റിയാദ്: -സൗദി അറേബ്യ ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. നിയമം ലംഘി ച്ചാൽ അരലക്ഷം റിയാൽ വരെപിഴ.ഭക്ഷ്യ നിയമലംഘന ങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി സൗദി അറേബ്യ. ലംഘനങ്ങൾക്ക് 100 റിയാൽ മുതൽ 50,000 റിയാൽ വരെയുള്ള പിഴയായിരിക്കും ലഭിക്കുക. മുനിസിപ്പാലിറ്റി, ഹൗസിംഗ് മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തുടങ്ങിയവയാണ് ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടികപുറത്തിറക്കിയത്. സ്ഥാപനത്തിന്റെ വലിപ്പം, സാമ്പത്തിക പ്രവർത്തനത്തിന്റെ രീതി എന്നിവ അനുസരിച്ചാണ് നിയമലംഘനങ്ങൾ വർഗീകരി ച്ചിട്ടുള്ളത്. ചെറിയ ലംഘനങ്ങൾക്ക് മുന്നറിയിപ്പും തിരുത്താനുള്ള സമയവും അനുവദിക്കും. ഗുരുതര ലംഘനങ്ങൾക്കായിരിക്കും നേരിട്ട് പിഴ ചുമത്തുക. ഭക്ഷണ വിതരണം, ജീവനക്കാർ, ട്രാക്കിങ്, ഭക്ഷ്യവി ഷബാധ, മെനുവിൽ ഉൾപ്പെടു ത്തേണ്ട വിവരങ്ങൾ തുടങ്ങിയ മേഖലകൾ പുതുക്കിയ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും പുതുക്കിയ പട്ടിക ബാധകമാകും. പൊതുജ നാരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യനിയന്ത്രണ സംവിധാനം വികസിപ്പിക്കുക, സ്ഥാപനങ്ങളിലെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.