Saturday, May 18, 2024
Google search engine

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ 3.30 ന് അമേരിക്കയിൽ നിന്നും തിരിച്ചെത്തി: ഇനി തൃക്കാക്കരയിലേക്ക് .

spot_img

തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി.അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്നു പുലർച്ചെ 3.30നുള്ള വിമാനത്തിലാണ് എത്തിയത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നു മുതൽ മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവർക്കൊപ്പം ഏപ്രിൽ 24ന് പുലർച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ജനുവരിയിൽ രണ്ടാഴ്ച മയോ ക്ലിനിക്കിൽ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് വീണ്ടും പോയത്.അമേരിക്കയിൽ ചികിത്സയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. 

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp