Sunday, May 5, 2024
Google search engine

മാഹി മെഡിക്കൽ ആൻഡ് ഡയഗ്‌നസ്റ്റിക് സെന്ററിന്
ഇന്ത്യ 500 സ്റ്റാർട്ട്അപ്പ് 2022 അവാർഡ്

spot_img

മാഹി :-ഇന്ത്യ 500 സ്റ്റാർട്ടപ്പ് അവാർഡിന് മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിനെ തെരഞ്ഞെടുത്തതായി ഇന്ത്യ 500 സ്റ്റാർട്ടപ് അവാർഡു കമ്മറ്റി അറിയിച്ചു .
ഇന്ത്യയിൽ പുതുതായി തുടങ്ങിയതും വികസ്വരവുമായ സ്ഥാപനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് ദേശീയ തലത്തിൽ അംഗീകാരം നൽകാനാണ് ഇന്ത്യ 500 സ്റ്റാർട്ടപ്പ് വിഭാഗം ആരംഭിച്ചത്.

ഇന്ത്യ 500 അവാർഡുകൾ, മുംബൈ ആസ്ഥാനമായുള്ള റിസർച്ച് ഗ്രൂപ്പായ ബെഞ്ച്മാർക്ക് ട്രസ്റ്റും അതിന്റെ നോളജ് & ഓഡിറ്റ് പാർട്ണറും ആയ TQV, യും ഉൾപ്പെടുന്ന ഒരു മുൻനിര പരിശോധന, സ്ഥിരീകരണ, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ ബോഡിയാണ് സംഘടിപ്പിക്കുന്നത്. ഡിസംബറിൽ മുംബൈയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും .

മൻസൂർ പള്ളൂർ ചെയർമാനായുള്ള എം എം സി യുടെ പ്രമോട്ടർമാർ സൗദി അറേബ്യ, കുവൈറ്റ് , ഖത്തർ , യു എ ഇ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് . പ്രവർത്തനം ആരംഭിച്ച്
ഒന്നര വർഷത്തിനുള്ളിൽ ആരോഗ്യ സേവന മേഖലയിൽ എം എം സിക്ക് മികച്ച പ്രവർത്തനവുമായി മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട് . എഴുപത് വയസ്സ് കഴിഞ്ഞ മാഹി മേഖലയിലെ മുതിർന്ന പൗരന്മാർക്ക് എം എം സിയിൽ റസിഡണ്ട് ഡോക്ടറുടെ സൗജന്യ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്നും , അവർക്ക് ലാബ് പരിശോധനയിലും , മരുന്ന്കൾക്കും നിരക്കിളവ് ഉണ്ടായിരിക്കുമെന്നും എം എം സി ചെയർമാൻ മൻസൂർ പള്ളൂർ അറിയിച്ചു . പത്ര സമ്മേളനത്തിൽ എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ . നഫീസ , അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സോമൻ പന്തക്കൽ , ഓപ്പറേഷൻ മാനേജർ മുനീർ എന്നിവരും പങ്കെടുത്തു .

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp