ഇന്ന് നിങ്ങളുടെ സ്വപ്‍നം സാക്ഷാത്കരിച്ചോ..? നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങിയോ.?എങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം.ഇല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിൻ്റെആയൂസ് നേരെ പകുതിയാകും. വാഹനം വാങ്ങിയ ആദ്യ മാസങ്ങളില്‍ വാഹനത്തെ എങ്ങനെ പരിപാലിക്കണം എന്ന് അറിഞ്ഞിരുന്നാൽ നിങ്ങളുടെ വാഹനത്തിന് ദീര്‍ഘായുസ് ലഭിക്കും.
1. അമിത ഭാരം കയറ്റരുത്
പുതിയ വാഹനം അത് എന്തു തന്നെയായലും അതിൽ അമിത ഭാരം കയറ്റുന്നത് എഞ്ചിന്‍ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. റോഡ് സാഹചര്യങ്ങളുമായി പുതിയ എഞ്ചിന്‍ പൊരുത്തപ്പെടുന്നത് വരെ അമിത ഭാരം കയറ്റാതിരിക്കുന്നതാണ് വാഹനത്തിന്റെ ദീർഘായുസിന് നല്ലത്.
2 ഫുള്‍ ത്രോട്ടില്‍
പുതിയ വാഹനം വാങ്ങിയ ഉടനെ ഫുള്‍ ത്രോട്ടിലില്‍ ചീറി പായുന്നത് പലരുടെയും ഹോബിയാണ്. പ്രത്യേകിച്ച് കാർ.ഇത്തരക്കാരില്‍ ഭൂരിഭാഗവും യുവാക്കളായിരിക്കും. ആവേശത്തിന്‍റെ പുറത്തുമാത്രമായിരിക്കില്ല ഇത്തരം കടുംകൈ പലരും കാറിനോട് ചെയ്യുന്നത്.ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തിയാല്‍ കാറിന്‍റെ എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കാമെന്ന വിശ്വാസത്തിന്‍റെ പുറത്തുകൂടിയാവും ഇത്. എന്നാലിത് കാറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കാരണം ഒട്ടേറെ ചലിക്കുന്ന ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് എഞ്ചിന്‍. ഫുള്‍ ത്രോട്ടിലില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ എഞ്ചിനില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും. കുറേയധികം കിലോമീറ്ററുകള്‍ ഓടിയതിന് ശേഷമേ പുതിയ കാറുകള്‍ പൂര്‍ണ മികവിലേക്ക് എത്തുകയുള്ളൂവെന്ന് മിക്ക വാഹന നിര്‍മ്മാതാക്കളും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പുതിയ കാറിന്‍റെ ആദ്യ 500-1000 കിലോമീറ്ററുകള്‍ (കാറുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും) ഫുള്‍ ത്രോട്ടിലില്‍ പായിക്കാ തിരിക്കുന്നതാണ് ഉത്തമം.
3 ക്രൂയിസ്‍ കൺട്രോള്‍ ഉപയോഗിക്കരുത്
വ്യത്യസ്ത ലോഡുകളുമായി പൊരുത്തപ്പെടാന്‍ എഞ്ചിന് സാവകാശം വേണമെന്നതിനാല്‍ ക്രൂയിസ് കൺട്രോൾ ആദ്യത്തെ കുറച്ചുനാള്‍ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. കാരണം ക്രൂയിസ് കണ്‍ട്രോളില്‍, എഞ്ചിന്‍ ഒരു നിശ്ചിത rpm ലാണ് സഞ്ചരിക്കുക. മാത്രമല്ല, ഇത്തരം സാഹചര്യത്തില്‍ ദീര്‍ഘസമയത്തേക്ക് ലോഡില്‍ വ്യത്യാസങ്ങളുമുണ്ടാകില്ല. ഇത് കാറിന്റെ എഞ്ചിന്‍ ഘടനയെ സ്വാധീനിക്കും. അതായത് കുറഞ്ഞ വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും അമിത വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും പുതിയ കാറിന് അത്ര നല്ലതല്ല.
4 . റെഡ്‌ലൈന്‍ കടക്കരുത്
എഞ്ചിനിലുംഅനുബന്ധഘട കങ്ങളിലും അമിത സമ്മര്‍ദ്ദം സംഭവിക്കുമെന്നതിനാല്‍ ആര്‍പിഎം മീറ്ററില്‍ റെഡ് ലൈന്‍ കടക്കുന്നതും പുതിയ വാഹനത്തിന് നല്ലതല്ല. 5.എഞ്ചിന്‍ ചൂടാകില്ലെങ്കില്‍ ഡ്രൈവ് ചെയ്യരുത്
ചെറിയ ദൂരത്തേക്ക് പുതിയ വാഹനം ഓടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, കാര്‍ ചൂടാകാന്‍ ഒരല്‍പം സമയമെടുക്കും. ശരിയായ താപത്തിലെത്തിയാല്‍ മാത്രമാണ് എഞ്ചിന്‍ പൂര്‍ണ മികവില്‍ പ്രവര്‍ത്തിക്കുക. ചെറിയ ദൂരം മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍ എഞ്ചിന്‍ ആവശ്യമായ തോതില്‍ ചൂടാകില്ല. തത്ഫലമായി എഞ്ചിന്‍ തകരാറിന് വഴിവക്കും. പഴയ കാറുകള്‍ക്കും ഇത് ബാധകമാണ്.