Monday, May 20, 2024
Google search engine

വേൾഡ് കൗൺസിൽ ഓഫ് മുസ്ലീം കമ്മ്യൂണിറ്റീസ് സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി

spot_img

ദുബായി:വേൾഡ് കൗൺസിൽ ഓഫ് മുസ്ലീം കമ്മ്യൂണിറ്റീസ് സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി.മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഇസ്ലാമിക ഐക്യം എന്ന വിഷയം ചർച്ച ചെയ്യാൻ 150-ലധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് അബുദാബിയിൽ ഒത്തുകൂടിയിരിക്കുന്നത്.അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (ADNEC) നടക്കുന്ന ദ്വിദിന പരിപാടി സമകാലിക ഇസ്ലാമിക സമൂഹവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കൂറിച്ച് ചർച്ചചെയ്യും.സമ്മേളനത്തിന്റെ തുടക്കത്തിൽ, ശൈഖ് നഹ്യാൻ ബിൻ മുബാറക് സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു.തീവ്രവാദ ഗ്രൂപ്പുകളെ എല്ലാവരുടെയും മുന്നിൽ തുറന്നുകാട്ടാൻ പണ്ഡിതന്മാരോടും വിദഗ്ധരോടും അദ്ദേഹം ആഹ്വാനം ചെയ്തു,തുർക്കിയിലെ ഡയറക്‌ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്‌സിന്റെ (ഡയനെറ്റ്) പ്രസിഡന്റ് അലി എർബാസ് ,പാകിസ്ഥാൻ ഫെഡറൽ മതകാര്യ മന്ത്രി മുഫ്തി അബ്ദുൾ ഷക്കൂർ; മലേഷ്യൻ പ്രധാനമന്ത്രിയുടെ വകുപ്പിലെ മന്ത്രി (മതകാര്യം) ദാതുക് ഇദ്രിസ് അഹ്മദ്; സിറിയൻ ഔഖാഫ് മന്ത്രി മുഹമ്മദ് അബ്ദുൽ സത്താർ അൽ സയ്യിദ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) സെക്രട്ടറി ജനറൽ ഹിസ്സൈൻ ഇബ്രാഹിം താഹ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp