ദോഹ :-ഖത്തറിൽ മുപ്പത്തി ഏഴ് ഡിഗ്രി ചൂട് രേഖപ്പെടുത്തി: ഇനിയും ചൂട് കൂടും മുന്നറിപ്പുമായി കാലാ വസ്ഥ വിഭാഗം.ഖത്തറില്‍ പെരുന്നാ ളിന് പിന്നാലെ തണുപ്പും ശീത ക്കാറ്റും വിട്ട് ചൊവ്വാഴ്ച മുതൽ രാജ്യത്തെ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങി. മുപ്പത്തി ഏഴ് ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടു ത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയി ച്ചിരുന്നു. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പെരുന്നാൾ ദിനമായ ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. ഇത് രണ്ടു ദിവസത്തിനകം ഏഴ് ഡിഗ്രിയോളം ഉയർന്നു. ഷഹാനിയ, അൽ ഗുവൈരിയ, മികൈനീസ്, അൽ കറാന തുടങ്ങിയ മേഖലകളിലാണ് 37 ഡിഗ്രി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് അധികൃതർ അറിയിച്ചു.