Wednesday, May 8, 2024
Google search engine

ലുലു ഗ്രൂപ്പിന്റെ വി.നന്ദകുമാറിന് ‘റീട്ടെയിൽ മാർകോം ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ്

spot_img

ദുബായ് :- ലുലു ഗ്രൂപ്പിന്റെ വി.നന്ദകുമാറിന് ‘റീട്ടെയിൽ മാർകോം ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ്.ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എംഇ ഉച്ചകോടി 2022 ൽ മിഡിൽ ഈസ്റ്റിലെ മികച്ച റീട്ടെയിൽ പ്രൊഫഷണലുകളെ വ്യവസായത്തിന് നൽകിയ മഹത്തായ സംഭാവനകൾക്ക് അംഗീകാരത്തിന്റെ ഭാഗമായിട്ടാണ് മലയാളിയായ വി. നന്ദകുമാറിന് റീട്ടെയിൽ മാർകോം ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചത്.

ഫേസ്ബുക്ക്, ഗൂഗിൾ, ടിക് ടോക്ക്, സീബ്രാ ടെക്‌നോളജീസ്, ഇമേജസ് റീട്ടെയിൽ മാഗസിൻ തുടങ്ങിയ ആഗോള മേഖലയിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് മിഡിൽ ഈസ്റ്റിലുടനീളം ടെക്‌നോളജി, ഐടി, ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് എന്നീ വിഭാഗങ്ങളിൽ നിന്ന് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ 22 വർഷമായി ലുലു ബ്രാൻഡിന്റെ വിപണന-കമ്മ്യൂണിക്കേഷനുകൾക്ക് നേതൃത്വം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിനെ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്..   ലോകപ്രശസ്തമായ ഫോബ്‌സ് മാഗസിന്റെ മിഡിൽ ഈസ്റ്റിലെ മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ കഴിഞ്ഞ വർഷം ഇടം നേടിയവി. നന്ദകുമാറിന് റീട്ടെയിൽ മാർകോമിനു വേണ്ടി ഐക്കൺ അവാർഡ് സമ്മാനിച്ചത് മെറ്റയുടെ മെന റീജിയൻ മേധാവി അന്ന ജെർമനോസാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp