നിങ്ങൾ കഠിനാധ്വാനം ചെയ്ത പണം സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക എന്നതാണ്. നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്ന സുരക്ഷാ നടപടികൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല, അധിക വരുമാനവും പ്രത്യേക ഓഫറുകളും പോലുള്ള മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. ആധുനിക ബാങ്കിംഗ് മുന്നേറ്റം വഴി, നിങ്ങൾക്ക് വിവിധ മാർഗങ്ങളിലൂടെ നിങ്ങളുടെ പണം ബാങ്കുകളിൽ നിക്ഷേപിക്കാം. എന്നാൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക ഒരു പരിധി കവിയുന്നത് കനത്ത പിഴകൾക്ക് കാരണ മാകുമെന്ന് അറിഞ്ഞിരിക്കണം.
പണംനിക്ഷേപിക്കുമ്പോൾ ഇത് അറിഞ്ഞിരിക്കണം
സേവിംഗ്സ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ പത്ത് ലക്ഷത്തിൽ കൂടുതലാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾ അതിന്റെ ഉറവിടം വ്യക്തമാക്കേണ്ടതായി വരും.കറന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത് എങ്കിൽ 50 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് സമാനമായ നിയമങ്ങൾ ബാധകമാണ്. അതായത് പണത്തിന്റെ ഉറവിടവും അതിന്റെ കൃത്യമായ രേഖകളും നിങ്ങളുടെ കൈവശംഉണ്ടാ യിരിക്കണം.പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, 60% വരെ നികുതിയും കൂടാതെ 25% സർചാർജും 4% സെസും നൽകേണ്ടി വരും.
എന്തുകൊണ്ടാണ് ഈ നിയമങ്ങൾ നിലനിൽക്കുന്നത് നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക എന്നിവയാണ് ഈ നിയമങ്ങൾകൊണ്ട് റിസർവ് ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. വലിയ പണ നിക്ഷേപങ്ങൾ നടത്തി, അതിനു കൃത്യമായ രേഖകൾ ഇല്ലെങ്കിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.വലിയ തുകകൾ നിക്ഷേപിക്കുന്നവർ, പിഴകൾ ഒഴിവാക്കാൻ, നിങ്ങളുടെ വരുമാനത്തിൻ്റെ രേഖ എപ്പോഴും സൂക്ഷിക്കുകയും ഉറവിടങ്ങൾ വ്യക്തമാക്കുകയും ചെയ്യുക.