Wednesday, May 8, 2024
Google search engine

നെഗറ്റീവ് ചിന്തകളെ  പോസിറ്റീവ് ചിന്തകളാക്കി മാറ്റാനുള്ള 9 വഴികൾ

spot_img

പോസിറ്റീവ് ചിന്ത നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾക്ക് കാരണമാകും. പോസിറ്റിവ് ചിന്തകൾ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.എന്നാൽ , ജീവിതത്തിൽ ചില സാഹചര്യങ്ങൾ നമ്മുടെ മനസ്സിൽ നെഗറ്റീവ് കടന്നുകൂടാറുണ്ട്. ഇത് നമ്മളെ പിന്നിലേ വലിക്കുന്നു എന്ന് മാത്രമല്ല ഇത്തരം നെഗറ്റീവ് ചിന്തകൾ നിങ്ങളെ മനസ്സികവും, ശരീരികമായും തളർത്തുന്നു. ഇത്തരം ചിന്തകൾ കടിഞ്ഞാൽ ഇട്ടില്ലെങ്കിൽ നിങ്ങളുടെ ജീവിതം തന്നെ താറുമാറാകും.മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്തകളെ നിക്കം ചെയ്ത് പോസിറ്റീവ് ചിന്തകളെ നിറയ്ക്കൂക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതിനായി ചില വഴികളുണ്ട്. അത്തരത്തിൽ പോസിറ്റീവ് ചിന്തകളെ എളുപ്പമാക്കുന്നതിനുള്ള 9വഴികൾ ഇതാ.

പോസിറ്റീവ് ആളുകളുമായി സമയം ചിലവഴിക്കുക

നിങ്ങൾ നെഗറ്റീവ് ചിന്തകളുമായി തളർന്നിരിക്കുന്ന വേളയിൽ നിങ്ങളിൽ നെഗറ്റീവ് ചിന്താഗതി നിറയ്ക്കുന്നവരിൽ നിന്ന് അകന്നു നിൽക്കുക . മാത്രമല്ല ഇത്തരം അവസരങ്ങളിൽ
നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക. ഇത് അവരിലെ പോസിറ്റീവ് ചിന്ത നിങ്ങളുടേതാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരും വളരെ പോസിറ്റീവ് ആയിരിക്കുമ്പോൾ നിങ്ങൾക്ക് മാത്രം നെഗറ്റീവായി ഇരിക്കാൻ കഴിയില്ല.

സമൂഹത്തിലേയ്ക്ക് സംഭാവന ചെയ്യുക

വിജയം എന്നത് നിങ്ങൾ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല; നിങ്ങൾ സമ്പദിക്കുന്ന പണംകൊണ്ട്, അല്ലെങ്കിൽ നിങ്ങളുടെ ജീവിതം കൊണ്ട്, ആരോഗ്യം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ നിങ്ങൾ വരുത്തുന്ന മാറ്റമാണ് നിങ്ങളുടെ യഥാർത്ഥവിജയം.മനുഷ്യരെന്ന നിലയിൽ, സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ, നിങ്ങളുടെ മുദ്ര പതിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവരുടെ ജീവിതത്തെ മികച്ചതാക്കാൻ സഹായിക്കുക. ഇത് സന്തോഷകരവും സമതുലിതവുമാക്കുകയും ദൈനംദിന ജീവിതത്തിൽ നിങ്ങളിൽ കൂടുതൽ ലക്ഷ്യബോധം വളർത്തുകയും ചെയ്യും.
അതുകൊണ്ട് ഏതെങ്കിലും വിധത്തിൽ സമുഹത്തിനു വേണ്ടി സന്നദ്ധസേവനം നടത്തുക.മറ്റുള്ളവരെസഹായിക്കു ന്നതിലൂടെ നിങ്ങൾക്ക് ലോകത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം നൽകുന്നു. അത് നിങ്ങളിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കാൻ സഹായിക്കും.

പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിക്കുക.

ദിവസവും നിങ്ങളിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കുന്ന പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിക്കുക. അതോടോപ്പം വിശുദ്ധ ഗ്രന്ഥങ്ങളോ, പ്രചോദനാത്മക ഉദ്ധരണികളോ വായിക്കുക. ഇത് നിങ്ങളുടെ ദിവസം പോസിറ്റീവായി ആരംഭിക്കുന്നതിനും അവസാനിപ്പിക്കു   ന്നതിനുമുള്ള മികച്ച മാർഗമാണിത്.

നിങ്ങളുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക

ജീവിതത്തിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ ഇരയുടെ വേഷം ചെയ്യരുത്. ഈ സാഹചര്യത്തിൽ നിങ്ങളുടെ പങ്ക് അംഗീകരിക്കുകയും നിങ്ങളുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുക. ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് തെറ്റുകളിൽ നിന്ന് പഠിക്കാനും മറ്റുള്ളവരെ അന്യായമായി കുറ്റപ്പെടുത്തുന്നതിൽ നിന്ന് നിങ്ങളെ തടയാനും സഹായിക്കും എന്നു മാത്രമല്ല അത് നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യും.

നെഗറ്റീവ് ചിന്തകൾ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുക

നിങ്ങളെ എപ്പോഴും നെഗറ്റീവ് ചിന്തകൾ അലട്ടുന്നുണ്ടെങ്കിൽ ഒരിക്കലും പോസിറ്റീവ് ചിന്തയിൽ നിങ്ങൾ വിജയിക്കില്ല. അതുകൊണ്ട് അമിതമായ നിഷേധാത്മകമായ ചിന്തകളെ തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനും പഠിക്കുക. അയാളുടെ / അവളുടെ വേർപാട് എനിക്ക് ഒത്തിരി വേദനകൾ സമ്മാനിച്ചു. അതിൽ നിന്ന് ഒരിക്കലും എനിക്ക് കര കയറാൻ അവില്ല.ഈയൊരു ചിന്ത മനസ്സിലുണ്ടെങ്കിൽ നിങ്ങളെ നിങ്ങളുടെ ഭൂതകാലം എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. അത് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങുന്ന ഇത്തരം പ്രതിസന്ധികൾ എന്നെ കിഴ്പ്പെടുത്തുകയില്ലെന്ന് മനസ്സിൽ പറഞ്ഞ് ഉറപ്പിക്കുക. അത് നിങ്ങളെ ശക്തരാക്കും. മനസ്സിനും ശക്തിയേകും. നിങ്ങളെക്കൊണ്ട് അത് പറ്റില്ല എന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞാൽ ഒരിക്കലും സമ്മതിച്ചു കൊടുക്കരുത്. പകരം നിങ്ങളുടെ കഴിവുകളെ കുറച്ചു കാണുന്നതിന് പകരം നിങ്ങളുടെ കഴിവുകളെ വളരെ മതിപ്പോടെ കാണണം. എന്തു പുതിയ കാര്യവും എനിക്ക് പഠിച്ചെടുക്കാൻ സാധിക്കുമെന്ന് മനസ്സിലുറപ്പിക്കണം. ഒരു കാര്യം എപ്പോഴും ഓർമ്മിക്കുക നിങ്ങൾക്ക് മാനസികമായി കരുത്ത് നേടണോ? എന്നാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് എനിക്ക് സാധിക്കില്ല എന്ന വാചകങ്ങൾക്ക് പകരം എനിക്ക് സാധിക്കും എന്ന് ചിന്തിക്കാൻ നോക്കുകയാണ് വേണ്ടത്.

സ്വപ്നം കാണുക അതിനായി പ്രവർത്തിക്കുക

നിങ്ങൾക്ക് കാണാൻ മനോഹരമായ സ്വപ്നങ്ങളും നേടാൻ വിശാലമായ ലക്ഷ്യങ്ങളും ഉള്ളപ്പോൾ പ്രശ്‌നങ്ങളെയും തിരിച്ചടികളെയും കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് എവിടെയാ നേരം . നിറമാർന്ന സ്വപ്നവും നേടാൻ വിശാലമായ ലക്ഷ്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് പോസിറ്റീവായിരിക്കുവാൻ എളുപ്പമാണ്. നിങ്ങളുടെ ജീവിത യാത്രയിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ ആ പ്രതിബന്ധങ്ങളെ മറികടക്കാൻ സ്വപ്നങ്ങൾ നിങ്ങൾക്ക് പ്രചോദനം നൽകും.എപ്പോഴും പോസിറ്റീവായി ഇരിക്കുവാൻ
വിശാലമായ ലക്ഷ്യങ്ങൾ നിങ്ങളെ സഹായിക്കും.

മറ്റുള്ളവരെ അഭിനന്ദിയ്ക്കാൻ സമയം കണ്ടെത്തുക.
നമ്മുടെ തിരക്കുകൾക്കിടയിലും മറ്റുള്ളവരെ അഭിനന്ദിയ്ക്കാൻ സമയം കണ്ടെത്തുക. അതിനുമുൻപ് എന്താണ് അഭിനന്ദനം എന്നറിയുക.

മറ്റുള്ളവരെ അഭിനന്ദിക്കുക

ഒരു അഭിനന്ദനം ലഭിക്കുന്നത് വളരെ സന്തോഷകരമാണ് . ആത്മാർത്ഥമായ അഭിനന്ദനം ലഭിക്കുന്നത് പണം സ്വീകരിക്കുന്നതിന് സമാനമായ പോസിറ്റീവ് ഉത്തേജനം നൽകുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു . നിങ്ങൾക്ക് ചുറ്റും സന്തോഷം പരത്തുന്നതിനും നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും എളുപ്പമുള്ള ഒന്നാണ് അഭിനന്ദനങ്ങൾ . നിങ്ങൾ എത്രയധികം അഭിനന്ദിക്കുന്നുവോ അത്രയും പോസിറ്റീവ് എനർജി നിങ്ങളിൽ നിറയും.

കൃതജ്ഞതാ സൂക്ഷിക്കുക

നിങ്ങൾ ദിവസേനയുള്ള കൃതജ്ഞതാ ലിസ്റ്റ് സൂക്ഷിക്കാൻ തുടങ്ങിയാൽ, നിങ്ങൾ എത്രമാത്രം നന്ദിയുള്ളവരായിരിക്കണ മെന്ന് നിങ്ങൾ കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങും. ദിവസത്തിൽ സംഭവിച്ച എല്ലാ മോശം കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനുപകരം നിങ്ങളുടെ ജീവിതത്തിലെ പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൃതജ്ഞതാ മനോഭാവം ശീലമാക്കുന്നത് പോസിറ്റീവ് ചിന്തയെ ഒരു ശീലമാക്കി മാറ്റുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp