Sunday, May 19, 2024
Google search engine

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ വെടിവയ്പ്പ് : നിരവധി പേർ മരണമടഞ്ഞു.

spot_img

ഡെൻമാർക്ക് :- ഇന്നലെ വൈകിട്ട് ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ഒരു മാളിൽ നടന്ന വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. 3 പേർ മരണമടഞ്ഞെന്നും ഡാനീഷ് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 22 കാരനായ ഡാനിഷ് കാരനെ അറസ്റ്റ് ചെയ്യുകയും നരഹത്യ കുറ്റം ചുമത്തുകയും ചെയ്തതായി ഡാനിഷ് പോലീസ് അറിയിച്ചു.ടൂർ ഡി ഫ്രാൻസ് സൈക്കിൾ റേസിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് തൊട്ടുപിന്നാലെ, ആഹ്ലാദകരമായ ഒരു ആഴ്ചയുടെ അവസാനത്തിൽ ആക്രമണം ഡെന്മാർക്കിനെ പിടിച്ചുകുലുക്കിരിക്കുകയാണ്. പ്രാദേശിക സമയം വൈകുന്നേരം 5:48 നാണ് (1548 ജിഎംടി) റൈഫിളും വെടിക്കോപ്പുകളുമായി പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂട്ടാളികളെ തേടി ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സിലാൻഡ് മേഖലയിലുടനീളം പോലീസ് വൻ തിരച്ചിൽ ആരംഭിച്ചു.കോപ്പൻഹേഗൻ നഗരത്തിന് തെക്ക് 5 കിലോമീറ്റർ (3 മൈൽ) അകലെയാണ് ബഹുനില ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp