Wednesday, May 8, 2024
Google search engine

നിങ്ങൾ ഒരു അഹങ്കാരിയാണോ…?

spot_img

നിങ്ങൾ ഒരു അഹങ്കാരിയാണോ എന്ന് ചോദിച്ചാൽ നിങ്ങൾ പറയുക അല്ല എന്ന ഉത്തരമായിരിക്കും. നിങ്ങൾ മാത്രമല്ല ലോകത്ത് ഒരാളുപോലും താനൊരു അഹങ്കാരിയാണെന്ന് തുറന്ന് സമ്മതിച്ചു തരില്ല. അതു മറ്റൊന്നും കൊണ്ടല്ല, തൻ ഒരു അഹങ്കാരിയാണെന്ന് അയാൾക്ക് അറിവില്ലത്തതു കൊണ്ടാണ്. എന്താണ് ഈ അഹങ്കാരം എന്തിലെങ്കിലും ഒന്നിൽ അകപ്പെട്ടിരിക്കുന്ന അവസ്ഥയെയാണ് അഹങ്കാരം എന്നു പറയുന്നത്.

മറ്റൊരാളേക്കാൾ ഉയർന്നതാണെന്ന് ഒരാൾ കരുതുന്ന അങ്ങേയറ്റത്തെ അവസ്ഥയാണിത്. എന്തായാലും ഒരു കാര്യം സത്യമാണ് നിങ്ങൾ ഒരു അഹങ്കാരിയാണെങ്കിൽ നിങ്ങൾ സ്വയം അഭിമാനിക്കുന്നവരാണ്. നിങ്ങൾ സ്വയം ബഹുമാനിക്കുകയും മറ്റുള്ളവർ ബഹുമാനിക്കാൻ അർഹരാവുകയും ചെയ്യുന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടോ…?എങ്കിൽ ഇത് നിങ്ങളുടെ അഭിമാനത്തിന്റെ ആരോഗ്യകരമായ ഒരു വശമാണെന്ന് ഞാൻ പറയും എന്നാൽ “നിങ്ങൾ മാത്രമാണ് മികച്ചയാൾ മറ്റുള്ളവർ നിങ്ങളെക്കാൾ താഴ്ന്നന്ന വരാണെന്ന തോന്നൽ നിങ്ങൾക്കുണ്ടോ ….? അതത്ര ആരോഗ്യകരമല്ലാത്ത ഒരു ധാരണയാണെന്ന് മറ്റുള്ളവർക്ക് തോന്നുന്നിടത്താണ്  നിങ്ങൾ അഹങ്കാരിയായി മാറുന്നത്.

അല്‍പം പ്രതാപമോ മറ്റോ ഉണ്ടെങ്കില്‍ ഗര്‍വോടെ പെരുമാറുന്ന പലരെയും നാം കണ്ടുമുട്ടുന്നുണ്ട്. പണമോ അധികാരമോ പാണ്ഡിത്യമോ പോലെ കരഗതമാക്കാന്‍ പ്രയാസമുള്ളവ കൈയില്‍ വരുമ്പോള്‍ നില  മറന്ന് പെരുമാറുന്ന ധാരാളം പേരുണ്ട് സമൂഹത്തില്‍. മറ്റുള്ളവര്‍ വെറും കീടങ്ങളും താന്‍ മഹാമിടുക്കനുമാണെന്ന ദുഷ്ചിന്തയാണ് പ്രധാനമായും നിലമറന്നുള്ള അഹങ്കാരത്തിലേക്ക് നയിക്കുന്നത്. ഇനി നിങ്ങൾ ഒരു അഹങ്കാരിയാണെന്ന് എങ്ങനെ നിങ്ങൾക്ക് മനസ്സിലാക്കാം എന്നു നോക്കാം.

“ഒരു കാര്യം നമ്മൾ പറഞ്ഞു കഴിഞ്ഞാലോ പ്രവർത്തിച്ചു കഴിഞ്ഞാലോ നിങ്ങൾ ചെയ്തത്  തെറ്റാണെന്ന് നിങ്ങൾക്ക് മനസ്സിലാകുമ്പോൾ ക്ഷമിക്കണം,   ഞാൻ തെറ്റാണ് പറഞ്ഞത് , ഞാൻ ഒരു തെറ്റ് ചെയ്തു” എന്ന് പറയാൻ മനസ്സു നിങ്ങളോട് ആവശ്യപ്പെടുമ്പോൾ

നിങ്ങൾ അസ്വസ്ഥരാക്കുന്നുണ്ടോ..?നിങ്ങൾക്ക് മറ്റൊരാളെ അവഹേളി ക്കുവാനും, താഴ്ത്തിക്കെട്ടാനുമുള്ള പ്രവണതയുണ്ടോ..?

മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തെയ്യാറാകാതെ താൻ പറയുന്നതാണ് ശരി എന്നു പറഞ്ഞ് സ്വന്തം അഭിപ്രായം നിങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാറുണ്ടോ..?

നിങ്ങളെക്കാൾ മുതിർന്നവരോട് നിങ്ങൾ വിരൽ ചൂണ്ടി സംസാരിക്കാറുണ്ടോ..?

മറ്റൊരാൾ നിങ്ങളെ വിമർശിക്കുമ്പോൾ നിങ്ങൾ പൊട്ടിത്തെറിക്കാറുണ്ടോ..?

മറ്റുള്ളവർ നിങ്ങളെ ബഹുമാനിച്ചില്ലെങ്കിൽ നിങ്ങളിൽ ഈഗോ വർക്കു ചെയ്യാറുണ്ടോ..?

മറ്റുളളവരെ ചൂഷണം ചെയ്യുന്നതിൽ  കുറ്റബോധം തോന്നാത്തവരാണോ നിങ്ങൾ..?

ഇഷ്ടമില്ലാത്ത ആളുകളെ ശത്രുവായി കാണുന്നവരാണോ നിങ്ങൾ…?

മറ്റുള്ളവരെക്കാൾ എന്തിനും മിടുക്കൻ ഞാനാണ്. ഇത്തരം കാര്യങ്ങൾ നിങ്ങളിൽ ഉണ്ടോ..?

എങ്കിൽ ഉറപ്പിച്ചോളു നിങ്ങൾ ഒരു അഹങ്കാരിയാണ്.

പതിനഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് വേരുകളുള്ള പഴയ സ്ലാവോണിക് “ഗ്രേഡിൽ” നിന്നാണ് അഹങ്കാരം” എന്ന വാക്ക് ഉത്ഭവിച്ചതെന്നും, അതല്ല” prud,”എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് അഹങ്കാരം എന്ന വാക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു.ആത്മവിശ്വാസവും അഹങ്കാരവും തമ്മിൽ മികച്ചൊരു ബന്ധമുണ്ട്. രണ്ടും സ്വന്തം കഴിവുകളിൽ ശക്തമായ വിശ്വാസം പുലർത്തുന്നവരായിരിക്കും.ഒരാളുടെ വിജയത്തിന്റെ കൂടെ സ്വാർത്ഥത കൂടി കലരുമ്പോഴാണ് അയാളിൽ അഹങ്കാരം ഉടലെടുക്കുന്നത്. ഇത് ഒരാളിൽ എത്രയൊക്കെ നന്മയുണ്ടായാലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന സ്വഭാവമാണ് ഈ അഹങ്കാരം. സ്വന്തം പ്രാധാന്യത്തിന്റെ ഒരു പ്രകടനമാണിത്”ഞാനില്ലാതെ ലോകം നിലനിൽക്കില്ല” എന്ന അഭിപ്രായമാണ് ഇത്തരം  ആളുകൾക്ക്.

അഹങ്കാരികൾ കരുതുന്നത് എല്ലാം തങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു, എല്ലാം തന്നിൽ ആശ്രയിച്ചിരിക്കുന്നു എന്നാണ് അധികാരം, ധനം, സൗന്ദര്യം, കുടുംബമഹിമ, ഗോത്രം തുടങ്ങിയവയുടെ പേരിലാണ്  ഒരാൾ സാധാരണ അഹങ്കരിക്കാറുള്ളത്.. മനുഷ്യർക്ക് മാത്രമല്ല മഹാമുനികൾക്കും , മലാഖമാർക്കുംവരെ അഹങ്കാരം ഉണ്ടായിരുന്നെന്നാണ് വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നത്.

ഹിന്ദു പുരാണത്തിലെ അതിലൊരു കഥ ഇങ്ങനെ..

വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു കൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷിക്ക് അതിന്റെ കാരണം എന്തെന്നറിഞ്ഞേ മതിയാകൂ. ഒരിക്കൽ‍ മഹാവിഷ്ണുവിനെ നേരിൽ‍ കണ്ടപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷി തുറന്നുചോദിച്ചു. “ഭഗവാനേ, ഞാനും വസിഷ്ഠനും ഒരേവിധത്തിൽ‍ തപശ്ശക്തി നേടിയവരും ഒരേപോലെ കഴിവുള്ളവരുമാണ്. എന്നിട്ടും എല്ലാവർ‍ക്കും വസിഷ്ഠനോടാണു കൂടുതലിഷ്ടം. എന്താണതിന്റെ കാരണം? എത്ര ചിന്തിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. ദയവായി പറഞ്ഞുതന്നാലും.

മഹാവിഷ്ണു വിനീതപൂർ‍വം വിശ്വാമിത്രമഹർ‍ഷിയെ പ്രണമിച്ചുകൊണ്ടു പറഞ്ഞു, മഹാമുനേ, താങ്കളുടെ ചോദ്യത്തിന് ഉടനടി ഒരുത്തരം തരാൻ‍ പ്രയാസമാണ്. കുറച്ചുകാലം ക്ഷമയോടെ കാത്തിരുന്നാൽ‍ ഇതിന്റെ യാഥാർ‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാക്കിത്തരാം.

ദിവസങ്ങൾ‍ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു. അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ‍ ഇരുവരും ശ്രേഷ്ഠരിൽ‍ ശ്രേഷ്ഠരാണ്. അതേപോലെ സദാ കർമ്മനിരതരുമാണ്. ഞാൻ‍ നിങ്ങളെ ഒരു കാര്യം ഏൽ‍പ്പിക്കുകയാണ്. കുറച്ചു ദിവസങ്ങൾ‍ക്കകം ഇരുവരും നിങ്ങളെക്കാൾ‍ താഴ്ന്നവരായ നൂറ്റൊന്നു പേരെ കണ്ടെത്തി അവർ അന്നം ഊട്ടണം. അതിനുശേഷം എന്നെ വന്നു കാണുകയും വേണം.

വിഷ്ണുവിന്റെ നിർ‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മഹർ‍ഷിവര്യർ‍ യാത്രയായി. പിറ്റേന്നു തന്നെ വിശ്വാമിത്ര മഹർ‍ഷി നൂറ്റൊന്നിനു പകരം ആയിരത്തൊന്നാളുകൾ‍ക്ക് വിഭവസമൃദ്ധമായ സദ്യ നടത്തി. തികഞ്ഞ സന്തോഷത്തോടെ അടുത്ത ദിവസം തന്നെ മഹാവിഷ്ണുവിന്റെ സമീപമെത്തി കാര്യങ്ങൾ‍ അറിയിക്കുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർ‍ഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ‍ കഴിഞ്ഞപ്പോൾ‍ വസിഷ്ഠ മഹർ‍ഷി ക്ഷീണിച്ചവശനായി വൈകുണ്ഠത്തിലെത്തി. കണ്ടമാത്രയിൽ‍ തന്നെ മഹാവിഷ്ണു ചോദിച്ചു അങ്ങ് തീരെ അവശനാണല്ലോ, എന്തേ വരാൻ ഇത്ര വൈകിയത്?

“ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽ‍പ്പിച്ച കർമ്മം നിർ‍വ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു ഭൂമിയിൽ‍ കണ്ടെത്താനായില്ല. പക്ഷിമൃഗാദികൾ ‍പോലും എന്നെക്കാൾ‍ ശ്രേഷ്ഠരാണ്. പിന്നെ എങ്ങനെയാണ് ഞാൻ താഴ്ന്നവരെ ഊട്ടുന്നത് ” .

മഹാവിഷ്ണു വിശ്വാമിത്ര മഹർ‍ഷിയെ നോക്കി പറഞ്ഞു, എന്തുകൊണ്ടാണ് വസിഷ്ഠ മഹർ‍ഷിയെ ലോകം കൂടുതൽ‍ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ‍ അങ്ങേയ്ക്കു ബോധ്യമായിക്കാണുമല്ലോ. അങ്ങ് ലോകത്തുള്ളവരെല്ലാം അങ്ങയേക്കാൾ‍ താഴെ എന്നു വിശ്വസിക്കുന്നു. വസിഷ്ഠ മഹർ‍ഷി എല്ലാവരും തന്നെക്കാൾ‍ വലിയവരെന്നു വിശ്വസിക്കുന്നു. അങ്ങയുടെ അഹങ്കാരത്തേക്കാൾ അദ്ദേഹത്തിന്റെ എളിമയാണ് ആളുകൾക്കിഷ്ടം. ഇത്തരം നിരവധി കഥകൾ   ഹിന്ദു പുരണങ്ങളിൽ നമുക്ക് കാണുവാൻ കഴിയും. ഹിന്ദു പുരാണങ്ങളിൽ മാത്രമല്ല മുസ്ലിംങ്ങളുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ ഗ്രന്ഥങ്ങളിൽ അഹങ്കാരത്തെക്കുറിച്ച് പറയുന്നുണ്ട്.

മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ അഹങ്കാരത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.

“ആദം നബിയെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ച അല്ലാഹു അദ്ദേഹത്തിനു മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ മാലാഖമാരോട് ആവശ്യപ്പെട്ടു. എല്ലാവരും തയ്യാറായി. എന്നാൽ ഇബ്‌‌ലീസ് എന്ന മാലഖ മാത്രം അതിന് തെയ്യാറായില്ല. കളിമണ്ണുകൊണ്ടുണ്ടാക്കിയ മനുഷ്യനെ മാലാഖയായ താൻ പ്രണമിക്കേണ്ട ആവശ്യമെന്ത് എന്നതായിരുന്നു ഇബ്‌‌ലീസിന്റെ നിലപാട്. അതോടെ ഇബ്‌‌ലീസിനെ ദൈവം സ്വർഗത്തിൽനിന്നു പുറത്താക്കി എന്ന് ഖുറാനിൽ പറയുന്നുണ്ട്. ഖുർറാനിലെ  ‘അൽ-ഇസ്‌റാഇ’ൽ എന്ന അധ്യായത്തിൽ  ഇങ്ങനെ പറയുന്നു, ‘ഭൂമിയിൽ നീ അഹന്തയോടെ നടക്കരുത്. തീർച്ചയായും നിനക്ക് ഭൂമിയെ പിളർത്താനൊന്നും കഴിയില്ല. ഉയരത്തിൽ പർവതങ്ങൾക്കൊപ്പം എത്താനും കഴിയില്ല.’

മുഹമ്മദ് നബി (സ്വ)  പറഞ്ഞു, ‘വിനയാന്വിതരെ അല്ലാഹു ഉന്നതിയിലേക്ക് നയിക്കും.’ സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുന്നതും മറ്റുള്ളവരിൽ സദാ ന്യൂനത കണ്ടെത്തുന്നതും അഹങ്കാരത്തിന്റെ ലക്ഷണമാണെന്ന് ഖുർആൻ സാക്ഷ്യം പറയുന്നു. നല്ല വസ്ത്രമണിയുന്നത് അഹങ്കാരമല്ലെന്നും ഭംഗിയായി നടക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നും പ്രവാചകൻ ഒരിക്കൽ ചോദ്യത്തിനു മറുപടി നൽകുകയുണ്ടായി.അങ്ങനെയാണ് സർവ്വശക്തനായ അല്ലാഹു അഹങ്കാരിയായ ഓരോ സ്വേച്ഛാധിപതിയുടെയും ഹൃദയത്തിൽ മുദ്ര പതിപ്പിക്കുന്നത്” (ഖുർആൻ, 40:35) തിരുഹദീസിലും അഹങ്കാരത്തെപ്പറ്റി പറയുന്നുണ്ട്: “അഹങ്കാരത്തിന്റെ പൊടിപോലും ഹൃദയത്തിൽ ഉള്ളവൻ  സ്വർഗത്തിൽ പ്രവേശിക്കുകയില്ല.”മറ്റൊരു ലോകത്ത്, നരകാഗ്നിയും കഠിനമായ ശിക്ഷയും അവനെ കാത്തിരിക്കുന്നു. വിശുദ്ധ ഹദീസിൽ സർവശക്തനായ അല്ലാഹു പറയുന്നു: “അഹങ്കാരം എന്റെ ബാഹ്യവസ്ത്രം, മഹത്വം എന്റെ താഴ്ന്ന വസ്ത്രം, തർക്കിക്കുന്നവന് ഞാൻ നരകം കൊണ്ടുവരും,” അതായത് “അഹങ്കാരവും മഹത്വവും എന്റെ പ്രത്യേക ഗുണങ്ങളാണ്, അതിനാൽ മറ്റൊരാൾക്ക് അവ ലഭിക്കുന്നത് ഉചിതമാണ്. ”. ഫറോവയും നംറൂദും അധികാരത്തില്‍ ഉന്മത്തരായി തങ്ങള്‍ തന്നെയാണ് ദൈവങ്ങളെന്ന് സ്വയം പ്രഖ്യാപിച്ചു. ധന കൂമ്പാരങ്ങള്‍ സ്വന്തമാക്കിയ ഖാറൂന്‍ ഒരു ദൈവത്തിനും തന്നെ കീഴ്‌പ്പെടുത്താനാകില്ലെന്ന തരത്തില്‍ അഹങ്കാരിയായിത്തീര്‍ന്നു. വംശത്തിന്റെയോ കുലത്തിന്റെയോ തറവാടിന്റെയോ ദേശത്തിന്റെയോ പേരിലുള്ള അഹങ്കാരം തികച്ചും നിരര്‍ഥകമാണ്. ഇസ്‌ലാമിന്റെ മഹത്തായ അധ്യയനങ്ങള്‍ അറിയാത്തതു കൊണ്ടോ അല്ലെങ്കില്‍ ആ അധ്യയനങ്ങളെ അവഗണിച്ചു കൊണ്ടോ ആണ് പലരും ഈ രൂപത്തില്‍ സ്വയം ശ്രേഷ്ട്ര ചിന്തകളിലേക്ക് എത്തുന്നത്. ഹൃദയത്തില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന നബിവചനം ഇവിടെ പ്രസക്തമാണ്. “നീ ആളുകളിൽനിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയിൽ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.(31:19) പ്രപഞ്ചത്തില്‍ ആദ്യമായി അഹങ്കാരം നടിച്ച് സ്രഷ്ടാവിന്റെ ശാപത്തിന് പാത്രമായവന്‍ ഇബ്‌ലീസാണ്. കൂടാതെ ദൈവിക ശിക്ഷക്ക് പാത്രമായ സമൂഹങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത്ത് അവരുടെ നാശത്തിന് പ്രധാനഹേതു അവരുടെ അമിതമായ ഗര്‍വാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അഹങ്കാരത്തെക്കുറിച്ച്

ക്രിസ്താനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ പറയുന്നതു കേൾക്കു :- മരകമായ ഏഴ് വൻ പാപങ്ങളിൽ ഒന്നാണ് അഹങ്കാരം എന്നാണ് ബൈബിൾ പറയുന്നത്.“അഹങ്കാരം വരും, ലജ്ജയും വരും;എളിയവരോടുംജ്ഞാനത്തോടും കൂടെ”(അധ്യായം 11, വാക്യം 2). അഹങ്കാരം നാശത്തിന് മുമ്പും അഹങ്കാരം വീഴുന്നതിന് മുമ്പും” (16:18).നാം ആരാണെന്ന തിനെക്കുറിച്ച് രസകരമായ മറ്റൊരു വിശദീകരണവും ബൈബിളിലുണ്ട്. ദൈവം കുശവൻ. ഞങ്ങൾ കുശവന്റെ സൃഷ്ടിയാണ്, അതിനാൽ പോട്ടർ എന്തിനാണ് ഇത് സൃഷ്ടിച്ചതെന്ന് കലത്തിന് അഭിമാനിക്കാൻ കഴിയുമോ? ഒരെണ്ണം മറ്റേയാളുടെ ചില ആവശ്യങ്ങൾക്കായി സൃഷ്ടിച്ചു, പക്ഷേ അവന്റെ സ്ഥാനത്ത് അത് ആവശ്യമാണ്. അഹങ്കാരം നമ്മെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു, തുടർന്ന്ഞങ്ങൾക്ക് ഒരുകുഴപ്പ മുണ്ടാകും.അഹങ്കാരത്തോടുള്ള ദൈവത്തിന്റെ മനോഭാവത്തെ സദൃശവാക്യങ്ങൾ വിവരിക്കുന്നു: “ഇവിടെ … കർത്താവ് വെറുക്കുന്നതെന്താണ് “നുണ പറയുന്ന നാവ്, നിരപരാധികളായ രക്തം ചൊരിയുന്ന കൈകൾ . “ദൈവം അഹങ്കാരികളെ വെറുക്കുന്നു, എന്നാൽ എളിയവർക്ക് കൃപ നൽകുന്നു.” അതായത്, ഒരു വ്യക്തിക്ക് തന്നിൽത്തന്നെ അഭിമാനം വളർത്താൻ കഴിയും അല്ലെങ്കിൽ അത് ശ്രദ്ധിക്കാതിരിക്കാം, പക്ഷേ അപ്പോൾ അയാൾക്ക് കൃപ നഷ്ടപ്പെടും. വിശുദ്ധഗ്രന്ഥങ്ങൾ അഹങ്കാരം നാശത്തിലേയ്ക്കുള്ള പാതയാണെന്ന് അടിവരയിട്ട് പറയുമ്പോഴും  തത്ത്വചിന്തകർക്ക് അഹങ്കാരത്തോട് രണ്ടു പക്ഷമാണ് വെച്ചു പുലർത്തുന്നത്. തത്ത്വചിന്തകരൂടെ കാഴ്ചപ്പാടിൽ, അഹങ്കാരം ആളുകളെ മെച്ചപ്പെടുത്തുന്നതിനും പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനും സഹായിക്കുന്നതായി പറയുന്നു. അഹങ്കാരമുള്ളവർ മറ്റ് ആളുകളെക്കാൾ ഉയർന്നു വരുമെന്നാണ് ചിലതത്വ ചിന്തകന്മാരുടെപക്ഷം. എന്നാൽ  മറ്റു ചില തത്ത്വചിന്തകർ പറയുന്നത്  ഈ ഉയർച്ചയ്ക്ക് അടിസ്ഥാനപരമായ ലക്ഷ്യങ്ങളൊന്നുമില്ല. അതിനാൽ, ഇത് അധ:പതനത്തിലേക്ക് നയിക്കുമെന്നാണ്.ഇത്തരത്തിൽ രണ്ടഭി പ്രായം പറയുമ്പോഴും, അഹങ്കാരം മനുഷ്യന്റെ കഴിവിനുള്ള ഒരു ഉത്തേജകമാണെന്നാണ് രണ്ടു കൂട്ടരുടെയും അഭിപ്രായം.അഹങ്കാരം ഒരു വ്യക്തിയെ തന്റെ ബലഹീനതകളെ ചുറ്റുമുള്ളവരുടെ കണ്ണിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു, മുന്നോട്ട് പോകാൻ നിർബന്ധിക്കുകയും ഒരു പ്രയാസത്തിനും വഴങ്ങാതിരിക്കുകയും ചെയ്യുന്നുവെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു.ക്ളൗഡ് അഡ്രിയാൻ ഹെൽവെറ്റിയസ് പറയുന്നത് ” അഹങ്കാരം അടിച്ചമർത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്യരുത്:

അത് യോഗ്യമായ ലക്ഷ്യങ്ങളിലേക്ക് നയിക്കപ്പെടണം എന്നാണ്. എന്നിരുന്നാലും, എല്ലാ തത്ത്വചിന്തകരും ഈ കാഴ്ചപ്പാടിനോട് യോചിക്കുന്നവരല്ല.. അവർ പറയുന്നു ” നമ്മുടെ എല്ലാ പാപങ്ങളുടെയും തിന്മകളുടെയും വിപത്തുകളുടെയും പ്രധാന ഉറവിടം അഹങ്കാരമാണ്.(സെന്റ് മക്കറിയസ്).അഹങ്കാരത്തെ ജോൺ ക്ലൈമാക്കസ് വളരെ മനോഹരമായി വിവരിക്കുന്നു. “അഹങ്കാരവും മായയും മറ്റെല്ലാ മനുഷ്യ പാപങ്ങൾക്കും അഭിനിവേശങ്ങൾക്കും കാരണമാകുന്നു: അത്യാഗ്രഹം, അസൂയ, ഭയം, പാപം, നീരസം, അവഹേളനം. എന്നിങ്ങനെ പോകുന്നു.”അഭിമാനിയായ ഒരു മനുഷ്യൻ തീർച്ചയായും ഐസ് പുറംതോട് കൊണ്ട് പടർന്നിരിക്കും. ഈ പുറംതൊലിയിലൂടെ മറ്റൊരു വികാരത്തിനും വഴിയില്ല. (ലിയോ ടോൾസ്റ്റോയ് ).അഹങ്കാരം ഒരു മാരകമായ പാപമാണെന്ന് പല ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരും സാക്ഷ്യം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഏറ്റവും പൂർണ്ണമായ നിർവചനം അവർക്ക് നൽകിയിരിക്കുന്നത് സെന്റ് ജോൺ ക്ലൈമാക്കസാണ് അദ്ദേഹം പറയുന്നു

“അഹങ്കാരം എന്നത് ദൈവത്തെ ത്യജിക്കുക, പൈശാചിക കൂട്ടുപിടുത്തം, ഭ്രാന്തിന്റെ മുൻഗാമി, അസുഖത്തിന്റെ കാരണം, പ്രകോപനത്തിന്റെ ഉറവിടം, കാപട്യത്തിന്റെ വാതിൽ, ദൈവനിന്ദയുടെ വേരുകൾ, അനുകമ്പയുടെ അജ്ഞത, ക്രൂര പീഡനം പാപങ്ങൾ, അഹങ്കാരം ഉള്ളിൽ അഴുകിയതും പുറത്ത് നിന്ന് സൗന്ദര്യത്തോടെ തിളങ്ങുന്നതുമായ ഒരു ആപ്പിളാണെന്നും . എന്നാൽ അഹങ്കാരം ഹൃദയത്തിൽ നിന്നാണ് ഉണ്ടാകുന്ന തെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്.

ആരക്കെ എന്തെക്കെ പറഞ്ഞാലും ഒരു കാര്യം സത്യമാണ് അഹങ്കാരം നിങ്ങളെയും നിങ്ങളുടെ നേട്ടങ്ങളെയും മതിയായ മൂല്യമുള്ളതായി കാണിക്കുകയും നിങ്ങൾ അർഹിക്കുന്ന കാര്യങ്ങളിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. എങ്കിലും ഇത് വലിയ അളവിൽ അപകടകരമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ മുന്നോട്ടുള്ള നല്ല പ്രയാണത്തിന് നിങ്ങളുടെ അഹങ്കാരത്തെ നിയന്ത്രിച്ചെ മതിയാകു.ഇതിൻ്റെ ആദ്യപടി നിങ്ങൾ  അഹങ്കാരിയാണോ എന്ന് തിരിച്ചറിയുക എന്നതാണ്. ആത്മപരിശോധന നടത്തുക, പരിശോധനയുടെ ഫലം പോസിറ്റിവ് ആണെങ്കിൽ ഭയപ്പെടേണ്ട നിങ്ങളുടെ ചിന്തകൾ ശ്രദ്ധിക്കാനും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും ആരംഭിച്ചുകഴിഞ്ഞാൽ, അഹങ്കാരത്തിന്മേൽ നിങ്ങൾക്ക് മികച്ച നിയന്ത്രണം ചെലുത്താനാകും.നമ്മളിലെ അഹങ്കാരത്തിൻ്റെ പ്രധാനകാരണം നമ്മളിലെ ‘ഞാന്‍’ ഭാവമാണ്. എന്നാല്‍ ഈ ‘ഞാനി’നെ നമുക്കൊന്നെടുക്കാനോ, കൊടുക്കാനോ കഴിയില്ല. പിന്നെ എങ്ങനെ ഇതിനെ ഇല്ലാതാക്കാം എന്നു ചോദിച്ചാല്‍ അതിനൊരു വഴിയേയുള്ളൂ വിനയഭാവം. വിനയത്തില്‍ക്കൂടിയേ ‘ഞാന്‍’എന്ന ഭാവത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കൂ.അന്യരില്‍ ഈശ്വരഭാവം കാണാന്‍ കഴിയുമ്പോള്‍ നമ്മളില്‍ വിനയം തനിയേ ഉണ്ടാകും. അഹങ്കാരം  അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം  മുളപൊട്ടുന്നു.

….. PR ……

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp