Saturday, May 18, 2024
Google search engine

ഓണത്തിനു മുൻപെ ഇന്ത്യയിൽ കടുവ ഇറങ്ങും

spot_img

ഓണത്തിന് മുൻപെ ഇന്ത്യയിൽ കടുവ ഇറങ്ങും.പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘കടുവ’യുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കടുവയെന്ന് ടീസറും ട്രെയിലറുമെല്ലാം വ്യക്തമാക്കി കഴിഞ്ഞു. കട്ടക്കലിപ്പിലുള്ള കടുവാക്കുന്നേല്‍ കുറുവച്ചന്റെ മീശപിരിക്കലും ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന ചിത്രം പാന്‍ ഇന്ത്യ റിലീസാണ് ലക്ഷ്യമിടുന്നത്. കടുവ’ അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുതിയ വാര്‍ത്ത. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും റിലീസ് നേരത്തെ ആക്കുകയായിരുന്നു.

ഷൂട്ടിംഗിനു മുന്‍പേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമായിരുന്നു കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവ’യില്‍ വില്ലനായി വിവേക് ഒബ്റോയും എത്തുന്നുണ്ട്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് കടുവയില്‍ വിവേക് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും വിവേക് വില്ലന്‍ കഥാപാത്രമായി എത്തിയിരുന്നു.

 ലൂസിഫറിലെ ബോബി എന്ന വില്ലന്‍ കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം. കുരുതിക്ക് ശേഷം സുപ്രിയാ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് കടുവ. ജിനു വി. എബ്രഹാം ആണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. 

സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവ്, ജനാര്‍ദനന്‍,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായര്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എസ്. തമന്‍ ആണ് സംഗീതം. കലാസംവിധാനം- മോഹന്‍ദാസ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിക്കുന്ന ചിത്രമാകും കടുവ.ഇതിലൊക്കെ ഉപരിയായി, ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’ സിനിമയെ വേറിട്ടുനിര്‍ത്തുക.

2012ല്‍ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013ല്‍ റിലീസ് ആയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് രണ്ടു സിനിമകള്‍ തമിഴിലൊരുക്കി. 2017ല്‍ റിലീസ് ചെയ്ത വേഗൈ എക്സ്പ്രസ് ആണ് അവസാനം സംവിധാനം ചെയ്തത്. ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്നൊരു ചിത്രം ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി സംവിധാനം ചെയ്തു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp