spot_img

അബുദാബിക്കും ദുബായിക്കും ഇടയിൽ പുതിയ ഷെയർ ടാക്സി സർവ്വീസ് ആരംഭിച്ചു:ആർടിഎ

Published:

ദുബായ് : -അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവ്വീസ് ആരംഭിച്ചതായി ആർടിഎ അറിയിച്ചു. ഇന്നലെ മുതലാണ് സർവ്വീസിന് തുടക്കമായത്. ഇത് യാത്രാ ചെലവിൻ്റെ 75% വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കും.സൗകര്യപ്രദവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഗതാഗത ഓപ്‌ഷൻ നൽകാൻ ലക്ഷ്യമിടുന്ന പുതിയ സേവനം ആറ് മാസത്തേക്ക് തുടരും, അതിൻ്റെ ഫലങ്ങളെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നും ആർടിഎ കൂട്ടിച്ചേർത്തു.

ദുബായിലെ ഇബ്‌നു ബത്തൂത്ത സെൻ്ററിനും അബുദാബിയിലെ അൽ വഹ്ദ സെൻ്ററിനുമിടയിൽ യാത്രക്കാർക്ക് ടാക്സികൾ ലഭിക്കും. ദുബായിക്കും അബുദാബിക്കും ഇടയിൽ യാത്ര ചെലവ് കുറക്കുവാനാണ് ഈ സർവ്വീസ്  ലക്ഷ്യമിടുന്നത്.രണ്ട് ഗതാഗത കേന്ദ്രങ്ങളിലും പാർക്കിംഗ് സൗകര്യങ്ങൾ ഉള്ളതിനാൽ ഇത് യാത്രക്കാർ ഏറെ ഉപകാര പ്രഥമായിരിക്കുമെന്ന് ”ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു.

രണ്ട് എമിറേറ്റുകൾക്കിടയിൽ നാല് യാത്രക്കാർ ഒരൊറ്റ ടാക്സി പങ്കിടുമ്പോൾ ചെലവ് 75% വരെ കുറയ്ക്കുന്നതിലൂടെ ഈ സംരംഭം യാത്രക്കാർക്ക് പ്രയോജനം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാർക്ക് അവരുടെ ബാങ്ക് കാർഡുകൾ വഴിയോ നോൽ കാർഡുകൾ വഴിയോ നിരക്ക് അടയ്‌ക്കാമെന്നും ഷാക്രി പറഞ്ഞു.

രണ്ട് റൈഡർമാർ നിരക്ക് പങ്കിടുമ്പോൾ, ഒരു യാത്രക്കാരന് 132 ദിർഹവും മൂന്ന് യാത്രക്കാർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ 88 ദിർഹവുമാണ്.

“ഈ സംരംഭത്തിലൂടെ, ഒറ്റ ടാക്സിയിൽ പങ്കിട്ട യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെയും ലൈസൻസില്ലാത്ത ഗതാഗത സേവനങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെയും പരിസ്ഥിതിക്ക് പ്രയോജനം ചെയ്യാനും ആർടിഎ ലക്ഷ്യമിടുന്നു,” അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Cover Story

Related Articles

Recent Articles