Saturday, May 18, 2024
Google search engine

പ്രമേഹ രോഗികളിൽ ‘ചീത്ത’ ബാക്ടീരിയകളെ അകറ്റാൻ മൗത്ത് വാഷ് ഗാർഗ്ലിംഗ് സഹായിക്കും.

spot_img

നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ.? എങ്കിൽ തീർച്ചയായും ദിവസവും രാവിലെ മൗത്ത് വാഷ് ഉപയോഗിച്ച് ഗാർഗ്ലിംഗ് ചെയ്യു. ഇത് നിങ്ങളുടെ പല്ലുകൾക്കിടയിലും നിങ്ങളുടെ നാവിലും ജീവിക്കുന്ന ദോഷകരമായ ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കും. അടുത്തിടെ ജപ്പാനിലെ ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ഒരു മെഡിക്കൽ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.പഠനത്തിൻ്റെ കണ്ടെത്തലുകൾ അനുസരിച്ച്, ആൻ്റിസെപ്‌റ്റിക് മൗത്ത്‌വാഷ് ഉപയോഗിച്ച് ഗാർഗ്ലിംഗ് ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹ രോഗികളിലെ പീരിയോൺഡൈറ്റിസ് സംബന്ധമായ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പoനത്തിൽ പറയുന്നത്.വായ്‌നാറ്റം ഉണ്ടാക്കുന്നതിനു പുറമേ വായിൽ ഉണ്ടാകുന്ന വീക്കം മാറുവാനും സഹായിക്കുമെന്ന് പറയുന്നു.എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ ചികിത്സ പ്രമേഹം, ഡിമെൻഷ്യ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ അണുബാധകൾ തുടങ്ങിയ പീരിയോൺഡൈറ്റിസുമായി ബന്ധപ്പെട്ട രോഗങ്ങളുള്ള ആളുകളുടെ ജീവിതവും മെച്ചപ്പെടുത്തുമെന്ന് സംഘം പറഞ്ഞു

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp