Saturday, May 18, 2024
Google search engine

ജിദ്ദ സീസണില്‍ സന്ദര്‍ശക തിരക്കേറുന്നു. ആദ്യ മൂന്ന് ദിനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ വിവിധ കലാപരിപാടികള്‍ കാണുവാനെത്തി.

spot_img

ജിദ്ദ സീസണില്‍ സന്ദര്‍ശക തിരക്കേറുന്നു. ആദ്യ മൂന്ന് ദിനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ വിവിധ കലാപരിപാടികള്‍ കാണുവാനെത്തി. ഒമ്പത് പ്രത്യേക മേഖലകളിലായി 2800ല്‍ അധികം പരിപാടികളാണ് രണ്ടാമത് ജിദ്ദ സീസണിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിനോദങ്ങള്‍ക്കിടയില്‍ പാരമ്പര്യവും ആധുനികതയും ഇടകലര്‍ത്തിയുള്ള സീസണ്‍ പരിപാടികള്‍ 60 ദിവസം നീണ്ടുനില്‍ക്കും. വിദേശകാലാകാരന്മാര്‍ അവതരിപ്പിക്കുന്ന കായികാഭ്യാസപ്രകടനങ്ങള്‍, ജലവിദ്യകള്‍ തുടങ്ങിയ പരിപാടികളും അരങ്ങേറുന്നുണ്ട്. ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ്’ ഏരിയയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡിനെ തുടര്‍ന്ന് ജിദ്ദ സീസണ്‍ സംഘടിപ്പിച്ചിരുന്നില്ല. സീസണ്‍ കഴിയുന്നതുവരെ ‘ആര്‍ട്ട് പ്രൊമെനേഡില്‍’ ദിവസവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കും. സര്‍ക്കസിനുപുറമെ തുടക്കത്തില്‍ ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ് ഏരിയയിലാണ് സീസണ്‍ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലായി മറ്റ് സ്ഥലങ്ങളിലും വിവിധതരം പരിപാടികള്‍ അരങ്ങേറും. കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ അന്താരാഷ്ട്ര സര്‍ക്കസ് ടീമായായ സിര്‍ക്യു ഡൂ സോലൈലിന്റെ സര്‍ക്കസ് പ്രകടനങ്ങളും നടക്കുന്നുണ്ട്. 

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp