൈകാര്യം ചെയ്യാനുള്ള ആസ്തിയിലേക്ക് കമ്പനി വളര്‍ന്നു. ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴില്‍ കേരള ത്തിലെ പ്രമുഖ ടെലിവിഷന്‍ ശൃംഖലകളിലൊന്നായ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കിയ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയായി മാറുകയും കമ്പനിയുടെ വളര്‍ച്ചയിലും വിപുലീകരണത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.ഏഷ്യാനെറ്റ് ന്യൂസ് കൂടാതെ സുവര്‍ണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാ പനങ്ങള്‍ മുതല്‍ വ്യോമയാനം വരെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബൃഹദ് സ്ഥാപനമായി ഡോ. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ വളര്‍ന്നു.പഴംചൊല്ലില്‍ പതിരില്ല എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെ യല്ല ഇംഗ്ലീഷില്‍ ഒരു പഴമൊഴി യുണ്ട്. “Man Proposes God disposes” എന്നതു പോലെ ഡോ. രാജീവ് ചന്ദ്രശേഖര്‍ക്കുമുണ്ട്
ഒരു വായ് മൊഴി.                             “Everyone is under estimating me.
But, I will surprise everyone”. ഇദ്ദേഹത്തിന്റെ ബിസിനസ്സ് വളര്‍ച്ചയും, ഒരു വ്യക്തി എന്ന നിലയിലുള്ള വളര്‍ച്ചയും സസൂഷ്മം പരിശോധിച്ചാല്‍ ഇദ്ദേഹം പറയുന്നത് വളരെ ശരിയാണെന്ന് മനസ്സിലാവും. പാരമ്പര്യമായി RSS രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചതെങ്കിലും, രാഷ്ട്രീയത്തോടുംരാഷ്ട്രീയക്കാരോടും ഇദ്ദേഹത്തിന് അത്ര മമതയൊന്നും ഉണ്ടായിരുന്നില്ല. അതിനുകാരണം ടെലികോം മേഖലയില്‍ ബിസിനസ് ചെയ്തി രുന്ന കാലത്ത് രാഷ്ട്രീയക്കാരില്‍ നിന്ന് ഇദ്ദേഹത്തിന് നേരിടേ ണ്ടിവന്ന തിക്താനുഭവങ്ങളാണ്.
അതിനൊരു മാറ്റം വന്നത് ആദരണിയനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാണെന്ന് ഇദ്ദേഹം പറയുന്നു.ബ്യൂറോക്രസിയുടെ നൂലാമാലകളെ അനായാസം ഇഴകീറി മുറിച്ച് വിശകലനം ചെയ്ത്, പ്രശ്‌ന ങ്ങള്‍ക്ക് അനായാസം പരിഹാരം കണ്ടെത്തുന്ന ഒരു സംരംഭകനാണ് രാജീവ് ചന്ദ്രശേഖറെന്ന് അദ്ദേഹ ത്തിന്റെ പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇദ്ദേഹ ത്തില്‍ ഒളിഞ്ഞിരുന്ന അര്‍പ്പണമ നോഭാവമുള്ള രാഷ്ട്രീയക്കാരനെ ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രി യായിരുന്ന എച്ച് ഡി ദേവഗൗഡ യാണ്. അദ്ദേഹത്തിന്റെ പ്രേരണയി ലാണ് 2006- ല്‍ ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെ, കര്‍ണ്ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ ആദ്യമായി രാജ്യസഭ യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.ഒരു രാജ്യസഭ എം പി എന്ന നിലയില്‍ സ്ഥാപന നിര്‍മ്മാണം, ദേശീയ സുരക്ഷ, സായുധ സേനാം ഗങ്ങളുടെ ക്ഷേമം, പ്രത്യേകിച്ച് വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തി നായി രാജീവ് ശക്തമായി വാദിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തു മുള്ള അദ്ദേഹത്തിന്റെ ഇടപെട ലുകള്‍ രാജ്യത്തെ ബാധിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളില്‍ അവബോധം സൃഷ്ടിച്ചു. മാത്രമല്ല, വിവിധ മേഖലകളില്‍ സര്‍ക്കാ രിന്റെ തീരുമാനങ്ങള്‍ രൂപപ്പെടുത്തു ന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതില്‍ രാജീവ് വിജയിച്ചു. ഇത്തരത്തില്‍ ജനോപകാരപ്രദമായ നിരവധി ഇടപെടലുകളിലൂടെ
രാജ്യസഭയിലെ തന്റെ ആദ്യ ടേമില്‍ തന്നെ രാജ്യാന്തര ശ്രദ്ധയാകര്‍ഷി ക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാലയളവില്‍ 2ഏ സ്‌പെക്ട്രം വിതരണത്തില്‍ അഴിമതി ആരോപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ നടത്തിയ സമയോചിതമായ ഇടപെടലുകള്‍ വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അതുപോലെ കോണ്‍ഗ്രസ് മന്ത്രിസഭ ‘ഐ.ടി ആക്ട് സെക്ഷന്‍ 66 എ’ ദുരുപ യോഗം ചെയ്യുന്നു എന്നാക്ഷപിച്ചും അദ്ദേഹം നിരന്തരം സഭയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ‘സ്വകാര്യതയ്ക്കുള്ള അവകാശം'(Right to Privacy) സംബന്ധിച്ച ബില്‍ 2010- ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ‘നെറ്റ് ന്യൂട്രാലിറ്റി’ക്കും വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു പോന്നിട്ടുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തു മുള്ള ഇദ്ദേഹത്തിന്റെ ഇടപെട ലുകള്‍ രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക മാത്രമല്ല, വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ രാജീവ് ചന്ദ്രശേഖര്‍ ശക്തമായ സ്വാധീനം ചെലുത്തുകയും അതിലെല്ലാം തന്നെ വിജയം കാണുകയും ചെയ്തു.ഇക്കാലയളവിലാണ് ( 2008-ല്‍) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് & ഇന്‍ഡസ്ട്രി (FlCCI) യുടെ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടു ക്കപ്പെട്ടത്.1927-ല്‍ ഇന്ത്യന്‍ വ്യവസായി ജി.ഡി. ബിര്‍ളയും
പര്‍ശ്ശോട്ടംഡാസ് താക്കൂര്‍ദാസും ചേര്‍ന്ന് രൂപം നല്‍കിയ FlCCI ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും പഴക്കമേറിയതും ഉന്നതമായതുമായ ബിസിനസ്സ് സ്ഥാപനമാണ്. ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന FlCCI -ക്ക് ഇന്ത്യയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിലും എട്ടോളം രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാ യിരുന്നു രാജീവ് ചന്ദ്രശേര്‍. എങ്കിലും മുതിര്‍ന്ന സുരക്ഷാ വിദഗ്ധര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷയും ഭീകരതയും സംബന്ധിച്ച FlCCI ടാസ്‌ക് ഫോഴ്‌സിന്റെ തലവന്‍ എന്ന നിലയില്‍ രാജ്യന്തരശ്രദ്ധ
പിടിച്ചുപറ്റിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജീവ് അവതരിപ്പിച്ചതും, തീവ്രവാദ ഭീഷണികളെ നേരിടാന്‍ ഒരു ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (NATGRID) സ്ഥാപിക്കുന്നതും അവയില്‍ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ 2012 -ൽ രാജ്യസഭയിലേക്ക് രണ്ടാം തവണയും ഏകകണ്ഠമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികവിദ്യ, ധനകാര്യം, സംരംഭകത്വം, സാമ്പത്തികം എന്നീ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും വിവരവും പരിചയവുമുള്ള എംപിമാരില്‍ ഒരാളെന്ന നിലയില്‍, നിരവധി പാര്‍ലമെന്ററി, സര്‍ക്കാര്‍ കമ്മിറ്റികളിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.2012 -ഡിസംബര്‍ മാസത്തില്‍ രാജീവ് ചന്ദ്രശേഖര്‍, ഫ്ലാഗ് ഓഫ് ഓണര്‍ ഫൗണ്ടേഷന്‍, ഡോ എന്‍ കെ കാലിയ എന്നിവര്‍ ക്യാപ്റ്റന്‍ സൗരഭ് കാലിയയ്‌ക്കെതിരെ യുഎന്‍ എച്ച്ആര്‍സിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും, 2013 -ല്‍ പാര്‍ലമെന്റില്‍ പൗരന്മാര്‍ക്ക് അവരുടെ ശബ്ദം നേരിട്ട് കേള്‍ക്കാനുള്ള വഴി നല്‍കുന്നതിനായി രാജീവ് ASK, Ask Seek, Know എന്ന ഓണ്‍ലൈന്‍ കാമ്പെയ്ന്‍ ആരംഭിക്കുവാന്‍ മുന്‍കൈയ്യെടുത്തതും, 2014 -മാര്‍ച്ചില്‍ സായുധ സേനയുടെ വോട്ടവകാശത്തിനായുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോരാട്ടം സുപ്രീം കോടതി സായുധ സേനയ്ക്ക് വോട്ടവകാശം നല്‍കിയതും, 2014 – മാര്‍ച്ച് സായുധ സേനയുടെ വോട്ടവകാശത്തിനായുള്ള രാജീവിന്റെ പോരാട്ടം സുപ്രീം കോടതി സായുധ സേനയ്ക്ക് വോട്ടവകാശം നല്‍കിയതോടെ വിജയം കണ്ടതും, 2015 – മാര്‍ച്ചില്‍ ഇന്റര്‍നെറ്റിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും വേണ്ടിയുള്ള രാജീവിന്റെ പോരാട്ടം, ഇന്‍ഫര്‍മേഷന്‍ & ടെക്‌നോളജി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 66 എ റദ്ദാക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതും, 2015 – ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പുന്ന ഔട്ട്‌ലെറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടപെടട്ടും, സെപ്തംബര്‍ 2015 -ല്‍ 2006 – മുതല്‍ രാജീവ് നിരന്തരം പോരാടുന്ന ഒരു റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന വിഷയം പ്രതിരോധ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതും, 2015 – ല്‍ തന്നെ ബാലലൈംഗിക ദുരുപയോഗം അവസാനിപ്പിക്കാന്‍ ഒരു റോഡ്മാപ്പിനായി രാജീവ് ആവശ്യപ്പെടുകയും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ സഖ്യം (NCPOC) രൂപീകരിക്കുകയും ചെയ്തതും രണ്ടാം ടേമിലെ രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ ശ്രദ്ധയാ കര്‍ഷിച്ച ജനോപകാര പ്രഥമായ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.ഇതില്‍ നിന്നെല്ലാം നേടിയ ആര്‍ജവവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള അജഞ്ചലമായ വിശ്വാസവും ഒരു മുഴവന്‍ സമയ രാഷ്ട്രീയക്കാ രനാകാന്‍ അദ്ദേഹത്തെ പ്രേരി പ്പിച്ചു.ഇതിനോടകം തന്നെ BJP യില്‍ ഔദ്യോഗികമായി അംഗത്വം രാജീവ് ചന്ദ്രശേഖര്‍ നേടിയ രാജീവ് ചന്ദ്രശേഖര്‍ 2021-ല്‍ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് ബിജെപി രാജ്യസഭാ എംപിയായി മത്സരിക്കുകയും വന്‍ ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2020- സെപ്റ്റംബറില്‍ ബിജെപി ദേശീയ വക്താവായി നിയമിതനാവുകയും 2021- ഫെബ്രുവരി പുതുച്ചേരി തിരഞ്ഞെടുപ്പ് സഹഭാരവാ ഹിയായി പ്രവൃത്തിക്കുകയും ചെയ്തു.2021-ജൂലൈ മാസത്തില്‍ അര്‍ഹതക്കുള്ള അംഗീകാരം എന്നോണം ഇദ്ദേഹത്തെ തേടി നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ആന്‍ഡ് ഇന്‍ഫര്‍മേ ഷന്‍ ടെക്‌നോളജി സഹമന്ത്രി സ്ഥാനം എത്തി. കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ പലതും ചരിത്രത്തിന്റെ ഭാഗമായി തിര്‍ന്ന തിന് ഇന്ത്യൻ ജനത സാക്ഷിയാണ്.ബിസിനസ്സിലും, രാഷ്ട്രീയത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ഡോ. രാജീവ് ചന്ദ്രശേഖരുടെ പ്രവർത്തന മേഖല. അതിനമപ്പുറം രാജ്യാന്തര സാമൂഹ്യസാംസ്‌കാരിക- ജീവകാരുണ്യ മേഖലകളിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞി ട്ടുണ്ട്. മുന്‍ കേന്ദ്രസഹമന്ത്രി, ബിജെപിയുടെ മുന്‍ദേശീയ വക്താവ്, പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം, നാഷണല്‍ കൊയാലിഷന്‍ ടു പ്രൊട്ടക്റ്റ് ഔര്‍ ചില്‍ഡ്രന്‍ (NCPOC) ന്റെ കണ്‍വീനര്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് സ്റ്റഡീസിന്റെ വൈസ് ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്
2013- ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സായുധ സേനക്കും വെറ്ററന്‍സിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരസേ നയുടെ വെസ്‌റ്റേണ്‍ കമാന്‍ഡ് ജിഒസിഇന്‍ കമന്‍ഡേഷന്‍ അദ്ദേഹത്തെ ആദരിച്ചതും, ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വ്യക്തികളുടെ പട്ടികയില്‍ ഇടം നല്‍കി ഇന്ത്യാ ടുഡേ മാഗസിന്‍ അദ്ദേഹത്തെ ആദരിച്ചതും, ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി 2007- ഐഐടി ഗ്ലോബല്‍ സര്‍വ്വീസ് അവാര്‍ഡ് നല്‍കി ആദരിച്ചതുമെല്ലാം ഇദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളില്‍ ചിലത് മാത്രമാണ്. മാത്രമല്ല സാങ്കേതികവിദ്യ, ധനകാര്യം, സംരംഭകത്വം, സാമ്പത്തികം എന്നീ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും വിവരവും പരിചയവുമുള്ള സാമാജികരില്‍ ഒരാളെന്ന നിലയില്‍, നിരവധി പാര്‍ലമെന്ററി, കമ്മിറ്റികളിലേക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധം, ധനകാര്യം, ടെലികോം, നഗരവികസനം, ജിഎസ്ടി, റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ബില്‍, കല്‍ക്കരി, എന്‍സിസി ഉപദേശക ബോര്‍ഡ് തുടങ്ങിയ പാര്‍ല മെന്റിന്റെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും സെലക്ട് കമ്മിറ്റികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവല പ്‌മെന്റ്, കര്‍ണാടക സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാന്‍, ഐടി മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, യുവാക്കള്‍ക്കുള്ള പാര്‍ലമെന്ററി ഫോറം അംഗം. എന്നീ പദവികളും ഇക്കാലയളവില്‍ അദ്ദേഹം വഹിച്ചു.തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം തന്നില്‍ വിശ്വസം വെച്ചുപുലര്‍ത്തുന്ന ജനങ്ങളുടെ പിന്‍തുണയും, തന്റെ സഹപ്ര വര്‍ത്തകരുടെ ആത്മാര്‍ത്ഥതയും തന്റെ കുടുംബത്തിന്റെ
പ്രാര്‍ത്ഥനയുമാണെന്ന് ഇദ്ദേഹം പറയുന്നു. അച്ഛന്‍ എം.കെ. ചന്ദ്രശേഖര്‍, അമ്മ ആനന്ദവല്ലി, ഭാര്യ അജ്ഞു, മക്കളായ വേദ (മകന്‍), ദേവിക ( മകള്‍) എന്നിവര്‍ക്കൊപ്പം ബാംഗ്ലൂരിലെ കോറമംഗലയിലാണ് ഇദ്ദേഹം താമസിക്കുന്നത്.സൂഫിക്കഥകളില്‍ അറിവും സമ്പത്തും വര്‍ദ്ധിക്കുമ്പോള്‍ വിനയപൂര്‍വ്വം അതെല്ലാം സമൂഹത്തിനും സൃഷ്ടികര്‍ത്താ വിനും സമര്‍പ്പിക്കുന്ന ജ്ഞാനി കളെക്കുറിച്ച് പലപ്പോഴും പറയാ റുണ്ട് വാക്കുകൊണ്ടും, പ്രവര്‍ത്തി കൊണ്ടും താന്‍പോലും അറിയാതെ അതിനൊരു ഉത്തമ ഉദാഹരണമാകുകയാണ്          ഡോ. രാജീവ് ചന്ദ്രശേഖര്‍ എന്ന മനുഷ്യസ്‌നേഹി.

 

Cover Story

Related Articles

Recent Articles