ദുബായ് : ഷാർജയിൽ 17 നിലയുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇന്ത്യക്കാരിയായ അമ്മയും രണ്ട് വയസ്സുള്ള മകളും വീണ് മരിച്ചു . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഷാർജയിലെ 17-നിലകളുള്ള അപ്പാർട്ട്‌മെൻ്റിൻ്റിലെ ബാൽക്കണിയിൽ നിന്ന് 33 കാരിയായ ഇന്ത്യക്കാരിയും രണ്ട് വയസ്സുള്ള മകളും വീണു മരി ച്ചത്.വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. വീഴുമ്പോൾ യുവതിയുടെ ഭർത്താവ് അപ്പാർട്ട്മെ ൻ്റിനുള്ളിൽ ഉറങ്ങുക യായിരുന്നു വെന്ന് അധികൃതർ അറിയിച്ചു.ദൃക്‌സാക്ഷികൾ ഉടൻ തന്നെ പോലീസ് ഓപ്പറേഷൻസ് റൂമുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഉടൻ പോലീസ് പട്രോളിംഗ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.അമ്മ സംഭവ സ്ഥലത്തു വച്ചും, മകൾ ഹോസ്പിറ്റലിൽ വച്ചും മരണമടഞ്ഞു.മൃതദേഹങ്ങൾ ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയി ലേക്കും മാറ്റിയതായി അധികൃതർ സ്ഥിരീകരിച്ചു.സംഭവത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.