Saturday, May 18, 2024
Google search engine

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അപരിചിതര്‍ക്ക് ഉപയോഗിക്കുവാൻ നല്‍കരുത്; ഒമാൻ പൊലീസ്

spot_img

മസ്ക്കറ്റ് :നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അപരിചിതര്‍ക്ക് ഉപയോഗിക്കുവാൻ നല്‍കരുതെന്ന് ഒമാൻ പോലിസ് അറിയ്ക്കുന്നു.സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ അപരിചിതര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്ന പ്രവണതയ്‌ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ ശേഷം അവ അപരിചിതര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് കടുത്ത നിയമപ്രശ്‌നങ്ങളിലേക്ക് നയിക്കാനിടയാക്കും. വിദേശത്ത് നിന്ന് ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.തട്ടിപ്പു സംഘങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. പകരമായി ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ പേരില്‍ ഒമാനില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇരകളില്‍ നിന്ന് കൈവശപ്പെടുത്തുകയും, അവ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ക്കായി ദുരുപയോഗം ചെയ്യുന്നതാണ് രീതി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലര്‍ത്താനും, നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാരെ കുറിച്ചുള്ള വിവരങ്ങള്‍ 80077444 എന്ന ഹോട്ട് ലൈന്‍ നമ്പറിലൂടെ പൊലീസുമായി പങ്ക് വെക്കാവുന്നതാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp