Saturday, May 18, 2024
Google search engine

ദുബായ് പോലീസ് സെപ്തംബർ മുതൽ കുതിരകളിൽ സൗഹൃദ പട്രോളിംഗ് ആരംഭിക്കും

spot_img

ദുബായ് :- ദുബായ് പോലീസ് സെപ്തംബർ മുതൽ  തെരുവുകളിൽ  കുതിരകളിൽ  സൗഹൃദ പട്രോളിംഗ് ആരംഭിക്കുന്നു. ദുബായി നിവാസികൾക്കാണ് ദുബായ് പോലീസ് വോളന്റിയർ ആകാനും പരിശീലനം ലഭിച്ച കുതിരകളിൽ നഗരത്തിലെ തെരുവുകളിൽ പട്രോളിംഗ് നടത്താനുമുള്ള അവസരം വാഗ്ദാനം ചെയ്യുന്നത്. സെപ്തംബർ മുതൽ ജൂൺ അവസാനം വരെ എല്ലാ ആഴ്ചയും ഇത് പ്രവർത്തിക്കുകയും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പെട്രോളിംങ് നടത്തുകയും ചെയ്യും.

2021-ൽ ഇതിലേയ്ക്കായി തിരഞ്ഞെടുക്കപ്പട്ട ആദ്യ ബാച്ചിന്റെ ട്രയൽ പെട്രോളിംങ് ക്യാപ്റ്റൻ ഹമദ് റഹ്മ അൽ ഷംസി, സർജന്റ് സെയ്ഫ് യൂസഫ് മുഹമ്മദ്, ഫസ്റ്റ് കോർപ്പറൽ അബ്ദുൾ മജീദ് അബ്ദുൾ റഹ്മാൻ എന്നിവർക്കൊപ്പം യാത്രയാരംഭിച്ചു.ഓരോ വോളണ്ടിയർക്കും വിസിബിലി-ടൈയ്‌ക്കായി മിന്നുന്ന എൽഇഡി ലൈറ്റ് നൽകി, കൊക്ക കോള അരീനയിൽ നിന്ന് സിറ്റിവാക്കിലേക്കും തിരിച്ചും യാത്ര ചെയ്തത്. യാത്രയിൽ ഓരോരുത്തരും ചുറ്റുപാടുകളുടെ സുരക്ഷയും ഉറപ്പാക്കി.

ചില പോലീസ് വോളന്റിയർ താമസക്കാരോട് മാസ്ക് ശരിയായി ധരിക്കാൻ ഓർമ്മിപ്പിച്ചപ്പോൾ , മറ്റു ചില പോലീസ് വോളന്റിയർ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടു. യാത്രയിൽ ഉടനീളം  കുട്ടികളുടെ അഭ്യർത്ഥന പ്രകാരം പോലീസ് ഉദ്യോഗസ്ഥർ അവരോടൊപ്പം സെൽഫികൾക്കും ഫോട്ടോയ്‌ക്കുമായി പോസ് ചെയ്യുകയും . ചെയ്ത പോലീസിന്റെ സൗഹൃദ മനോഭാവം പൊതുജനങ്ങൾക്ക് മതിപ്പുളവാക്കി.

ഇത് നല്ലൊരു കാര്യമാണ് പോലീസിന് സമൂഹവുമായി അത്തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ആളുകൾ പോലീസിനെ ഭയപ്പെടുകയോ അവരെ വിശ്വസിക്കാതിരിക്കുകയോ ചെയ്താൽ, അവർ സഹായത്തിനായി പോലീസിലേക്ക് പോകില്ല,” ഒരു ദുബായി നിവാസി പറഞ്ഞു.

റെഡ് സ്ട്രീക്ക്, ന്യൂ കാപ്രിസ്, സിജാം, സഗ്ലാവി എന്നീ കുതിരകളാണ് പട്രോളിംഗിൽ പങ്കെടുത്തത്. 17-നും 19-നും ഇടയിൽ പ്രായമുള്ള കുതിരകൾക്ക് തീയും വെള്ളവും തിരിച്ചറിയാനും അപകടസാധ്യത അനുഭവപ്പെടുമ്പോൾ നിർത്താനും പരിശീലനം ലഭിച്ചിട്ടുണ്ട്. പൊതു പരേഡുകളിലും ഇവന്റുകളിലും ആയിരിക്കുമ്പോൾ ഉച്ചത്തിലുള്ള സംഗീതം സഹിക്കാനും അവർ പ്രാപ്തരാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp