Monday, May 20, 2024
Google search engine

വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി; ഈ ഇടപാടുകൾക്ക് വിലക്ക് .

spot_img

മുംബൈ: വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി; ഈ ഇടപാടുകൾക്ക് വിലക്ക്. പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് ഈ നടപടിയുമായി റിസർവ് ബാങ്ക് എത്തിയിരിക്കുന്നത്. വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെൻ്റ് നിർത്താൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്. കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ്  ആഗോള പേയ്‌മെൻ്റ് ഭീമൻമാരായ വിസയ്ക്കും മാസ്റ്റർകാർഡിനും ആർബിഐ നിർദേശം നൽകിയത്. 

എന്തുകൊണ്ടാണ് ആർബിഐ ഈ നടപടി സ്വീകരിച്ചത് എന്നതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കെവൈസി പാലിക്കാത്ത ചെറുകിട വ്യവസായികൾ നടത്തുന്ന ഇടപാടുകള്‍ ആശങ്ക ഉയർത്തുന്നത് കാരണമാണ് ഈ നടപടിയെന്നാണ് സൂചന. 

കാർഡുകളിലൂടെ പേയ്‌മെൻ്റുകൾ സ്വീകരിക്കാൻ ഈ ഫിൻടെക്കുകൾക്ക് അധികാരമില്ലെങ്കിലും ട്യൂഷൻ ഫീസ് വാടക പോലുള്ളവ അടയ്ക്കാൻ ല ഫിൻടെക് സ്ഥാപനങ്ങളും ഉപഭോക്താക്കളെ അവരുടെ കാർഡുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്ട്, 2007-ൻ്റെ ലംഘനമായിരിക്കാം എന്ന്  ബാങ്കിംഗ് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, എല്ലാ ബിസിനസ് പേയ്‌മെൻ്റ് സേവന ദാതാക്കളുടെ (ബിപിഎസ്‌പി) ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആർബിഐ നിര്ദേശിച്ചിട്ടുണ്ടെന്നും അതിനാൽ, വിസയിൽ ജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ബിപിഎസ്പി വ്യാപാരികളെയും ഇടപാടുകളിൽ നിന്നും വിലക്കുന്നതായി  വിസ ഫിൻടെക്കുകളോട് പറഞ്ഞു. അതേസമയം, എല്ലാ ബിസിനസ് പേയ്‌മെൻ്റ് സേവന ദാതാക്കളുടെ (ബിപിഎസ്‌പി) ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആർബിഐ നിര്ദേശിച്ചിട്ടുണ്ടെന്നും അതിനാൽ, വിസയിൽ ജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ബിപിഎസ്പി വ്യാപാരികളെയും ഇടപാടുകളിൽ നിന്നും വിലക്കുന്നതായി  വിസ ഫിൻടെക്കുകളോട് പറഞ്ഞു. 

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp