ദുബായ് : -ചരക്ക് നീക്കത്തിന് സ്വയം നിയന്ത്രിത ഹെവി വാഹന ങ്ങൾ ഉപയോഗിക്കാൻ ദുബായ് ഒരുങ്ങുന്നു.ലോജിസ്റ്റിക് ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഭാരം കയറ്റിയ ചരക്കുകൾ വഹി ക്കുന്ന സ്വയംനിയന്ത്രിത (Autonomous) വാഹനങ്ങൾ ഉപയോഗിച്ച് ഗതാഗതം നടത്തുന്ന തിനായി RTA ഒരു സമഗ്രമായ റഗുലേറ്ററി ഫ്രെയിംവർക്ക് അവതരിപ്പിച്ചു.
ആദ്യഘട്ടം അഞ്ച് പ്രധാന റൂട്ടുക ളിൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ച് പ്രധാന റൂട്ടുകളിലാണ് സ്വയംനിയന്ത്രിത ഹെവി ട്രക്കുക ളുടെ പരീക്ഷണ ഓട്ടങ്ങൾ നടക്കുക. ഈ റൂട്ടുകൾ ഇവയാണ്:
* ജയ്ബൽ അലി പോർട്ട്
* അൽ മക്തൂം അന്താരാഷ്ട്ര എയർപോർട്ട്
* ജയ്ബൽ അലി പോർട്ട് റെയിൽ ഫ്രെയ്റ്റ് സ്റ്റേഷൻ
* ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്
* ഇബൻ ബത്തൂത്ത മാൾ
ഈ പരീക്ഷണങ്ങളിൽ ചില ട്രക്കുകൾ സുരക്ഷാ ഡ്രൈവറുടെ മേൽനോട്ടത്തിൽ പ്രവർത്തി ക്കുമ്പോൾ, കുറച്ച് വാഹനങ്ങൾ പൂർണമായും ഡ്രൈവർ ഇല്ലാതെ ഓടിക്കും. നിലവിൽ 3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ഹെവി വാഹനങ്ങളാണ് ദുബായിൽ പ്രവർത്തിക്കുന്നത്.
ദുബായിയുടെ ലക്ഷ്യങ്ങൾ
ഈ നൂതന പദ്ധതിയിലൂടെ സുപ്രധാനമായ നേട്ടങ്ങളാണ് ദുബായ് ലക്ഷ്യമിടുന്നത്:
* ലോജിസ്റ്റിക് ഗതാഗത മേഖലയിലെ ടെക്നോളജി ഉപയോഗം 75% വരെ വർദ്ധിപ്പിക്കുക.
* കാർബൺ ഉൽപാദനം 30% വരെ കുറയ്ക്കുക.
* പ്രവർത്തനക്ഷമത 10% വർദ്ധിപ്പിക്കുക.
* സാമ്പത്തിക സംഭാവന AED 16.8 ബില്ല്യൺ ആയി ഇരട്ടിയാക്കുക.
കൂടാതെ, 2030-ഓടെ ദുബായിലെ മൊത്തം ഗതാഗതയാത്രകളിൽ 25% സ്വയംനിയന്ത്രിതമാക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിലൂടെ പൂർത്തിയാക്കാൻ ദുബായ് ശ്രമിക്കുന്നു.
സുരക്ഷയ്ക്ക് മുൻഗണന
ലൈസൻസിംഗ്, പരിശോധനകൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നി വയ്ക്ക് വിശദമായ മാർഗ്ഗനിർദ്ദേ ശങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷണ പ്രവർത്തനങ്ങൾ, സുരക്ഷാ നടപടികൾ, ലൈസൻസിങ് എന്നിവ ഉൾപ്പെടുന്ന ശക്തമായ നിയന്ത്രണങ്ങളാണ് ഡ്രൈവറില്ലാ ചരക്കുവാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയി രിക്കുന്നത്.
ഈ പുതിയ നീക്കം ദുബായിലെ ലോജിസ്റ്റിക്, ഗതാഗത മേഖലയ്ക്ക് ആധുനികതയും, വ്യാപാര ആകർഷണവും, അന്താരാഷ്ട്ര മത്സരശേഷിയും ഉറപ്പാക്കു മെന്നാണ് വിലയിരുത്തൽ. ലോജിസ്റ്റിക്സ് മേഖലയിൽ ഇതൊരു നിർണ്ണായക മാറ്റത്തിന് വഴിയൊരുക്കും.
ചരക്ക് നീക്കത്തിന് സ്വയം നിയന്ത്രിത ഹെവി വാഹനങ്ങൾ ഉപയോഗിക്കാൻ ദുബായ് ഒരുങ്ങുന്നു

Published:
Cover Story




































