ദുബായ്:-യുഎഇ ടൂർസൈക്ലിംഗ് റേസിനായി 18 റോഡുകൾ ഇന്ന് ( 21 – 02-25വെള്ളിയാഴ്ച ) താൽക്കാലികമായി അടച്ചിടും. യുഎഇ ടൂർ സൈക്ലിംഗ് റേസിനായി ദുബായിലെ ചില റോഡുകൾ ഫെബ്രുവരി 21 വെള്ളിയാഴ്ച താൽ ക്കാലികമായി അടയ്ക്കു മെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിലെ സ്റ്റേജ് ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച് 4.30 ന് അവസാനി ക്കുമെന്നും ട്രാഫിക് മാനേജ്‌മെൻ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ചില റോഡുകൾ 10 മുതൽ 15 മിനിറ്റ് വരെ താൽക്കാലി കമായി അടച്ചിടു മെന്നും ആർടിഎ എക്‌സിൽ ഒരു പോസ്റ്റിൽ അറിയിച്ചു. അടക്കപ്പെടുന്ന റോഡുകൾ .
1 .ഷെയ്ഖ് സായിദ് റോഡ്
2.അൽ നാസീം സ്ട്രീറ്റ്
3. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്
4.ജമായേൽ സ്ട്രീറ്റ്
5.അൽ അസയേൽ സ്ട്രീറ്റ്
6.അൽ ഖമീല സ്ട്രീറ്റ്
7.അൽ ഖൈൽ സ്ട്രീറ്റ്
8.അൽഫേ സ്ട്രീറ്റ്
9.ഹെസ്സ സ്ട്രീറ്റ്
10.ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്
11.അൽ ഖുദ്ര റോഡ്
12.സൈഹ് അൽ സലാം സ്ട്രീറ്റ്
13.ട്രിപ്പോളി സ്ട്രീറ്റ്
14.റിബാറ്റ് സ്ട്രീറ്റ്
15.നാദ് അൽ ഹമർ റോഡ്
16 ,റാസ്അൽ ഖോർറോഡ്
17.അൽ മൈദാൻ റോഡ്
18.ദുബായ്-അൽ ഐൻ റോഡ് വാഹനമോടിക്കുന്നവരോട് തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ലക്ഷ്യസ്ഥാനത്ത് സുഗമമായ എത്തിച്ചേരൽ ഉറപ്പാക്കാൻ നേരത്തെ പുറപ്പെടണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. പങ്കെടുക്കുന്നവർ ദുബായിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് പുറപ്പെട്ട് അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ ജമായേൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയിലൂടെ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ് സിറ്റിക്ക് എതിർവശത്തുള്ള ഫിനിഷിംഗ് ലൈനിൽ എത്തിച്ചേരും – മൊത്തം 160 കിലോമീറ്റർ യാത്ര.