Sunday, May 19, 2024
Google search engine

യു എ ഇ 90 ദിവസത്തെ സന്ദർശക വിസ പൂർണ്ണമായും നിർത്തലാക്കി.

spot_img

ദുബായ് :- യു എ ഇ 90 ദിവസത്തെ സന്ദർശക വിസ പൂർണ്ണമായും നിർത്തലാക്കി.ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ 90 ദിവസ സന്ദർശക വിസ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായിയും വിസ അനുവദിക്കുന്നത് നിർത്തിയത്. എന്നാൽ, നവംബർ 1 വരെ വിസ ലഭിച്ചവർക്ക് 90 ദിവസം കാലാവധിയുണ്ടാവും.

നേരത്തെ അനുവദിച്ച വിസയിൽ യു.എ.ഇയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. അതേസമയം സന്ദർശക വിസ നിർത്തിയെങ്കിലും ചികിത്സക്ക് എത്തുന്നവർക്ക് 90 ദിവസത്തെ വിസ ലഭിക്കും. തൊഴിലന്വേഷിച്ച് വരുന്നവർക്ക് പുതിയ ‘ജോബ് എക്‌സ്‌പ്ലൊറേഷൻ വിസ’യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നൽകുന്നത്.എന്നാൽ ഉന്നത സർവകലാശാലയിൽ പഠിച്ചിറങ്ങിയവർക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടിയിൽ പഠിച്ചവർക്കും ജോബ് എക്‌സ്‌പ്ലൊറേഷൻ വിസ ലഭിക്കും.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp