spot_img

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published:

റിയാദ്:- സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.സൗദി അറേബ്യയിൽ ശൈത്യം കടു ക്കുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടു തൽ കടുക്കുമെന്നും ചിലയിട ങ്ങളിൽ മഴയും മഞ്ഞുവീഴ്‌ച യുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി സ്‌കൂളുകൾ 10 ദിവസത്തെ സെമസ്റ്റർ അവധിയിൽ പ്രവേശിച്ചതിനാൽ രക്ഷിതാ ക്കളുടെ ആശങ്കയുമെഴിഞ്ഞിട്ടുണ്ട്. കൊടും ശൈത്യത്തിൽ അതിരാവിലെ ഉണർന്ന് കുട്ടികളെ ഒരുക്കി സ്കൂളിലേക്ക് വിടുന്നതിെൻറ കഠിനതയിൽനിന്ന് ഒരു താൽക്കാലിക ഇടവേള കിട്ടിയ സന്തോഷത്തിലാണ് അവർ. രാജ്യത്തിെൻറ പല പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയുകയാണ്. മഴയ്ക്കും ശക്തമായ തണുത്ത കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, മദീന, മക്ക, അൽ ജൗഫ്, ഖസിം, റിയാദ്, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലാണ് താപനില ഗണ്യമായി കുറയുകയും മഞ്ഞുണ്ടാവുകയും ചെയ്യുക. റിയാദ് പ്രവിശ്യയിൽ തണുപ്പു ഉയരാനും മഴ പെയ്യാനും സാധ്യതയുണ്ട്. റിയാദിലും മദീനയിലും താപനില രണ്ട് ഡിഗ്രി സെൽഷ്യസായി താഴ്ന്നേക്കും. മറ്റ് ചിലയിടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്കും പോയേക്കാനുമിടയുണ്ട്.

Cover Story

Related Articles

Recent Articles