spot_img

ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ “DIMENSIONAL PROGRESSIVE THEORY ” എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്

Published:

കൊച്ചി:- ‘ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ “DIMENSIONAL PROGRESSIVE THEORY ” എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്’. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾ കണ്ടെത്തി അവയുടെ രചയിതാക്കളെ അംഗീകരിക്കുന്നതിനായി വിംഗ്സ് പബ്ലിക്കേഷൻസാണ് ഈ രാജ്യാന്തര പുരസ്സ്കാരം വർഷങ്ങളായി നൽകി വരുന്നത്. മുൻ വർഷങ്ങളിൽ ആത്മിയ ആചാര്യന്മാരായ ദലൈലാമയ്ക്കും, സദ്ഗുരുവിനും ലഭിച്ചിട്ടുള്ള ഈ പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായിട്ടാണ് സാഹിത്യലോകം കാണുന്നത്. 2025-ലെ ഗോൾഡൻ ബുക്ക് അവാർഡുകൾ ഫെബ്രുവരി 15-ന് പൂനെയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് നടക്കുന്നത്.
ഈ വർഷത്തെ അവാർഡ് ചടങ്ങിൽ ലോകപ്രസിദ്ധ എഴുത്തുകാരോടെപ്പം പ്രശസ്ത നടൻ ആശിഷ് വിദ്യാർത്ഥി പ്രത്യേക അതിഥിയായി പങ്കെടുക്കും. നിരവധി രാജ്യാന്തര എഴുത്തുകാരുടെ കൃതികൾ ക്കിടയിൽ നിന്നാണ് ഡോ വർഗ്ഗീസ് മൂലൻ എഴുതിയ ” “Dimensional Progressive Theory” എന്ന പുസ്തകം  ഈ വർ ഷത്തെ ഗോൾഡൻ ബുക്ക് അവാർ ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും , ചലച്ചിത്ര നിർമ്മാതാവുമായ       ഡോ. വർഗ്ഗീസ് മൂലൻ അങ്കമാലി സ്വദേശിയാണ്. കോളേജ് പഠന കാലം മുതൽക്കെ എഴുത്തിൻ്റെ ലോകത്തെയ്ക്ക് കടന്നുവന്ന ഡോ വർഗ്ഗീസ് മൂലൻ്റെ ലേഖനങ്ങൾ
ഇന്ത്യയിലെ മുന്‍നിര മാധ്യമ ങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, മലയാള മനോരമ തുടങ്ങിയവയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. അനുരഞ്ജ്, നിരഞ്ജ്കര്‍ എന്നീ തൂലികാ നാമങ്ങള്‍ സ്വീകരിച്ചാണ് ഇദ്ദേഹം ലേഖനങ്ങൾ എഴുതിരുന്നത്.
മാത്രമല്ല ഇദ്ദേഹം നിരവധി നോവലുകളും എഴുതിട്ടുണ്ട്.

പ്രവാസ ലോകത്തെ ആസ്പദമാക്കി ഇദ്ദേഹം രചിച്ച ‘ഈ പ്രവാസികളിലൊരുവന്‍’ എന്ന നോവലിന് പ്രമുഖ സാഹിത്യ കാരനായ സക്കറിയ ആണ് അവതാരിക എഴുതിയത്.
ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ‘തെക്കു’ വിന് മാമ്മന്‍ മാപ്പിള അവാര്‍ഡ് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കു കയുണ്ടായി. തുടര്‍ന്ന് നിരവധി നോവലുകളെഴുതി ജനശ്രദ്ധ യാകര്‍ഷിച്ച വര്‍ഗ്ഗീസ് മൂലന്റെ ‘എരിമലയിലൊരഭയം’ എന്ന നോവലിന് കുങ്കുമം അവാര്‍ഡ് മത്സരത്തില്‍ അഞ്ചാം സ്ഥാനം ലഭിക്കുകയുണ്ടായി. എന്നാൽ ഒരു എഴുത്തുകാരൻ എന്നതിന് ഉപരിയായി വര്‍ഗ്ഗീസ് മൂലന്‍ എന്ന പത്രപ്രവര്‍ത്തകനെ ലോകം തിരിച്ചറിഞ്ഞത് ഒരു സ്‌പെഷല്‍ പരമ്പരക്കായി ‘മലയാള മനോരമ’ പ്രത്യേകമായി നിയോഗിച്ചതോ ടെയാണ്.1979-ൽ മലയാള മനോരമയുടെ നിർദ്ദേശപ്രകാരം
ഉത്തരേന്ത്യയിലെ ബംഗാൾ, ബീഹാർ, ഒറീസ്സ സംസ്ഥാനങ്ങളുടെ സംയുക്ത അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഖോണ്ട്വാനയിൽ താമസിക്കുന്ന ‘സവര’ ആദിവാസി കളെക്കുറിച്ച് പഠിച്ച്
“നമ്മുടെ രാജ്യത്തെ നാലാം ക്ലാസ്സ് പൗരന്മാർ” എന്ന തലക്കെട്ടിൽ ഇദ്ദേഹം എഴുതിയ ലേഖനം 9 അധ്യായങ്ങളിലായി മനോരമ പത്രത്തിൽ പ്രസിദ്ധീകരി ക്കുകയുണ്ടായി.

“മാർക്കറ്റിംഗ് മാനേജ്മെൻ്റ് വിത്ത് സ്പെഷ്യൽ ലെവൻസ്റ്റു ഫുഡ്” എന്ന അദ്ദേഹത്തിൻ്റെ തീസിസിന്
ലെണ്ടൻ കിംങ്സ്  യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി വർഗ്ഗീസ് മൂലനെ ആദരിച്ചിട്ടുമുണ്ട് .
ഏവിയേഷന്‍ ഇന്‍ഡസ്ട്രി മുതല്‍ നെക്‌സ് ഡിസിന്‍ഫെറ്റ്ടന്‍സ് വരെ വ്യാപിച്ചു കിടക്കുന്ന ഒരു നീണ്ട വ്യവസായ ശൃംഖലയാണ് മൂലന്‍സ് ഗ്രൂപ്പ് എന്ന ഇദ്ദേഹത്തിൻ്റെ വ്യവസായഗ്രൂപ്പിന്റേത്. മുൻ കോളേജ് ലക്ചറായിരുന്ന ജെയ്നാണ് ഇദ്ദേഹത്തിൻ്റെ സഹധർമ്മിണി . മകന്‍ വിജയ് മരുമകൾ കാശ്മീര, മകൾ ഡോ. ജയ്ശ്രീ വർഗീസ് മൂലൻ, മരുമകൻ ഡോ. കിരൺ സുരേഷ് പേരകുട്ടികളും അടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റെ കുടുംബം.

Cover Story

Related Articles

Recent Articles