spot_img

ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണ വസ്ത്രം ഷാർജയിൽ പ്രദർശിപ്പിച്ചു

Published:

ഷാർജ :-ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണ വസ്ത്രം ഷാർജയിൽ പ്രദർശിപ്പിച്ചു.
ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണവും വജ്രവും പതിപ്പിച്ച വസ്ത്രം ഷാർജയിലെ ‘വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’യിൽ പ്രദർശിപ്പിച്ചു. ഏകദേശം 4.6 ദശലക്ഷം ദിർഹം (ഏകദേശം 10 കോടി രൂപ) വിലമതിക്കുന്ന ഈ വസ്ത്രം, 21 കാരറ്റ് സ്വർണ്ണമുപയോഗിച്ചാണ് നിർമ്മിച്ചത്. ‘ദുബായ് ഡ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഇത്, മൂന്ന് ഭാഗങ്ങളായിട്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഈ വസ്ത്രത്തിൽ 398 ഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ കിരീടം, 8.8 കിലോഗ്രാം തൂക്കം വരുന്ന ഒരു നെക്ലേസ്, 134 ഗ്രാം തൂക്കമുള്ള കമ്മലുകൾ, കൂടാതെ 738 ഗ്രാം ഭാരമുള്ള മറ്റ് ഘടകങ്ങളും ഉൾപ്പെടുന്നു. ഇതിന്റെ ആകെ ഭാരം ഏകദേശം 10.0812 കിലോഗ്രാം ആണ്.
അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി എന്ന സ്ഥാപന മാണ് ഈ വസ്ത്രം നിർമ്മിച്ച് ഷാർജ എക്സ്പോ സെന്ററിൽ പ്രദർശിപ്പിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഈ വസ്ത്രം ഔദ്യോഗികമായി ഇടം നേടിയി ട്ടുണ്ട്.’വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’യുടെ 56-ാമത് പതിപ്പിന്റെ ഭാഗമായാണ് ഈ സ്വർണ്ണ വസ്ത്രം പൊതുജന ങ്ങൾക്കായി പ്രദർശിപ്പിച്ചത്. യുഎഇ, ഇന്ത്യ, ഇറ്റലി, യു.എസ്., ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം പ്രാദേശിക, ആഗോള എക്സിബിറ്റർമാരും 1800-ലധികം ഡിസൈനർമാരും ഈ പരിപാടിയിൽ പങ്കെടുത്തു.
ഈ വസ്ത്രം ഒരു വലിയ ജനകീയ ആകർഷണമായി മാറുകയും ഷാർജയിലെ ആഭരണ പ്രേമികൾക്കിടയിൽ വലിയ പ്രചാരം നേടുകയും ചെയ്തു.

Cover Story

Related Articles

Recent Articles