Sunday, May 19, 2024
Google search engine

യു എ ഇ സ്വകാര്യ, ബാങ്കിംഗ് മേഖലയിൽ വൻ ശമ്പള വർധനവ് പ്രഖ്യാപിച്ചു.

spot_img

ദുബായ് :-യു എ ഇ സ്വകാര്യ, ബാങ്കിംഗ് മേഖലയിൽ വൻ ശമ്പള വർധനവ്  പ്രഖ്യാപിച്ചു.30,000 ദിർഹത്തിൽ താഴെ പ്രതിമാസ ശമ്പളം വാങ്ങുന്ന പൗരന്മാർക്ക് അലവൻസ് ലഭിക്കും. ബാച്ചിലേഴ്സ് ബിരുദമുള്ളവർക്ക് പ്രതിമാസം 7,000 ദിർഹവും ഡിപ്ലോമയുള്ളവർക്ക് 6,000 ദിർഹവും ഹൈസ്കൂൾ ബിരുദധാരികൾക്ക് 5,000 ദിർഹവും വരെ ശമ്പള പിന്തുണ വാഗ്ദാനം ചെയ്യും. ഇത് ജീവനക്കാർക്ക് കുട്ടികളുടെ പിന്തുണയും ജോലി നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ താൽക്കാലിക സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നു.

സ്വകാര്യ, ബാങ്കിംഗ് മേഖലകളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 2021 സെപ്റ്റംബറിൽ എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്‌നസ് കൗൺസിൽ (നഫീസ്) പ്രോഗ്രാം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിയമിച്ച ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച നിർദേശങ്ങളും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പിന്തുണയോടെ നടപ്പാക്കാനാണ് നീക്കം.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp