Saturday, May 18, 2024
Google search engine

റോക്കട്രി: ദ നമ്പി ഇഫക്ട് ഭ്രമണപഥത്തിലേയ്ക്ക്: ഡോ .വർഗ്ഗീസ് മൂലൻ ജനഹൃദയങ്ങളിലേക്ക്

spot_img

റോക്കട്രി: ദ നമ്പി ഇഫക്ട് ഭ്രമണപഥത്തിലേയ്ക്ക് . ഡോ. വർഗ്ഗീസ് മൂലൻ ജനഹൃദയങ്ങളിലേക്ക് .ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രത്തിന്റെ കോ-ഡയറക്റ്റർ സംവിധായകൻ പ്രജേഷ് സെൻ എഴുതിയ “ഓർമ്മകളുടെ ഭ്രമണ പഥം’ എന്ന പുസ്തകത്തെ ആധാരമാക്കി ചലച്ചിത്ര താരം ആർ. മാധവൻ സംവിധാനം ചെയ്ത മൾട്ടിസ്റ്റാർചിത്രം റോക്കട്രി: ദ നമ്പി ഇഫക്ട് തിയറ്ററിലേക്ക് .

ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആറ് ഭാഷകളിലായി 2022 ജൂലൈ 1 ന് റോക്കട്രി: ദ നമ്പി ഇഫക്ട് പ്രദർശനത്തിനെത്തുകയാണ്. ഇതിന്റെ ഭാഗമായി  ചിത്രത്തിന്റെ കേരളത്തിലെ ഔദ്യോഗിക ലോംഗ്ജിങ് ഇന്നലെ ( 18-06-2022 ) വൈകിട്ട് അങ്കമാലി അഡ്‌ലസ് സെന്ററിൽ നടന്നു. സംവിധായകനും ബോളിവുഡിലും കോളിവുഡിലും സൂപ്പർ സ്റ്റാറുമായ ആർ. മാധവൻ, തെന്നിന്ത്യൻ സ്വപ്ന സുന്ദരി സിമ്രാൻ . ചലച്ചിത്രതാരങ്ങളായ നൈല ഉഷാ , ഐശ്വര്യാലക്ഷ്മി, മമതാമോഹൻദാസ് /ഉണ്ണി മുകുന്ദൻ ഗൗതമി നായർ , ദിനേശ്, സാനിയ അയ്യപ്പൻ, വിജയ് യേശുദാസ് , സംവിധായകർ പ്രജേഷ് സെൻ , മുൻ മന്ത്രി ജോസ് തെറ്റയിൽ,അങ്കമാലി MLA റോജി എം ജോൺ എന്നിവർക്കൊപ്പം കലാ- സാംസ്കാരിക-രാഷ്ട്രിയ മേഖലയിലെ പ്രമുഖരും അങ്കമാലിക്കാരും ചടങ്ങിൽ സന്നിധരായിരുന്നു.   

രണ്ട് വിഷയം മനസിൽവെച്ചാണ് താൻ ഈ സിനിമ ചെയ്തെന്ന് സദസിനെ അഭിസംഭോദന ചെയ്തു കൊണ്ട് സംവിധയകൻ ആർ.മാധവൻ പറഞ്ഞു.കേരളത്തിൽപ്പോലും നമ്പിനാരായണൻ സാറിനെക്കുറിച്ച് ശരിയായി ആർക്കും അറിയില്ല.എല്ലാവർക്കും ചാരക്കേസുമായി ബന്ധപ്പെടുത്തിയേ നമ്പി നാരായണനെ അറിയൂ. എന്നാൽ അദ്ദേഹത്തിന് പദ്മഭൂഷൺ എന്തിന് കൊടുത്തു …?

നമ്പി നാരായണൻ ലോകത്തിന് എന്ത് സംഭാവന ചെയ്തു എന്നൊന്നും ആർക്കും അറിയില്ല. ഇക്കാര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കാനാണ് സിനിമ ചെയ്തത്. അതിന് വർഗീസ് മൂലൻ സാറാണ് എല്ലാ പിന്തുണയും നൽകിയത്. നമ്പി നാരായണനോടുള്ള ഇഷ്ടം കൊണ്ടാണ് എല്ലാവരും ഈ സിനിമയിൽ സഹകരിച്ചതെന്നും മാധവൻ പറഞ്ഞു.

ഇനിയൊരു നമ്പി നാരായണൻ ഇന്ത്യയിൽ മാത്രമല്ല വേറെ ഒരു നാട്ടിലും ഉണ്ടാകാൻ പാടില്ല എന്നതുകൊണ്ടാണ് റോക്കട്രി എന്ന സിനിമയുമായി വന്നത്. റഷ്യ സ്പേസിലേക്ക് ഒരു നായയെ അയച്ചു. ആ നായ ഇന്നവിടെ ഒരു ആരാധനാപാത്രമാണ്. ആ നാട്ടുകാർ അതിനെ ഇന്നും കൊണ്ടാടുകയാണ്. പക്ഷേ നമ്മുടെ രാജ്യത്ത് ഐ.എസ്.ആർ.ഓയിലൂടെ ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച എത്ര ശാസ്ത്രജ്ഞരെ നാം അറിയും . എ.പി.ജെ. അബ്ദുൾ കലാമിനെ ,വിക്രം സാരാഭായിയെ,ഏറ്റവും കൂടിപ്പോയാൽ യു. ആർ റാവുവിനെ അല്ലാതെ വേറൊരു ശാസ്ത്രജ്ഞന്റെയും പേര് നമ്മൾക്കറിയില്ല. “ഇന്ത്യക്കാർ പല മേഖലകളിലും മുന്നേറ്റമുണ്ടാക്കിയവരാണ്. മലയാളികളാണ് യു.എ.ഇയെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.

ഇവരെപ്പറ്റിയൊന്നും ആരും കഥയെഴുതുന്നില്ല. നമ്പി നാരായണന്റെ കേസ് എന്നത് തെറ്റാണ്. നമ്പി നാരായണൻ വെറും വിവാദം മാത്രമാണെന്ന് കരുതുന്നത് അതിലും വലിയ തെറ്റാണ്. നമ്പി നാരായണൻ എന്ന് കേട്ടാൽ ചാരക്കേസ് മാത്രമാണ് എല്ലാവരുടെ മനസിലേക്കും വരുന്നത്. ലിക്വിഡ് പ്രൊപ്പൽഷന്റെ പിതാവാണ് അദ്ദേഹം എന്ന് ആരും മനസിലാക്കുന്നില്ല.” വിവാദത്തേക്കുറിച്ചുള്ള വിവരങ്ങൾക്ക്

പകരം അദ്ദേഹത്തിന്റെ നേട്ടത്തെ ആഘോഷിക്കാനുള്ള വിവരങ്ങളാണ് റോക്കട്രിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേസിനേക്കുറിച്ച് ആകെ ആറോ ഏഴോ മിനിറ്റ് മാത്രമേ ചിത്രത്തിൽ പരാമർശിക്കുന്നുള്ളൂ എന്നും മാധവൻ പറഞ്ഞു.

ഡോ വർഗ്ഗീസ് മൂലൻ

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ   ഫ്രാൻസിലെ കാൻ ഫെസ്റ്റ്ഫെലിൽ പോലും ചർച്ച വിഷയമായ ആദ്യ ഇന്ത്യൻ ചിത്രത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പ്രവാസി സംരംഭകനുമായ ഡോ. വർഗ്ഗീസ് മൂലൻ ഇനി ഇന്ത്യയ്ക്ക് സ്വന്തമാകുകയാണ്. നാളിതു വരെ അങ്കമാലിയുടെ സ്വകാര്യ അഹങ്കരമായിരുന്ന ഡോ. വർഗ്ഗീസ് മൂലൻ ഇനി ആഗോള മലയാളിയുടെ അഭിമാനമാകും എന്നതിൽ തർക്കമില്ല. ഇതുവരെ കാരുണ്യം കൈമുതലായുള്ള മനുഷ്യസ്‌നേഹി… സര്‍ഗ്ഗശേഷിയുള്ള എഴുത്തുകാരന്‍ …മികവുറ്റ സംഘാടകന്‍… പ്രവാസി സംരംഭകന്‍ , സെപ്സസ് ബോർഡ് വൈസ് ചെയർമാൻ… എന്നീങ്ങനെ മലയാളി ലോകമ ലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ     ഡോ. വർഗ്ഗീസ് മൂലനെ വരും തലമുറ ഓർമ്മിക്കുക  റോക്കട്രി: ദ നമ്പി ഇഫക്ട് ചലച്ചിത്രത്തിന്റെ  നിർമ്മാതാവ് ,മലയാള സിനിമയെ ലോക സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മഹത് വെക്തി എന്നി നിലകളിലായിരിക്കും.

ഡോ വർഗ്ഗീസ് മൂലനും കുടുംബവും

കാരണം തന്റെ ആദ്യ സംരംഭമായ റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രത്തിലുടെ ഇന്ത്യൻ സിനിമ ചരിത്രത്തിലും, ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും സ്വർണ്ണലിപികൾ കൊണ്ടു തന്നെയാണ്. ഡോ. വർഗ്ഗീസ് മൂലൻ എന്ന നാമം ആലേഖനം ചെയ്യപ്പെടാൻ പോകുന്നത്.

ഡോ വർഗ്ഗീസ് മൂലനും ഭാര്യയും കൊച്ചുമകളും

ഡോ: വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ച്ചേഴ്സും ആർ. മാധവന്റെ ട്രൈകളർ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ27th ഇൻവെസ്‌റ്റ്‌മെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന വാശിയാണ് കാത്തിരിക്കാൻ തീരുമാനമെടുത്തതെന്ന് ഡോ. വർഗീസ് മൂലൻ മലയാള വാണിജ്യത്തോട് പറഞ്ഞു. രാഷ്ട്രീയ ചായ്‍വില്ലാതെ ഒരു ശാസ്ത്രജ്ഞന്റെ ജീവിത കഥ പറയുകയാണ് ചിത്രമെന്ന് കോ-ഡയറക്ടർ പ്രജേഷ് സെൻ പറഞ്ഞു.

ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ എന്നീ രാജ്യങ്ങളിലാണ് ചിത്രീകരണം നടന്നത്. ടെയ് ലറിന് ലഭിച്ച വൻ സ്വീകരണം ചിത്രത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്ന് ഡോ: വർഗീസ് മൂലൻ പറഞ്ഞു. ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാന്റെയും , തമിഴ്നടൻ സൂര്യയുടെയും  സാന്നിധ്യം ലോകമാർക്കറ്റിൽ ചിത്രത്തിന് ഗുണം ചെയ്യുമെന്നകാര്യത്തിൽ അണിയറ പ്രവർത്തകർക്ക് സംശയം ഇല്ല പ്രമുഖ വിതരണ കനനികളായ യുഎഫ് ഒ, ഫാർസ് ഫിലിംസ് എന്നിവരാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp