Monday, May 20, 2024
Google search engine

കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

spot_img

തിരുവനന്തപുരം: –കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ സംസ്ഥാന പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.എസ് എച്ച്‌ 83 എന്ന പേരില്‍ 63 കി മീ ദൂരമുമുള്ളതാണ് പുതിയ പാത. കുന്നമംഗലത്ത് നിന്ന് തുടങ്ങി എന്‍ ഐ ടി അഗസ്ത്യാമുഴി (മുക്കം), തിരുവമ്പാടി -ആനക്കാം പൊയില്‍ – 4 ലൈന്‍ ടണല്‍ റോഡ് (മറിപ്പുഴ – കള്ളാടി) വഴി മേപ്പാടി – കല്‍പറ്റ ബൈപ്പാസിലേക്ക് ചേരുന്ന തരത്തിൽ തുരങ്ക പാത കണക്ടിങ് റോഡ് ആയാണ് ഈ പുതിയ പാത അറിയപ്പെടുക.

അതേ സമയം കോഴിക്കോട് ബൈപ്പാസ് (പുറക്കാട്ടേരി), മാനന്തവാടി- കുട്ട വഴിയുള്ള 109 കി.മീ ദൂരമുള്ള 45 മീറ്റര്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ വിശദവിവര റിപ്പോര്‍ട്ട് ജനുവരിയില്‍ പൂര്‍ത്തിയാവും. 2025 അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ചുരം രണ്ടാം വളവ് – ചിപ്പിലിത്തോട് – തളിപ്പുഴ ബൈപാസ് റോഡ് കൂടി പൂര്‍ത്തിയാല്‍ വയനാടിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ആകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp