Wednesday, May 8, 2024
Google search engine

നാസ്‌കോ നാസര്‍
മരുഭൂമിയില്‍ തളിര്‍ത്ത നന്മമരം

spot_img

തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം നാട്ടിലും മറുനാട്ടിലുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്ന നാസ്‌കോ നാസര്‍ പറയുന്നു’ഞാന്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത് പണമുണ്ടാക്കുമ്പോഴല്ല, ആ പണം മറ്റുള്ളവരുടെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം ആകുന്നത് കാണുമ്പോഴാണ്. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധത ഒരു ബിസിനസ്സുകാരന്റെ ഉത്തരവാദിത്വമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.’
കഷ്ടപ്പാടിന്റെയും, കഠിനാധ്വാനത്തിന്റെയും ആഴക്കടല്‍ നിന്തിക്കടന്ന് ഇന്ന് സര്‍വ്വ സൗഭാഗ്യങ്ങളുടെയും അമരത്തിരുന്ന് നാസ്‌കോ നാസര്‍ പറയുന്നു, തന്റെ ജീവിതത്തെക്കുറിച്ച്… സ്വപ്നങ്ങളെക്കുറിച്ച്… പിന്നിട്ട വഴിത്താരകളെക്കുറിച്ച്… ഭാവി പദ്ധതികളെക്കുറിച്ച്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സമസ്ത മേഖലയിലുമുള്ള പുരോഗതിയാണ് വികസനമെന്ന വാക്ക്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി തന്നെ ഇന്നും തുടരുമ്പോള്‍ ഈ പദത്തിന് പ്രസക്തി ഇല്ലാതാകുന്നു. സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങള്‍ ഒരു ന്യൂനപക്ഷം മാത്രമാണ് ഇന്നും അനുഭവിക്കുന്നത്. ഇതിന്റെ പ്രധാനകാരണം ഉദ്യോഗസ്ഥരുടെ അഴിമതിയും, സ്വജനപക്ഷവാദവുമാണ്.

സ്വതന്ത്ര ഇന്ത്യയില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ജനക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നില്ല എന്നതാണ് സത്യം. ദാരിദ്ര്യ നിര്‍മാര്‍ജ്‌നത്തിന് വിഖാദമായി നില്‍ക്കുന്ന ഈ സ്ഥിതിക്ക് ഇനിയെങ്കിലും ഒരു മാറ്റം വരണം. സമുഹ മനസാക്ഷിയിലേക്ക് ചാട്ടുളി പോലെ തറച്ചുകയറുന്ന ഈ പരാമര്‍ശങ്ങള്‍ നാസ്‌കോ നാസര്‍ എന്ന ഒരു മുന്‍ പ്രവാസിയുടെതാണ്. രണ്ട് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തി പുതിയൊരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം ഒരു കാര്യം കൂടി അടി വരയിട്ടു തന്നെ പറയുന്നു.


‘ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സര്‍ക്കാരിന്റെ മാത്രമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. കേരളത്തില്‍ ഇന്നീ കാണുന്ന പുരോഗതികള്‍ക്ക് മുഖ്യപങ്ക് വഹിച്ച പ്രവാസികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിലെ മാത്രമല്ല ഇന്ത്യാ മഹാരാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും പട്ടിണി മാറ്റുവാന്‍ കഴിയും. ഇതിനായി നാട്ടിലെയും മറുനാട്ടിലെയും സമ്പന്നര്‍ ഒറ്റക്കെട്ടാകണം.
വയനാട്ടിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച് സ്വ പ്രയത്‌നം കൊണ്ട് സമുഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്ന വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സമകാലികതയില്‍ ഏറെ പ്രസക്തിയുണ്ട്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വപ്രയത്‌നത്താല്‍ വലിയ നിലയിലേക്ക് ഉയര്‍ന്നുവന്ന ആളാണ്, അതുകൊണ്ടു തന്നെ സാധാരണക്കാരന്റെ ദു:ഖങ്ങളും ദുരിതങ്ങളും മറ്റാരെക്കാളും ഇദ്ദേഹത്തിന് മനസ്സിലാകും. കഷ്ടപ്പാടിന്റെയും, കഠിനാധ്വാനത്തിന്റെയും ആഴക്കടല്‍ നിന്തിക്കടന്ന് ഇന്ന് സര്‍വ്വ സൗഭാഗ്യങ്ങളുടെയും അമരത്തിരുന്ന് നാസ്‌കോ നാസര്‍ പറയുന്നു,
തന്റെ ജീവിതത്തെക്കുറിച്ച്.. സ്വപ്‌നങ്ങളെക്കുറിച്ച്… പിന്നിട്ട വഴിത്താരകളെക്കുറിച്ച്… ഭാവി പദ്ധതികളെക്കുറിച്ച്…

കോരിച്ചൊരിയുന്ന മഴ.. അകമ്പടിയായി ഭൂമി പിളരും വിധം മിന്നല്‍ പിണരുകളും ഇടിനാദവും, വടവൃക്ഷശിഖരങ്ങളെ ഭൂമിയോളം ഉലച്ചുതാഴ്ന്ന ഘോരതാണ്ഡവ കാറ്റ്. മഴ നിന്നാലും മരങ്ങള്‍ പെയ്യുന്ന പെരുമഴക്കാട്. അതില്‍ കാട്ടുമൃഗങ്ങളും, കാട്ടരുവികളുമുണ്ട് അതെ അതാണ് മഴയുടെ നാട് വയനാട്. കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ല. കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ വയനാട്ടിലെ മാനന്തവാടിയ്ക്ക് അടുത്ത നാലാം മൈയില്‍ സ്വദേശിയാണ് നാസ്‌കോ നാസര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്‍ നാസര്‍. അവിടെ പിച്ചം കോട് കിരിയല്‍ വീട്ടില്‍ കുഞ്ഞബ്ദുള്ളയുടെയും, ആയിഷയുടെയും ഏഴാമത്തെ പുത്രനായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. കാപ്പുംകുന്ന് എല്‍ പി സ്‌കൂള്‍, പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മനന്തവാടി ഗവണ്‍മെന്റ് കോളേജ്, എന്നിവടങ്ങളില്‍ നിന്നുമായി സ്‌ക്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാസറിന്റെ പൂര്‍വ്വികര്‍ പാരമ്പര്യമായി കര്‍ഷകരായിരുന്നെങ്കിലും ഒരു ബിസിനസ്സുകാരനാകുക എന്നതായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ ഇദ്ദേഹത്തിന്റെ സ്വപ്‌നം.

അതിന്റെ പ്രധാന കാരണം തന്റെ ജീവിതം കൊണ്ട് സഹജീവികള്‍ക്കു കൂടി പ്രയോജനം ലഭിക്കണം എന്ന ആഗ്രഹമാണ്. വിദ്യാഭ്യാസ കാലം മുതല്‍ക്കെ നാസര്‍ അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അങ്ങനെ കലാലയ വിദ്യാഭ്യാസത്തിനു ശേഷം ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പിന്തുണയോടെ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു ഹാര്‍ഡ്വേര്‍ ഷോപ്പ് ആരംഭിച്ചു. വളരെ പെട്ടെന്ന് കച്ചവടം മെച്ചപ്പെട്ടു. അക്കാലത്ത് ഒരു ശരാശരി കുടുംബത്തിന് മാന്യമായി ജീവിക്കുവാന്‍ ആ വരുമാനം മതിയായിരുന്നു. എങ്കിലും നാസറിന് ഉറപ്പുണ്ടായിരുന്നു. തന്റെ ജീവിതം ഈ ചെറുഷോപ്പില്‍ തളച്ചിടാനുള്ളതല്ല. വെട്ടിപ്പിടിക്കുവാന്‍ തനിക്കിനിയും സാമ്രാജ്യങ്ങള്‍ ഏറെയുണ്ട്. ആ തിരിച്ചറിവുമായി സഞ്ചരിച്ച ധിഷണാ ശാലിയായ ആ ചെറുപ്പക്കാരന്‍ അതിനായുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം ഒരു സുഹൃത്തിന്റെ സഹായത്താല്‍ ബെഹ്‌റനിലേക്ക് ഒരു വിസ തരപ്പെട്ടു.

1988-ല്‍ ഒരു ബിസിനസുകാരനാകുക എന്ന സ്വപ്‌നവുമായി മണലാരുണ്യത്തിലേക്ക് യാത്രയായി. ബെഹ്‌റനിലേക്ക് യാത്ര തിരിക്കുമ്പോള്‍ നാസറിന്റെ കൈവശമുണ്ടായിരുന്നത് കേവലം ഒരു കോളേജ് സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നില്ല. ഏതൊരു മഹാമോരുവിന്റെ മുന്നിലും അടിയറ പറയാന്‍ മടിക്കുന്ന ഒരു മനസ്സുമുണ്ടായിരുന്നു. ദൈവം ചിലപ്പോള്‍ അങ്ങനെയാണ് തനിക്ക് പ്രിയപ്പെട്ടവര്‍ എന്ത് ആഗ്രഹിച്ചാലും ഉടന്‍ അവരുടെ കൈ വെള്ളയിയില്‍ വച്ചു കൊടുക്കും. അത്തരത്തില്‍ ദൈവത്തിനു പ്രിയപ്പെട്ട ഒരാളായിരിക്കാം നാസര്‍.

അതുകൊണ്ടായിരിക്കും ബെഹ്‌റനില്‍ വിമാനം ഇറങ്ങിയത്തിന്റെ അടുത്ത ദിവസം തന്നെ തന്റെ ഹോട്ടല്‍ നടത്തുന്നതിനായി ഒരു സുഹൃത്ത് നാസറിനെ ഏല്‍പ്പിച്ചത്.
അതെക്കുറിച്ച് നാസര്‍ തന്നെ പറയുന്നു, ‘ബന്ധുക്കള്‍ളും, സുഹൃത്തുക്കളും അതൊരു മഹാ ഭാഗ്യമായിട്ടാണ് കണ്ടത്. എന്നാല്‍ എന്നെ. സംമ്പന്ധിച്ചിടത്തോളം അതൊരു ഭാരിച്ച ഉത്തരവാദിത്വം തന്നെയായിരുന്നു. ഒന്നാമത് എല്ലാ പ്രവാസികളെയും പോലെ നാടും വീടും, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിട്ടു നില്‍ക്കുന്നതിന്റെ ആശങ്ക. പിന്നെ ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ട്. എല്ലാത്തിനെക്കാള്‍ ഉപരിയായി അത് നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു റസ്സ്‌റ്റോറന്റായിരുന്നു. എന്തായാലും തോറ്റോടാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പൊരുതാന്‍ തന്നെ തിരുമാനിച്ചു. ആദ്യമാദ്യം ഒരു പാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നു.

റസ്റ്റോറന്റ് ഏറ്റെടുത്തതിനു ശേഷം ഞാന്‍ ആദ്യം ചെയ്തത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു. അതുവരെ ആ ഹോട്ടലില്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കുമായിരുന്നില്ല. അതിനൊരു മാറ്റം ഞാന്‍ വരുത്തി. അവര്‍ക്ക് കൃത്യമായി ശമ്പളം കിട്ടിയതോടെ അവര്‍ ആത്മാര്‍ത്ഥതയോടെ എന്റെ കൂടെ നിന്നു. അതൊരു തുടക്കമായിരുന്നു. അബ്ദുള്‍ നാസര്‍ എന്ന നാട്ടുമ്പുറത്തുകാരനില്‍ നിന്നു നാസ്‌ക്കോ നാസര്‍ എന്ന വ്യവസായിലേക്കുള്ള തുടക്കം.അല്‍ നജാ എന്നതായിരുന്നു ആ റസ്റ്റോറന്റിന്റെ പേര്.

സ്വദേശികളും വിദേശികളും അടങ്ങുന്ന 25 ഓളം തൊഴിലാളികളെ വച്ച് മൂന്ന് വര്‍ഷക്കാലം അദ്ദേഹം ബഹ്‌റനില്‍ ആ ഹോട്ടല്‍ നടത്തി. തുടര്‍ന്ന് അന്നുവരെയുള്ള സമ്പദ്യം ഉപയോഗിച്ച് ഒരു യുസ്ഡ് കാര്‍ ഷോറൂം ആരംഭിച്ചു. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി വാഹനങ്ങള്‍ ഷോറുമിലെത്തിയതോടെ യൂസിഡ് കാര്‍ മേഖലയിലും നാസര്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി. അതൊടൊപ്പം കാലിക്കറ്റ് റസ്റ്റോറന്റ് എന്ന പേരില്‍ സ്വന്തമായി ഒരു ഹോട്ടല്‍ ആരംഭിച്ചു.

അന്നേവരെ ഹോട്ടല്‍ മേഖലയില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്തിനോടൊപ്പം നാസറിന്റെ കഠിനാദ്ധ്വാനവും, സത്യസന്ധതയും വളക്കൂര്‍ ആയതോടെ രുചിയുടെ ലോകത്തെ ആരാലും പിടിച്ചുകെട്ടാനാവത്ത ഒരു യാഗാശ്വമായി മാറി നാസറും അദ്ദേഹത്തിന്റെ കാലിക്കറ്റ് റസ്റ്റോറന്റും.
ബെഹ്‌റിനിലെ ഹോട്ടല്‍ വ്യവസായത്തിനിടെ നാട്ടിലെത്തിയ നാസര്‍ ബാംഗ്ലൂര്‍ കേന്ദ്രമായി രാജധാനി ഡവലപ്പേഴ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ച് റിയല്‍ എസ്സ്‌റ്റേറ്റ് മേഖലയിലേക്കു കൂടി തിരിഞ്ഞു.

ദൈവാനുഗ്രഹത്താല്‍ അതിലും നാസര്‍ വിജയക്കൊടി പാറിച്ചു.
അഞ്ച് വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയ ആള്‍ എന്ന നിലയില്‍ ഇദ്ദേഹം പറയുന്നു ‘ കരുതലോടെയും, സൂഷ്മതയോടും ചെയ്താല്‍ വന്‍ നേട്ടമുണ്ടാക്കാവുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ബാംഗ്ലൂരില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സിമന്റ് വ്യവസായത്തിന്റെ അനന്ത സാധ്യതകള്‍ നാസര്‍ തിരിച്ചറിയുന്നത്. പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു. അതെക്കക്കുറിച്ച് കൂടുതല്‍ പഠിച്ചതോടെ പുതിയൊരു കമ്പനി ആരംഭിക്കുവാന്‍ തിരുമാനിച്ചു.

കമ്പനിക്ക് പല പേരുകളും ഉള്‍തിരിഞ്ഞു വന്നെങ്കിലും ഒന്നിലും ഒരു തൃപ്തി തോന്നില്ല. ഒടുവില്‍ അറബിയില്‍ സഹായം എന്ന് അര്‍ത്ഥം വരുന്ന സ്വന്തം പേരില്‍ നിന്ന് ചെന്നൈ ആസ്ഥാനമാക്കി നാസ്‌കോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലുടനീളം ശൃംഖലയുള്ള ഈ കമ്പനിയുടെ കോപ്പറേറ്റ് ഓഫീസ് കോഴിക്കോട് സൗത്ത് ബീച്ചിലാണ്.
കമ്പനിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളാണ്. ഭാര്യ സുഹറയും, മകള്‍ ആയിഷ ഷിദ്ദുവും ഡയറക്ടര്‍മാരാണ്. നാസ്‌കോ സിമിന്റ് കമ്പനി വഴി പ്രത്യക്ഷവും പരോക്ഷവുമായി 5000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംതൃപ്തിയിലാണ് ഇന്ന് അബ്ദുള്‍ നാസര്‍.

സാമൂഹ്യ പ്രതിബദ്ധത പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണെന്ന് വിശ്വസിക്കുന്ന നാസ്‌കോ നാസര്‍ സാധാരണക്കാരോടും നിര്‍ദ്ധനരോടുമുള്ള തന്റെ ഉത്തരവാദിത്വം മറക്കുന്നില്ല. നിര്‍ദ്ധനരുടെയും നിരാലംബരുടെയും ക്ഷേമം ഉറപ്പുവരുത്തുക, പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കുക, ഇങ്ങനെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി വരുന്നുണ്ട്. നാസ്‌കോ സിമന്റ് വഴി ലഭിക്കുന്ന ലാഭം ഉപയോഗിച്ച് 5 വര്‍ഷത്തിനുള്ളില്‍ 1000 വീട് വച്ചു നല്‍കുവാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. പഴയയൊരു ഫുട്‌ബോള്‍ പ്ലെയറായിരുന്ന നാസര്‍ ഫുട്‌ബോള്‍ മേഖലയില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ കായിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരുവാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഇതു മാത്രമല്ല തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം നാട്ടിലും മറുനാട്ടിലുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്ന നാസ്‌കോ നാസര്‍ പറയുന്നു ‘ഞാന്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത് പണമുണ്ടാക്കുമ്പോഴല്ല, ആ പണം മറ്റുള്ളവരുടെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം ആകുന്നത് കാണുമ്പോഴാണ്. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധത ഒരു ബിസിനസ്സുകാരന്റെ ഉത്തരവാദിത്വമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.’


വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന മഹത് വചനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇദ്ദേഹം തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. എന്നെക്കൊണ്ട് ആകുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്കു ചെയ്യുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. അദ്ദേഹം കൂട്ടി ചേര്‍ത്തു.
മുതലാളിമാര്‍ തൊഴിലാളികളെ ഏറെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന സമകാലികതയില്‍ തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ മുഴുവന്‍ സഹപ്രവര്‍ത്തകരായി കണ്ട് അവരുടെ ക്ഷേമകാര്യങ്ങളില്‍ ഔത്സുകം പുലര്‍ത്തുന്ന ഇദ്ദേഹം അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുകൊള്ളുന്ന ഒരു വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫുകള്‍ സാക്ഷ്യം പറയുന്നു. തന്റെ ഉയര്‍ച്ചയുടെ വിജയ രഹസ്യം കുടുംബത്തിന്റെ പ്രാര്‍ത്ഥനയും, തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവുമാണെന്ന് ഇദ്ദേഹം കൂട്ടി ചേര്‍ത്തു.


നല്ലകാര്യം ചെയ്താല്‍ നാല്‍പ്പതല്ല നാലായിരം വട്ടം വിളിച്ചു പറഞ്ഞു നാലാളെ അറിയ്ക്കുന്നക്ക് ഒരു അപവാദമായി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ താനും പടച്ചതമ്പുരാനും മാത്രം അറിഞ്ഞാല്‍ മതിയെന്ന് അടിവരയിട്ടു പറഞ്ഞ്, സാമൂഹ്യ നന്മകള്‍ ചെയ്യുന്നതില്‍ എന്നും. മുന്‍നിരയില്‍ നില്‍ക്കുന്ന ഈ വയനാടുകാരന്‍ സഹജീവികളോട് സഹാനുഭൂതിയുള്ള ചുരുക്കം ചില ബിസ്സിനസ്സുകാരില്‍ ഒരാളാണ്. തനിക്ക് ലഭിച്ചതെല്ലാം ദൈവത്തിന്റെ വരദാനമാണെന്നും, അതുകൊണ്ടു തന്നെ അതില്‍ ഒരു ഭാഗം മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന ഈ മുന്‍ പ്രവാസിയെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് മാതൃകയാക്കാവുന്നതാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp