Saturday, May 18, 2024
Google search engine

ഇന്ത്യയിലെ ആദ്യത്തെ H 145 ആഢംബര ഹെലികോപ്റ്റർ ഡോ.രവിപിള്ള സ്വന്തമാക്കി

spot_img

ഇന്ത്യയിലെ ആദ്യത്തെ H 145 ആഢംബര ഹെലികോപ്റ്റർ പത്മശ്രീ . ഡോ.രവിപിള്ള സ്വന്തമാക്കി. 100 കോടി രൂപയാണ് ഇതിന്റെ വില. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ട്യൂറിസ്റ്റുകളുമായി പറക്കുന്നതിനാണ് ഈ ആഢംബര ഭീമനെ രവി പിള്ള വാങ്ങിയത്.
BK 117 എന്ന ഹെലികോപ്റ്ററിനെ അടിസ്ഥാനമാക്കിയാണ് H 145 ഒരുക്കിയിരിക്കുന്നത്. 1979 -ൽ ജർമ്മൻ നിർമ്മാതാക്കളായ MMB -യും ജാപ്പനീസ് നിർമ്മാതാക്കളായ കവസാക്കിയും ചേർന്നാണ് BK 117 നിർമ്മിച്ചത്.

പിന്നീട് MMB, ഡൈംലർ ബെൻസിന്റെയും അതിന് ശേഷം യൂറോകോപ്റ്ററിന്റെയും ഭാഗമായതോടെയാണ് എയർബസിന് ഈ മോഡലിന്റെ പ്രൊഡക്ഷനുള്ള അവകാശം ലഭിച്ചത്. 1999 -ലാണ് EC 145 എന്ന പേരിൽ ഈ H 145 ആദ്യമായി നിർമ്മിച്ചത്.അതിന് ശേഷം 2002 -ൽ എയർബസിന്റെ ഹെലികോപ്റ്റർ ഡിവിഷനായി യൂറോകോപ്റ്ററിന്റെ പേര് എയർബസ് ഹെലികോപ്റ്റർ എന്നതിലേക്ക് മാറ്റിയതോടെ ഹെലികോപ്റ്ററിന്റെ പേര് H 145 എന്നാക്കി.ഫൈവ് ബ്ലേഡ് മെയിൻ റോട്ടറും ഫെൻസ്ട്രോൺ ടെയിൽ റോട്ടറുമായിട്ടാണ് ഹെലികോപ്റ്റർ വരുന്നത്. 785 കിലോവാട്ട് പവർ പുറപ്പെടുവിക്കുന്ന രണ്ട് സഫ്രാൻ HE ഏരിയൽ 2C2 ടർബോ ഷാഫ്റ്റ് എൻജിനുകളാണ് ഹെലികോപ്റ്ററിന്റെ ഹൃദയം. BK 117, EC 145, H 145 ശ്രേണിയിൽ ഏകദേശം 1500 യൂണിറ്റ് ഹെലികോപ്റ്ററുകൾ എയർബസ് പുറത്തിറക്കിയിട്ടുണ്ട്.


മണിക്കൂറിൽ 132 നോട്ട്സ്, ഏകദേശം 246 കിലോമീറ്റർ വേഗത വരെ H 145 -ന് കൈവരിക്കാനാവും. ഫുൾ ടാങ്ക് ഫ്യുവലിൽ 440 നോട്ടിക്കൽ മൈൽ, ഏകദേശം 814 കിലോമീറ്ററാണ് ഇതിന്റെ ഫ്ലൈയിംഗ് റേഞ്ച്. ഹെലികോപ്റ്ററിന് മൂന്ന് മണിക്കൂർ 35 മിനിറ്റ് കണ്ടിന്വസായി പറക്കാനാവും. 2000 അടിയോളം ഉയരത്തിൽ പറക്കാനാവുന്ന ഈ ഹെലികോപ്റ്റർ പല രാജ്യങ്ങളിലും പൊലീസ് കോപ്റ്ററുകളായിും, എയർ ആംബുലൻസായും ഉപയോഗിക്കാറുണ്ട്. അതോടൊപ്പം ഓഫ്ഷോർ മിഷനുകൾക്കും, ബിസിനസ് & പ്രൈവറ്റ് ഹെലികോപ്റ്ററായും ഇവയെ ആളുകൾ തെരഞ്ഞെടുക്കാറുണ്ട്.
ഹെലികോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഫ്യുവൽ ലീക്കേജിന്റെ സാധ്യത ഇതിൽ വളരെ കുറവാണ്. അതോടൊപ്പം ഏതെങ്കിലും തരത്തിൽ അപകടത്തിൽ പെട്ടാലും പാസഞ്ചറുടെ സേഫ്റ്റി ഉറപ്പാക്കുന്ന തരത്തിലുള്ള മികച്ച എനർജി അബ്സോർബിംഗ് സീറ്റുകളാണ് നിർമ്മാതാക്കൾ ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഫ്ലൈയിംഗ് ടൈമിൽ ഗ്രൗണ്ട് സ്റ്റേഷനുകളുമായി മികച്ച കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന നൂതന വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഇതിൽ ലഭ്യമാണ്.


പാസഞ്ചർ പതിപ്പ് കൂടാതെ H 145 -ന് ഒരു മിലിറ്ററി വേർഷനും എയർബസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സെൽഫ് സീലിംഗ് ഫ്യുവൽ ടാങ്ക് ഉൾപ്പടെ നിരവധി ആധുനിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ ജർമനി, ഫ്രാൻസ്, കസാക്കിസ്ഥാൻ, ഹങ്കറി, ഇക്കഡോർ, അൽബേനിയ, സെർബിയ, യുകെ, ബൊളീവിയ, യുഎസ്എ എന്നീ രാജ്യങ്ങളിലെ സേനകളുടെ ഭാഗമാണ്.

advertisement

ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും എംഡിയുമായ രവി പിള്ള 
ഗൾഫിലെ “അംബാനി” എന്നാണ് അറിയപ്പെടുന്നത്. 
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ ഭീമനായ നസീർ എസ് അൽ ഹജ്‌രി കോർപ്പറേഷന്റെ സ്ഥാപകനും എംഡിയുമാണ്
പത്മശ്രീ . ഡോ. രവിപിള്ള . കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മുതൽ വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലായി 20-ലധികം കമ്പനികൾ ആപി പി.ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp