spot_img

നബിദിനാഘോഷം; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

Published:

ഒമാൻ:നബിദിനാഘോഷം;ഒമാനിൽ  പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ  മേഖലയില്‍ അവധിയായി രിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 5 വെള്ളിയാഴ്ച യാണ് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്തംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചി രുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായ തിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.

Cover Story

Related Articles

Recent Articles