Saturday, May 18, 2024
Google search engine

നാസ ശാസ്ത്രജ്ഞർ ചന്ദ്രനിൽ നിന്ന് കൊണ്ടുവന്ന മണ്ണിൽ സസ്യങ്ങൾ വിജയകരമായി വളർത്തുന്നു

spot_img


വാഷിംഗ്ടൺ:നാസ ശാസ്ത്രജ്ഞർ ചന്ദ്രനിൽ നിന്ന് കൊണ്ടുവന്ന മണ്ണിൽ സസ്യങ്ങൾ വിജയകരമായി വളർത്തുന്നു.ബഹിരാകാശ കൃഷിയിലേക്കുള്ള ഒരു വിപുലമായ ചുവടുവെപ്പിൽ, അപ്പോളോ പ്രോഗ്രാം ബഹിരാകാശ സഞ്ചാരികൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ചന്ദ്രനിൽ നിന്ന് എടുത്ത ഏതാനും ഗ്രാം മണ്ണിൽ സസ്യങ്ങൾ വളർത്താൻ ശാസ്ത്രജ്ഞർക്ക് ആദ്യമായി കഴിഞ്ഞു.ഈ വിജയം വരും നാളുകളിൽ ചന്ദ്രനിൽ നേരിട്ട് സസ്യങ്ങൾ വളർത്താൻ കഴിയുമെന്ന പ്രതീക്ഷ ഉയർത്തുന്നു, ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ തയ്യാറാക്കി കമ്മ്യൂണിക്കേഷൻസ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതെക്കുറിച്ചുള്ള സാധ്യതകൾ വിളിച്ചോതുന്നു പക്ഷെ ചന്ദ്രനിൽ ഇംപ്ലാന്റ് ചെയ്യുന്നതിനുമുമ്പ് ഇനിയുംവളരെയധികം ഗവേഷണങ്ങളും നടത്തേണ്ടതുണ്ട് എന്നു പറയുന്നു.നാസയുടെ ദീർഘകാല മനുഷ്യ പര്യവേക്ഷണ ലക്ഷ്യങ്ങൾക്ക് ഈ പഠനം പ്രധാനമാണ്,” നാസ പ്രസിഡന്റ് ബിൽ നെൽസൺ ഒരു പ്രസ്താവനയിൽ പറഞ്ഞു:അപ്പോളോ 11, 12, 17 ദൗത്യങ്ങളിൽ ചന്ദ്രനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച 12 ഗ്രാം ചാന്ദ്ര മണ്ണാണ് (ഏതാനും ടീസ്പൂണുകൾക്ക് തുല്യം) ഗവേഷകർ അവരുടെ പഠനത്തിനായി ഉപയോഗിച്ചത്. അവർ റെഗോലിത്ത് എന്ന് വിളിക്കുന്ന ഒരു ഗ്രാം മണ്ണ് വളരെ ചെറിയ പാത്രങ്ങളിൽ ഇട്ടിട്ട് വിത്തും ചേർത്ത് ദിവസവും അതിന്റെ ചുവട്ടിൽ ഒരു പോഷക ലായനി ഒഴിച്ചാണ് വളർത്തിയത്.മൗസ് ഇയർ ക്രെസ് എന്ന സസ്യമാണ് നടുന്നതിന് തിരഞ്ഞെടുത്തത്. നട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചന്ദ്രനിലെ മണ്ണിൽ നട്ട വിത്തുകൾ മുളച്ചു.ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽഭാവിയിൽ, സസ്യങ്ങൾക്ക് പ്രതികൂലമായ അന്തരീക്ഷം എങ്ങനെ കൂടുതൽ അനുയോജ്യമാക്കാം എന്നറിയാൻ ശാസ്ത്രജ്ഞർ ഗവേഷണം നടത്താൻ പദ്ധതിയിടുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp