Monday, May 20, 2024
Google search engine

പ്രവാസികൾ ജാഗ്രത:സൗദിയിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്താൽ 10 ലക്ഷം റിയാൽ പിഴ.

spot_img

റിയാദ്:-സൗദിയിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്താൽ 10 ലക്ഷം റിയാൽ പിഴ.നിങ്ങളുടെ മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൗദി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ 10 ലക്ഷം റിയാൽ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ചിലപ്പോൾ രണ്ടും കൂടിയുള്ള ശിക്ഷയാണ് ലഭിക്കുമെന്ന് റിപ്പോർട്ട് .

നിരോധിത വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും തുറക്കാൻ സഹായിക്കുന്ന ഒ ആപ്ലിക്കേഷനായ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അഥവാ വിപിഎൻ  പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ സൗദിയിൽ നിലവിൽ തടയപ്പെട്ട സൈറ്റുകളും ആപ്ലിക്കേഷനുകളുമെല്ലാം എളുപ്പത്തിൽ തുറക്കാനാവും.  വാട്സ്ആപ് ഓഡിയോ വീഡിയോ കാളിന് സൗദിയിൽ വിലക്കുള്ളതിനാൽ അത് ലഭ്യമാക്കാനും ആളുകൾ വിപിഎൻ  ഉപയോഗപ്പെടുത്താറുണ്ട്. ഇതുപോലെ തടയപ്പെട്ട പല ആപ്പുകളുടെയും സേവനങ്ങൾ ലഭ്യമാക്കാൻ പലരും നിയമത്തെയും ശിക്ഷയേയും കുറിച്ച് വേണ്ടത്ര അവബോധമില്ലാതെ ഫോണുകളിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. രാജ്യത്തിന്റെ പാരമ്പര്യവും സാമൂഹികവുമായ മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായതും രാജ്യരക്ഷ അപകടത്തിലാക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നതിനായുള്ള കമീഷൻ (സി.ഐ.ടി.സി) ആണ് ഇക്കാര്യം അറിക്കുന്നത്.

ഇത്തരത്തിലുള്ള ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉള്ള കാര്യം പോലീസോമറ്റ് ഉത്തരവാദപ്പെട്ടവരോ കണ്ടെത്തിയാൽ നിയമ നടപടിക്ക് പിന്നെ കാലതാമസമുണ്ടാവില്ലെന്ന വീണ്ടും ഓർമ്മപ്പെടുത്തുകയാണ് അധികൃതർ.  ഇനി വിപിഎൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അത് ഫോണിൽ ഒളിപ്പിച്ചിട്ടാലും സംശയം തോന്നിയാൽ പോലീസിന് നിഷ്പ്രയാസം ട്രാക്ക് ചെയ്ത് കാകണ്ടെത്താൻ കഴിയും. ഇതിന് പുറമെ നിരോധിക്കപ്പെട്ട ഏതെങ്കിലും വെബ്സൈറ്റ് തുറന്നതായി തെളിഞ്ഞാൽ രാജ്യത്തെ ആൻറി സൈബർ ക്രൈം നിയമം ആർട്ടിക്കിൾ മൂന്ന് പ്രകാരം അഞ്ച് ലക്ഷം റിയാലാണ് പിഴ ഈടാക്കുന്നത്.  ലൈംഗീക ഉള്ളടക്കങ്ങളുള്ള ഏതാണ്ട് അറുപതിനായിരത്തോളം വെബ്സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചിട്ടുള്ളത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp