Saturday, May 18, 2024
Google search engine

സമകാലിക ഇന്ത്യയുടെ നേർ കാഴ്ചയുമായി ജന ഗണ മന

spot_img

ഒരു കാര്യം ആമുഖമായി തന്നെ പറയുന്നു. ജന ഗണ മന ഒരു മനസ്സിൽ തട്ടുന്ന സിനിമയാണ്.  പുതുമയുള്ള രീതിയിൽ കഥ പറഞ്ഞെടുക്കാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും എഴുത്തുകാരൻ ശാരിസ് മുഹമ്മദിനും സാധിച്ചു.

ഒരു പട്ടിയെ കൊന്നാൽ മനുഷ്യൻ ചോദിക്കാനെത്തുന്ന ഈ നാട്ടിൽ മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടി പോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം’. ‘നോട്ട് നിരോധിച്ചു,  ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ധരാക്കുകയാണ്.’

പക്ഷെ ഇതെല്ലാം കണ്ടിട്ടും ചോദിക്കാതിരിക്കാൻ ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല’; ‘ജന ഗണ മന’ പറയുന്ന രാഷ്ട്രീയം ഇതാണ്

സമകാലിക ഇന്ത്യയുടെ നേർ കാഴ്ചയുമായി ജനഗണമന പ്രേക്ഷക പ്രശംസനേടിമുന്നേറുന്നു. കോരിതരിപ്പിക്കുന്ന ഡയലോഗും മാസ്സ് ബിജിഎമ്മും ഇല്ലാതെ സമകാലിക ഇന്ത്യയിലെ സംഭവങ്ങൾ പറഞ്ഞ് പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഡിജോ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു കാര്യം ആമുഖമായി തന്നെ പറയുന്നു ജന ഗണ മന ഒരു മനസ്സിൽ തട്ടുന്ന സിനിമയാണ്.  പുതുമയുള്ള രീതിയിൽ കഥ പറഞ്ഞെടുക്കാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും എഴുത്തുകാരൻ ശാരിസ് മുഹമ്മദിനും സാധിച്ചു. രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയായ സബ മറിയത്തെ (മമത മോഹൻദാസ്‌) ബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ട ശേഷം കത്തിച്ച്‌ കൊല്ലുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന പ്രക്ഷോഭങ്ങളും കേസന്വേഷണവുമായാണ്‌ സിനിമ പുരോഗമിക്കുന്നത്‌. ക്യാമ്പസിലെ പ്രതിഷേധം രാജ്യ വ്യാപകമായി പടരുകയും തുടർന്ന്‌ കേസ്‌ അന്വേഷണത്തിന്‌ ഡിഎസ്‌പി സജ്ജൻ കുമാർ (സുരാജ്‌ വെഞ്ഞാറമൂട്‌) എത്തുന്നു. പ്രതികളെ പിടികൂടുന്ന സജ്ജൻ കുമാർ അവരെ ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ ഇല്ലാതാക്കുകയാണ്‌. തുടർന്ന്‌ കോർട്ട്‌ റൂം ഡ്രാമ ശൈലിയിലേക്ക്‌ സിനിമ മാറുന്നു. അരവിന്ദ് സ്വാമിനാഥന്‍ എന്ന പ്രതിഭാഗം അഭിഭാഷകനായാണ്‌ പൃഥ്വിരാജ് എത്തുന്നത്. കേസിന്റെ വാദം മുന്നോട്ട്‌ പോകും തോറും ആൾക്കൂട്ട നീതിയുടെ ശരിക്കേടുകളെ തുറന്ന്‌ കാണിക്കുന്ന നരേറ്റീവാണ്‌ സിനിമ പിൻതുടരുന്നത്‌.

 എടുത്ത് പറയേണ്ടത് സൂരാജ് വെഞ്ഞാറമൂടിന്റെ പ്രകടനമാണ്. സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുകയാണ് സുരാജ്. ഓരോ സിനിമകളിലും പുതിയ പുതിയ പ്രകടനങ്ങൾ കൊണ്ട് മികച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് മാറ്റിപ്പറയിപ്പിക്കുകയാണ് സുരാജ്.ഡ്രൈവിങ്‌ ലൈസൻസിന്‌ ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്ന സിനിമ, രണ്ട്‌ വർഷത്തിന്‌ ശേഷം തിയറ്ററിലെത്തിയ പ്രിത്വി സിനിമ എന്നിങ്ങളെ നിറയെ പ്രതീക്ഷകളുമായാണ്‌ ജന ഗണ മന പ്രേക്ഷകരിലേക്ക്‌ എത്തിയത്‌.

ചിത്രത്തിൽ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ സമകാലിക ഇന്ത്യയാണ് ജന ഗണ മനയുടെ പ്ലോട്ടുകളിലും സബ് പ്ലോട്ടുകളിലുമൊക്കെ നിറയുന്നത്. എന്നാല്‍ ഒരു ഡോക്യു ഫിക്ഷന്‍ ആവുമായിരുന്ന, 2.43 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തെ ത്രില്ലടിപ്പിക്കുന്ന അനുഭവമാക്കി മാറ്റിത്തീര്‍ത്തിരിക്കുന്നത് ഷാരിസ് മുഹമ്മദിന്‍റെ മികവുറ്റ തിരക്കഥയും ഡിജോ ജോസ് ആന്‍റണിയുടെ വിഷനുമാണ്. പല സബ് പ്ലോട്ടുകളെയും ലെയറുകളെയും കൃത്യമായി അടുക്കി, പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലാണ് ഷാരിസിന്‍റെ എഴുത്ത്. ചിത്രത്തില്‍ ആദ്യാവസാനമുള്ള വൈകാരികതയുടേതായ ഒരു ട്രാക്കിലൂടെയാണ് രചയിതാവ് ഇത് സാധിച്ചെടുത്തിരിക്കുന്നത്.

പ്രേക്ഷകന്റെ ധാരണകളെയും ബോധ്യങ്ങളെയും ശരികളെയും മാറ്റിചിന്തിപ്പിക്കുന്ന അങ്ങേയറ്റം ഇന്റലിജന്റ് ആയ എഴുത്താണ് ഷാരിസിന്റേത്. സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണവും ശ്രീജിത്ത് സാരങിന്റെ എഡിറ്റിങും മികവു പുലർത്തി. ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടു പോവുന്നതിൽ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും വിജയിച്ചു. 

തന്‍റെ കംഫര്‍ട്ട് സോണിലുള്ള കഥാപാത്രമല്ല പൃഥ്വിരാജിനെ സംബന്ധിച്ച് അരവിന്ദ് സ്വാമിനാഥന്‍ എന്ന അഭിഭാഷകന്‍. ഇത്രയും ഭാരമുള്ള മറ്റൊരു കഥാപാത്രത്തെ പൃഥ്വി സമീപകാലത്ത് അവതരിപ്പിച്ചിട്ടുമില്ല. അപ്പിയറന്‍സില്‍ നല്‍കിയിരിക്കുന്ന ചെറുതെങ്കിലും ഏറെ വിസിബിള്‍ ആയ ചില പ്രത്യേകതകള്‍ വെറും മോടിപിടിപ്പിക്കല്‍ ആവാതെ, ആ കഥാപാത്രത്തെ പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ പൃഥ്വിരാജിന് ആവുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ കോംപ്ലെക്സ് ആയ കഥാപാത്രമാണ് സുരാജിന്‍റെ കമ്മിഷണന്‍ സജിന്‍ കുമാര്‍. നായകത്വമോ വില്ലമിസമോ എന്ന് തീര്‍ച്ചയില്‍ എത്താനാവാത്ത ഗ്രേ ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെ പതിവുപോലെ മികച്ചതാക്കിയിട്ടുണ്ട് സുരാജ്. വലിയ പ്രകടന സാധ്യത ഇല്ലെങ്കിലും പ്രധാന പ്ലോട്ടിന്‍റെ കേന്ദ്ര സ്ഥാനത്തു വരുന്ന മംമ്ത മോഹന്‍ദാസ്, അഭിഭാഷകനായി വരുന്ന ഷമ്മി തിലകന്‍, ജി എം സുന്ദര്‍, വിന്‍സി അലോഷ്യസ്, ധന്യ അനന്യ തുടങ്ങി ചിത്രത്തിലെ താരനിര്‍ണ്ണയങ്ങളും മികച്ചു നില്‍ക്കുന്നുണ്ട്.

ഒരു പട്ടിയെ കൊന്നാൽ മനുഷ്യൻ ചോദിക്കാനെത്തുന്ന ഈ നാട്ടിൽ മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടി പോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം’. ‘നോട്ട് നിരോധിച്ചു,  ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ധരാക്കുകയാണ്.’ തൊട്ടാൽ പൊള്ളുന്ന പ്രമേയം, ഈ കാലഘട്ടത്തിൽ ഉയർത്തേണ്ട ചില പ്രധാന ചോദ്യങ്ങൾ, ഉറപ്പിച്ച് പറയേണ്ട ചില പ്രസ്താവനകൾ. സിസ്റ്റത്തിന് കയ്യടിക്കുന്ന സമൂഹത്തിനു വേണ്ടിയുള്ള  സിനിമ. അതാണ് ജന ഗണ മന എന്ന ഇന്ത്യൻ ജനത കണ്ടിരിക്കേണ്ട സിനിമ . ഓരോ ഇന്ത്യക്കാരനും കൈയടിക്കേണ്ട സിനിമ .

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp